- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറം ലോകത്ത് മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നറിയാത്ത അനേകം പേർ ഇപ്പോഴും ഈ കാടുകളിലുണ്ട്; ആമസോൺ കാടുകളെ ഇല്ലാതാക്കി സമ്പത്തുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഭയന്ന് ഇവർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു; ബ്രസീലിലെ ആമസോൺ മഴക്കാട്ടിനുള്ളിൽ മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗുജകളെ തേടി ഒരു നാഷണൽ ജോഗ്രഫിക് ചാനൽ ചെന്നപ്പോൾ
ലണ്ടൻ: ഇത്തിൾപ്പന്നിയെ പച്ചയ്ക്ക് തിന്നുന്ന ആദിമവിഭാഗക്കാർ ആമസോൺ കാടുകളിൽ ഇന്നും ജീവിച്ചിരിക്കുന്നുവെന്നതിന്റെ ജീവസുറ്റ ചിത്രങ്ങൾ പുറത്ത് വന്നു. പുറം ലോകത്ത് മനുഷ്യർ ജീവിച്ചിരിക്കുന്നുവെന്ന് അറിവില്ലാത്ത ഗുജകൾ അഥവാ അവ എന്നറിയപ്പെടുന്ന ആദിമഗോത്രവർഗക്കാരാണിവർ. ആമസോൺ കാടുകളെ ഇല്ലാതാക്കി സമ്പത്തുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഭയന്ന് ഇവർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രസീലിലെ ആമസോൺ മഴക്കാട്ടിനുള്ളിൽ മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗുജകളെ തേടി നാഷണൽ ജോഗ്രഫിക് ചാനൽ ചെന്നപ്പോഴാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ആദിമമനുഷ്യവിഭാഗമാണ് ഗുജകൾ. ഇവരുടെ അധിവാസമേഖലകളിലൂടെ ഇവർക്കൊപ്പം യാത്ര ചെയ്താണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കിഴക്കൻ ആമസോൺ കാടുകളിൽ കഴിയുന്ന ഇവർ ഏതാണ്ട് 600 പേർ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. ഇവരിൽ നൂറ് പേർക്ക് പുറം ലോകവുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും വെളിപ്പെട്ടിട്ടു
ലണ്ടൻ: ഇത്തിൾപ്പന്നിയെ പച്ചയ്ക്ക് തിന്നുന്ന ആദിമവിഭാഗക്കാർ ആമസോൺ കാടുകളിൽ ഇന്നും ജീവിച്ചിരിക്കുന്നുവെന്നതിന്റെ ജീവസുറ്റ ചിത്രങ്ങൾ പുറത്ത് വന്നു. പുറം ലോകത്ത് മനുഷ്യർ ജീവിച്ചിരിക്കുന്നുവെന്ന് അറിവില്ലാത്ത ഗുജകൾ അഥവാ അവ എന്നറിയപ്പെടുന്ന ആദിമഗോത്രവർഗക്കാരാണിവർ. ആമസോൺ കാടുകളെ ഇല്ലാതാക്കി സമ്പത്തുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഭയന്ന് ഇവർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രസീലിലെ ആമസോൺ മഴക്കാട്ടിനുള്ളിൽ മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗുജകളെ തേടി നാഷണൽ ജോഗ്രഫിക് ചാനൽ ചെന്നപ്പോഴാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ആദിമമനുഷ്യവിഭാഗമാണ് ഗുജകൾ. ഇവരുടെ അധിവാസമേഖലകളിലൂടെ ഇവർക്കൊപ്പം യാത്ര ചെയ്താണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കിഴക്കൻ ആമസോൺ കാടുകളിൽ കഴിയുന്ന ഇവർ ഏതാണ്ട് 600 പേർ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. ഇവരിൽ നൂറ് പേർക്ക് പുറം ലോകവുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ആമസോൺ കാടുകളിൽ സ്വാർത്ഥ ലാഭത്തിന് വേണ്ടി വൻ തോതിൽ വനനശീകരണം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഇവരുടെ ജീവന് കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
സ്വർണം തേടി കാടുകളിലേക്ക് കടന്ന് കയറുന്നവരും വനത്തിൽ ഒളിച്ച് താമസിക്കാനെത്തുന്ന മയക്കുമരുന്ന് കടത്തുകാരുമാണ് നിലവിൽ ഗുജകളെ ഉപദ്രവിക്കുന്നത്. ഇവരിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇപ്പോഴും പുറം ലോകത്തുള്ളവർ കടന്നെത്താത്ത പെറു അതിർത്തിയിലുള്ള ബ്രസീലിസൻ കാടുകളിലേക്കാണ് ഗുജകൾ രക്ഷപ്പെട്ട് അഭയം പ്രാപിക്കുന്നത്. കാട് കൈയേറ്റക്കാർ തങ്ങളുടെ ആവാസവ്യവസ്ഥ വെട്ടിപ്പിടിക്കാൻ തുടങ്ങിയതാണ് ഗുജകളുടെ വംശനാശത്തിന് പ്രധാന കാരണമായിത്തീർന്നിരിക്കുന്നത്.
പലവിധ ഭീഷണികൾ നേരിടുന്നുവെങ്കിലും ഗുജകൾ തീർത്തും പരസ്പരസ്നേഹത്തിലാണ് കഴിയുന്നത്. പൂർണമായും വളരുന്നത് വരെ ഇവരുടെ കുട്ടികൾക്ക് അമ്മമാർ മുലയൂട്ടുന്നുണ്ട്. ഗുജകളിൽ പെട്ട ചിലർ തങ്ങളുടെ വനത്തിനടുത്തുള്ള ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആധുനിക ലോകത്തിന്റെ കടന്ന് കയറ്റമില്ലാത്ത വിധത്തിലാണിവർ ഇവിടെയും കഴിഞ്ഞ് കൂടുന്നത്. ഇന്നും അമ്പും വില്ലുമുപയോഗിച്ച് വേട്ടയാടിയാണ് ഇവർ കഴിഞ്ഞ് കൂടുന്നത്. കാട്ടുതേനും കാട്ടുകിഴങ്ങുകളും ഇവർ ശേഖരിക്കുന്നുണ്ട്.