ന്യൂയോർക്ക്: കൽപിതമായ ഒരു ദിവസത്തിന്റെ ഓർമ്മ പുതുക്കലല്ല ക്രിസ്മസ്. ക്രിസ്തു എവിടെ പിറന്നു എന്നതുമല്ല. ലോകത്തിന് ഒരു പുതിയ വെളിച്ചം കൈവന്നു എന്നതാണ് ക്രിസ്മസിന്റെ ശ്രേഷ്ഠതയെന്ന് റവ. ഷിനോജ് ജോസഫ്. വൈസ് മെൻസ് ക്ലബ്ബ് ഓഫ് ന്യൂയോർക്കിന്റെ ഫ്‌ളോറൽ പാർക്ക് ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് നവവത്സര ആഘോഷങ്ങളിൽ ആശംസ നേരുകയായിരുന്നു അദ്ദേഹം. ഫ്‌ളോറൽ പാർക്കിലെ ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെട്ട ആഘോഷങ്ങളിൽ വിവിധ വൈസ് മെൻസ് ക്ലബ്ബുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

വനിതകൾ അവതരിപ്പിച്ച മാർഗ്ഗംകളി, ചാർലി അവതരിപ്പിച്ച ഭരതനാട്യം, കുട്ടികളുടെ നൃത്തം, സംഗീതസന്ധ്യ, കോമഡിഷോ, ലഘുനാടകം തുടങ്ങിയ കലാപരിപാടികൾക്ക് ജേക്കബ്ബ് വർഗ്ഗീസും, ജോർജ്ജ് ചെറിയാനും നേതൃത്വം നൽകി. ക്ലബ്ബിന്റെ നോർത്ത് അറ്റ്‌ലാന്റിക് റീജിയണൽ ഡയറക്ടർ ഷാജു സാം, റീജിയണൽ ജനറൽ സെക്രട്ടറി കോരസൺ വർഗ്ഗീസ്, റീജിയണൽ ചാരിറ്റി കോ-ഓർഡിനേറ്റർ ഷാജി ചാമക്കാല തുടങ്ങിയവർ ആശംസകൾ നേർന്നു.

വൈസ് പ്രസിഡന്റ് അലക്‌സാണ്ടർ മേലേതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡോ. അലക്‌സ് മാത്യു (പ്രസിഡന്റ്), ജേക്കബ്ബ് വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോർജ്ജ് ചെറിയാൻ (സെക്രട്ടറി), ഷീലു ജേക്കബ്ബ് (ജോയിന്റ് സെക്രട്ടറി), ജേക്കബ്ബ് തയ്യിൽ (ട്രഷറർ), ജിക്കു ജേക്കബ്ബ് (ജോയിന്റ് ട്രഷറർ), അലക്‌സാണ്ടർ മേലേതിൽ (ഓഡിറ്റർ), മോളി ഫിലിപ്പോസ് (പ്രസിഡന്റ്, വൈസ് മെനറ്റ്‌സ്), ലീന ജേക്കബ്ബ് (സെക്രട്ടറി, വൈസ് മെനറ്റ്‌സ്), ഡാനി ജേക്കബ്ബ് (പ്രസിഡന്റ്, വൈസ് ലിങ്ക്‌സ്).

അമേരിക്കയിലും ഇന്ത്യയിലുമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. 2016 ൽ വിവിധ പദ്ധതികളുമായി ക്ലബ്ബ് മുഖ്യധാരയിൽ പ്രവർത്തിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് പോൾ ചുള്ളിയിൽ അറിയിച്ചു.