ആലപുഴ :- സംസ്ഥാന സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും വഞ്ചനാപരമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെതെന്ന് എൻ.ജി.ഓ.സംഘ് സംസ്ഥാന പ്രസിഡന്റ് സി സുരേഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിച്ചതും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ ഏർപ്പെടുത്താത്തതും , പിൻവാതിൽ നിയമനവും അതിനുദാഹരണമാണ്. മന്ത്രിമാര് നോക്കുകുത്തികളാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നിഷ്ട പ്രകാരം പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (FETO) ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കും പെൻഷൻകാർക്കും 5 വർഷം മുൻപ് ശുപാർശ ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ പോലും അഞ്ചു വർഷത്തെ ഇടതു ഭരണത്തിന് സാധിച്ചില്ല.

യോഗത്തിൽ ഫെറ്റോ ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ, എൻ.റ്റി.യു. ജില്ലാ പ്രസിഡന്റ് ജെ ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ രാജേഷ്, ഫെറ്റോ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ, കെ.മധു, ആർ.അഭിലാഷ് എന്നിവർ സംസാരിച്ചു.

ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഫെറ്റോ ജില്ലാ ഭാരവാഹികൾ:
കെ.ജി.ഉദയകുമാർ (പ്രസിഡന്റ്), പി.മനോജ് കുമാർ (സെക്രട്ടറി), കെ.ആർ.ദേവിദാസ് (ട്രഷറർ), ബിന്ദു വിനയകുമാർ, കെ.മധു, വി.കെ.ഗോപകുമാർ, രജീഷ് കെ.ആർ (വൈസ് പ്രസിഡന്റ്), എസ്.സുരേഷ് കുമാർ, എം.എസ്. അനിൽ കുമാർ, സി.റ്റി.ആദർശ് കെ.ആർ.വേണു (ജോ:സെക്രട്ടറി)