- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്; രവിശങ്കർ നടത്തിയത് നീതി നിർവ്വഹണത്തിൽ ഇടപെടുന്ന പ്രസ്താവന; മെയ് ഒൻപതിന് മുൻപ് മറുപടി നൽകണം
ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടർന്ന് യമുനാതീരം നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഹരിത ട്രിബ്യൂണലിനും സർക്കാരിനുമെതിരെ രവിശങ്കർ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. മെയ് ഒൻപതിന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീതി നിർവ്വഹണത്തിൽ ഇടപെടുന്ന പ്രസ്താവനയാണ് രവിശങ്കർ നടത്തിയെതെന്ന് ആരോപിച്ച് പൊതു പ്രവർത്തകനായ മനോജ് മിശ്ര നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ നടപടി. ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സമ്മേളനം യമുനാ തീരത്തെ നശിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പരിപാടി നടത്താൻ അനുവാദം നൽകിയത് ഹരിത ട്രിബ്യൂണലും സർക്കാരുമാണ്. അതിനാൽ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അവരാണെന്നുമായിരുന്നു രവിശങ്കറുടെ വാദം. ആർട്ട് ഓഫ് ലിവിങിന്റെ വെബ്സൈറ്റിലായിരുന്നു രവിശങ്കറിന്റെ പ്രസ്താവന. രവിശങ്കറിന്റെ പ്രസ്താവനക്കെതിരെ നേരത്തെ ഹരിത ട്ര
ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടർന്ന് യമുനാതീരം നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഹരിത ട്രിബ്യൂണലിനും സർക്കാരിനുമെതിരെ രവിശങ്കർ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.
മെയ് ഒൻപതിന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീതി നിർവ്വഹണത്തിൽ ഇടപെടുന്ന പ്രസ്താവനയാണ് രവിശങ്കർ നടത്തിയെതെന്ന് ആരോപിച്ച് പൊതു പ്രവർത്തകനായ മനോജ് മിശ്ര നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ നടപടി.
ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സമ്മേളനം യമുനാ തീരത്തെ നശിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പരിപാടി നടത്താൻ അനുവാദം നൽകിയത് ഹരിത ട്രിബ്യൂണലും സർക്കാരുമാണ്. അതിനാൽ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അവരാണെന്നുമായിരുന്നു രവിശങ്കറുടെ വാദം. ആർട്ട് ഓഫ് ലിവിങിന്റെ വെബ്സൈറ്റിലായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.
രവിശങ്കറിന്റെ പ്രസ്താവനക്കെതിരെ നേരത്തെ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങൾക്ക് യൊതൊരു ഉത്തരവാദിത്വ ബോധവുമില്ലെ, തോന്നുന്നുതെന്തും വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്നും സ്വതന്തർ കുമാർ ചോദിച്ചിരുന്നു.