- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈംബ്രാഞ്ച് സംഘം സനലിന്റെ വീട്ടിലെത്തിയെങ്കിലും മടങ്ങിയത് വീട്ടുകാരുടെ മൊഴിയെടുക്കാതെ; സനലിന്റെ കൊലപാതകം അപകടമരണമാക്കാൻ ശ്രമം നടക്കുന്നതായി ഭാര്യ വിജി; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കില്ലെന്നും ഭാര്യ; നെയ്യാറ്റിൻകര കൊലപാതക കേസിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലപാതകം അപകടമരണമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മരിച്ച സനലിന്റെ ഭാര്യ വിജി. ഡിവൈഎസ്‌പിയെ രക്ഷിക്കാൻ ശ്രമങ്ങൾ ശക്തമെന്ന് ആരോപണം വന്നതിന് പിന്നാലെയാണ് മരണം അപകടമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് മരിച്ച സനലിന്റെ ഭാര്യ വിജിയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. സനൽവധം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സനലിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവർ വീട്ടുകാരുടെ മൊഴിയെടുക്കാതെ മടങ്ങി. ഇതോടെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജി സനലിന്റെ മരണത്തിലെ വാസ്തവം അറിയാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. സനൽ മരിച്ചതിന് പിന്നാലെ ഒഴിവിൽ പോയ ഡിവൈഎസ്‌പി ഹരികുമാറിനെ സിപിഎം സംരക്ഷിക്കുന്നതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് സനലിന്റെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം കേസിൽ ഹര
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലപാതകം അപകടമരണമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മരിച്ച സനലിന്റെ ഭാര്യ വിജി. ഡിവൈഎസ്‌പിയെ രക്ഷിക്കാൻ ശ്രമങ്ങൾ ശക്തമെന്ന് ആരോപണം വന്നതിന് പിന്നാലെയാണ് മരണം അപകടമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് മരിച്ച സനലിന്റെ ഭാര്യ വിജിയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. സനൽവധം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സനലിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവർ വീട്ടുകാരുടെ മൊഴിയെടുക്കാതെ മടങ്ങി. ഇതോടെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജി സനലിന്റെ മരണത്തിലെ വാസ്തവം അറിയാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
സനൽ മരിച്ചതിന് പിന്നാലെ ഒഴിവിൽ പോയ ഡിവൈഎസ്‌പി ഹരികുമാറിനെ സിപിഎം സംരക്ഷിക്കുന്നതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് സനലിന്റെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം കേസിൽ ഹരികുമാറിനെ ഇന്നു അറസ്റ്റു ചെയ്യണമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തിന് കർശന നിർദ്ദേശം. കോടതിയിൽ കീഴടങ്ങിയാൽ പൊലീസിനു നാണക്കേടാകുമെന്നും, എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നും നിർദ്ദേശം. എന്നാൽ പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന വാദം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിഷേധിച്ചു.
അതേസമയം കൊലപാതകം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ ഇയാൾ സ്ഥലം വിട്ടുവെന്നാണ് വ്യക്തമാകുന്ന കാര്യം. ഇതും ക്രൈംബ്രാഞ്ചിലുള്ള സനലിന്റെ കുടുംബത്തിന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് വേണ്ടി പൊലീസും - സർക്കാറും ഒത്തു കളിക്കുന്നു എന്ന ആക്ഷേപവും ഇതിനിടെ ഉയർന്നു.
പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണ സഭ (വി എസ്.ഡി.പി) രംഗത്ത്. പ്രതിയായ ഡി.വൈ.എസ്‌പിയെ രക്ഷപ്പെടുത്താൻ പൊലീസ് അസോസിയേഷനും സിപിഎം നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വി എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ ആരോപിച്ചു. ദൃക്സാക്ഷികളായ അഞ്ചിലധികം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവം കണ്ടെന്ന് പറയുന്ന സാക്ഷികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നില്ല. ഡി.വൈ.എസ്‌പിക്ക് അനുകൂലമായ മൊഴികൾ മാത്രം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര ഡി.വൈ.എസ്‌പി ബി.ഹരികുമാറിനെതിരായി നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശവും ആഭ്യന്തരവകുപ്പ് അവഗണിച്ചു. വി എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ െഐ.ജി മനോജ് ഏബ്രഹാമാണ് ഡി.വൈ.എസ്‌പി സ്ഥാനത്ത് നിന്ന് ഹരികുമാറിനെ മാറ്റണമെന്ന് ശുപാർശ ചെയ്തത്. പരാതിക്കാരനെക്കൂടി കേട്ട് തുടർ നടപടി എടുക്കണമെന്നായിരുന്നു സെപ്റ്റംബറിൽ ഹൈക്കോടതി നിർദ്ദേശം. ഏപ്രിലിലാണ് ഹരികുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വി എസ്.ഡി.പി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
സ്ഥലം എംഎൽഎയെ കൂട്ടി മുഖ്യമന്ത്രിയെ കാണുകയും സനലിന്റെ ഭാര്യയുടെ അപേക്ഷ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല. മോശം ട്രാക്ക് റിക്കോർഡ് ഉള്ളവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഹരികുമാറിന്റ അവിഹിത ബന്ധങ്ങൾ, കൂട്ടാളി ബിനുവുമായുള്ള ഇടപാടുകൾ ക്വാറി ഉടമകളിൽ നിന്നടക്കം കൈക്കൂലി വാങ്ങിയ സംഭവങ്ങൾ എന്നിവ അക്കമിട്ട് നിരത്തിയായിരുന്നു പരാതി. നടപടിയില്ലാതെ വന്നതോടെ വി എസ്.ഡി.പി ഹൈക്കോടതിയെ സമീപിച്ചു. പരാതി ഐ.ജി മനോജ് ഏബ്രഹാം അന്വേഷിച്ച് റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചത്.
ഡി.വൈ.എസ്‌പിക്കെതിരെ നടപടിയെടുക്കാൻ താൻ ആളല്ലെന്നും ഡിജിപിയാണ് അത് ചെയ്യണ്ടതെന്നുമായിരുന്നു മനോജ് ഏബ്രഹാമിന്റ വിശദീകരണം. പരാതിക്കാരന്റ കൂടി വിശദീകരണം കേട്ടിട്ട് തുടർനടപടിയെടുക്കണമെന്നാണ് സെപ്റ്റംബറിൽ കോടതി നിർദേശിച്ചത്. ഡി.വൈ.എസ്‌പിക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് കഴിയില്ലെന്നിരിക്കെ റിപ്പോർട്ട് ലോക്നാഥ് ബഹ്റ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. ഹരികുമാറിനെതിരെ ഇതിന് മുൻപും പിന്നാലെയുമായി വന്ന മൂന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും രാഷ്ട്രീയ സമർദം കാരണം ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു.
ഡി.വൈ.എസ്‌പിക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് കഴിയില്ലെന്നിരിക്കെ റിപ്പോർട്ട് ലോക്നാഥ് ബഹ്റ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. ഹരികുമാറിനെതിരെ ഇതിന് മുൻപും പിന്നാലെയുമായി വന്ന മൂന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും രാഷ്ട്രീയ സമർദം കാരണം ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു.
വെള്ളറട മാരായുമുട്ടം, പൊഴിയൂർ, പാറശാല, പുവ്വാർ, നെയ്യാറ്റിൻകര, ബാലരാമപുരം, തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ ക്വാറികളിൽ നിന്നാണ് ഹരികുമാറിന് മാസപ്പടി എത്തിയിരുന്നത്. ഒരു മാസം കുറഞ്ഞത് 50ലക്ഷത്തിലധികം രൂപ പിരിവ് ഇനത്തിൽ എത്തിയിരുന്നു. ഇതിൽ 25 ലക്ഷത്തോളം രൂപ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. സിപിഎം നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ എതിർപ്പു പോലും നോക്കാതെ ഡിവൈഎസ്‌പിയായി ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ എത്തിച്ചപ്പോൾ നൽകിയ വാക്കാണ് പ്രതിമാസം ഒരു പടി. എന്നാൽ ഇതുവരെ കിട്ടിയതിൽ നിന്നും കൂടുതൽ ഹരികുമാർ നൽകിയതോടെ നേതാവിന്റെ അടുത്തമിത്രം കൂടിയായി ഹരികുമാർ വളർന്നു. നെയ്യാറ്റിൻകരയിൽ എതിർപ്പു ശക്തമായപ്പോഴും ഇന്റലിജൻസ് മൂന്ന് പ്രവിശ്യം റിപ്പോർട്ടു നൽകിയപ്പോഴും ഹരികുമാരിനെ സംരക്ഷിച്ചു നിർത്തിയത് ഈ നേതാവു തന്നെയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസിലെത്തി മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ട് നൽകുംവരെ ഡിവൈ.എസ്‌പി തമിഴ്‌നാട്ടിലേക്ക് കടന്നെന്നായിരുന്നു അന്വേഷണസംഘം പ്രചരിപ്പിച്ചത്. ഇപ്പോൾ മധുരയിൽനിന്ന് ഹരികുമാറും ഇയാളെ സംഭവസ്ഥലത്തുനിന്ന് രക്ഷിച്ച വ്യവസായി ബിനുവും രക്ഷപ്പെട്ടെന്നാണ് പറയുന്നത്. ഒളിവിൽ കഴിയുന്ന ഹരികുമാർ പൊലീസിലെ പല ഉന്നതരുമായും ബന്ധപ്പെടുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ കീഴടങ്ങാനാണ് സാധ്യത.
അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ നിലനിൽക്കുമ്പോൾ എങ്ങനെ ഇയാൾ സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞെന്നതും ഒത്തുകളി വ്യക്തമാക്കുന്നതാണ്. വരുന്ന ബുധനാഴ്ചയാണ് ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനിടെ അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് സനൽകുമാറിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സനൽകുമാറിന്റെ ഭാര്യ വിജിയും സഹോദരിയും പറഞ്ഞു. അന്വേഷണസംഘം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്‌പി കെ.എം. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനുവേണ്ടി തെരച്ചിൽ നടത്തുന്നത്. ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണെന്നും മധുരയിൽനിന്ന് മാറിയെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹരികുമാർ പിടിച്ചുതള്ളിയ സനൽകുമാർ കാറിടിച്ച് മരിച്ചത്. ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തുകയും സർവിസിൽനിന്ന് സസ്പന്റെും ചെയ്തിരുന്നു.