ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവെയിൽ ഗതാഗത നിയന്ത്രണം. രാത്രി 9മുതൽ പതിനൊന്നുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കലക്ടർ വ്യക്തമാക്കി. പാലത്തിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാലാണ് നിയന്ത്രം.

കിഴക്കൻ വെള്ളത്തിന്റെ വരവിനെ തുടർന്ന് സ്പിൽവെയിലെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിരുന്നു. കുട്ടനാട്ടിലെ പള്ളാത്തുരുത്തി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, കാവാലം, തുടങ്ങിയ മേഖലകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് സ്പിൽവെയുടെ ഷട്ടറുകൾ ഉയർത്തിയത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സ്പിൽവെയിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.