റായ്പുർ: ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ റോഡ് നിർമ്മാണം തടസപ്പെടുത്തി നക്‌സലുകളുടെ ആക്രമണം. റോഡ് നിർമ്മാണത്തിനായി എത്തിച്ച ഏഴു വാഹനങ്ങൾ നക്‌സുകൾ കത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. വെള്ളിയാഴ്ച രാത്രിയിൽ കതേകല്യാൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടോയിലങ്കയിലായിരുന്നു സംഭവം. ഗഡപാലിനേയും ബഡെലഖ്പാലിനേയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെയാണ് ആക്രമണം.

നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയ നക്‌സലുകൾ രണ്ട് ട്രാക്ടറുകൾ, രണ്ട് വാട്ടർടാങ്കുകൾ, ഒരു മണ്ണുമാന്തി യന്ത്രം, റോഡ് റോളർ, ജെസിബി എന്നിവയാണ് അഗ്‌നിക്കിരയാക്കിയത്. ഇവർ നിർമ്മാണ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.