- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഇറ്റലിയിലും ഗ്രീസിലും റൊമേനിയയിലും പോയി; പിന്നാലെ ഫിലിപ്പീൻസിലും ഇന്ത്യയിലും കറങ്ങി; 1500 ഒഴിവുകൾ നികത്താൻ 37 ബ്രിട്ടീഷ് ആരോഗ്യവകുപ്പ് ജീവനക്കാർ രണ്ട് മാസം ലോകം ചുറ്റി പൊടിച്ചത് അഞ്ചുകോടി! എന്നിട്ടു കിട്ടിയതോ വെറും 12 നഴ്സുമാരെ: മലയാളികൾക്ക് വീണ്ടും അവസരം തെളിയുമെന്ന് കരുതുന്നത് ഇതുകൊണ്ട്
ടോണി ബ്ലെയർ സർക്കാർ നിയമം പൊളിച്ചെഴുതിയപ്പോൾ 1998 മുതൽ നൂറു കണക്കിന് മലയാളി നഴ്‌സുമാരാണ് ബ്രിട്ടനിലേക്ക് എത്തിയത്. എന്നാൽ പിന്നീട് വലത് പക്ഷ മാധ്യമങ്ങളും വംശീയ പാർട്ടികളും ബഹളം വയ്ക്കാൻ തുടങ്ങിയതോടെ നിയന്ത്രണം ആരംഭിച്ചു. ഐഇഎൽടിഎസ് വേണ്ടാതിരുന്നിടത്ത് എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 ബാൻഡ് നിർബന്ധമാക്കി. കഴിഞ്ഞ വർഷം മുതൽ ഈ നിയന്ത്രണം യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് കൂടി വ്യാപിച്ചതോടെ പുതിയ നഴ്‌സുമാരെ മഷിയിട്ടു നോക്കിയാൽ കിട്ടാതെയായി. അങ്ങനെ ഐഇഎൽടിഎസ് യോഗ്യത കുറയ്ക്കണം എന്ന മുറവിളി ആരംഭിച്ചു. എന്നാൽ ഐഇഎൽടിഎസ് കൂടുതലാണ് എന്നു തെളിയിക്കാൻ എന്തു തെളിവാണ് എന്നായിരുന്നു എൻഎംസിയുടെ ചോദ്യം. പലതവണ ചർച്ചകളും മീറ്റിങ്ങുകളും കൺസൾട്ടേഷനും ഒക്കെ നടന്നെങ്കിലും എല്ലാവരും ചോദിച്ചു കൊണ്ടിരുന്നത് എന്താണ് തെളിവ് എന്നായിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന ആശുപത്രികൾ (എൻഎച്ച്എസ്) നഴ്‌സുമാരില്ലാതെ ഞെരിപിരി കൊള്ളുന്നത് ഒരു എവിഡൻസായി ആർക്കും തോന്നിയില്ല. എന്നാൽ നഴ്‌സിങ് ക്ഷാമം അതിന്റെ അതിർവരമ്പ് കടന്നതോടെ ഇക്കാ
ടോണി ബ്ലെയർ സർക്കാർ നിയമം പൊളിച്ചെഴുതിയപ്പോൾ 1998 മുതൽ നൂറു കണക്കിന് മലയാളി നഴ്‌സുമാരാണ് ബ്രിട്ടനിലേക്ക് എത്തിയത്. എന്നാൽ പിന്നീട് വലത് പക്ഷ മാധ്യമങ്ങളും വംശീയ പാർട്ടികളും ബഹളം വയ്ക്കാൻ തുടങ്ങിയതോടെ നിയന്ത്രണം ആരംഭിച്ചു. ഐഇഎൽടിഎസ് വേണ്ടാതിരുന്നിടത്ത് എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 ബാൻഡ് നിർബന്ധമാക്കി. കഴിഞ്ഞ വർഷം മുതൽ ഈ നിയന്ത്രണം യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് കൂടി വ്യാപിച്ചതോടെ പുതിയ നഴ്‌സുമാരെ മഷിയിട്ടു നോക്കിയാൽ കിട്ടാതെയായി.
അങ്ങനെ ഐഇഎൽടിഎസ് യോഗ്യത കുറയ്ക്കണം എന്ന മുറവിളി ആരംഭിച്ചു. എന്നാൽ ഐഇഎൽടിഎസ് കൂടുതലാണ് എന്നു തെളിയിക്കാൻ എന്തു തെളിവാണ് എന്നായിരുന്നു എൻഎംസിയുടെ ചോദ്യം. പലതവണ ചർച്ചകളും മീറ്റിങ്ങുകളും കൺസൾട്ടേഷനും ഒക്കെ നടന്നെങ്കിലും എല്ലാവരും ചോദിച്ചു കൊണ്ടിരുന്നത് എന്താണ് തെളിവ് എന്നായിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന ആശുപത്രികൾ (എൻഎച്ച്എസ്) നഴ്‌സുമാരില്ലാതെ ഞെരിപിരി കൊള്ളുന്നത് ഒരു എവിഡൻസായി ആർക്കും തോന്നിയില്ല. എന്നാൽ നഴ്‌സിങ് ക്ഷാമം അതിന്റെ അതിർവരമ്പ് കടന്നതോടെ ഇക്കാര്യം അവർ തിരിച്ചറിഞ്ഞു ഐഇഎൽടിഎസ് യോഗ്യതയ്ക്ക് ബദൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയാണ്.
ഇപ്പോഴത്തെ ആ മനം മാറ്റത്തിന് കാരണമായത് എൻഎച്ച്എസ് ട്രസ്റ്റുകൾ സംയുക്തമായി നടത്തിയ ഒരു റിക്രൂട്ട്‌മെന്റ് ഡ്രൈവിന് ഉണ്ടായ ദയനീയമായ പരാജയം ആണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഒട്ടേറെ എൻഎച്ച്എസ് ട്രസ്റ്റുകൾ ചേർന്നു 1500 പേരെ അടിയന്തിരമായി റിക്രൂട്ട് ചെയ്തു പ്രതിസന്ധി മറികടക്കാൻ എടുത്ത തീരുമാനത്തിന്റെ ഭാഗമായി വലിയൊരു സംഘം ബ്രിട്ടീഷ് ആരോഗ്യവകുപ്പ് ജീവനക്കാർ രണ്ടു മാസം ലോകം ചുറ്റി നടന്നു എൻഎച്ച്എസിന്റെ കോടികൾ പൊടിച്ചതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഫണ്ട് അനുവദിച്ച ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ പ്രൈവറ്റ് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള നാല് ജോലിക്കാരും ഭാഗഭാക്കായിരുന്നു. ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് പ്രകാരം ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് 66 യൂറോപ്യൻ യൂണിയൻ, നോൺ യൂറോപ്യൻ യൂണിയൻ നഴ്സുമാരെ ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി നോർത്തേൺ അയർലണ്ടിൽ എത്തിക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇവരിൽ ഭൂരിഭാഗത്തിനും നിയമപരമായി എൻഎച്ച്എസിൽ ജോലി ചെയ്യാൻ അനുമതി ലഭിച്ചിരുന്നില്ല.
റെഗുലേറ്ററായ നഴ്സിങ് ആൻഡ് മിഡ് ഫൈറി കൗൺസിൽ നിശ്ചയിച്ചിരുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാഞ്ഞതിനെ തുടർന്നായിരുന്നു ഇത്. അതായത് ഇവർക്ക് നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യതകളും വേണ്ടത്ര പ്രവൃത്തി പരിചയവും ഉണ്ടായിരുന്നുവെങ്കിലും ഐഇഎൽടിഎസ് അടക്കമുള്ള ടെസ്റ്റുകൾ പാസാകാൻ സാധിക്കാത്തതിന്റെ ഫലമായി ഇവരിൽ ഭൂരിഭാഗം പേരെയും എൻഎച്ച്എസിൽ നഴ്സുമാരായി നിയമിക്കാൻ സാധിക്കാതെ പോവുകയായിരുന്നുവെന്ന് സാരം. തുടർന്ന് ഈ നഴ്സുമാരെ താരതമ്യേന ശമ്പളം കുറഞ്ഞ ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്തികകളിൽ നിയമിക്കുകയായിരുന്നുവെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് ഓഫീസർ വെളിപ്പെടുത്തുന്നത്.
ദീർഘകാലം നീളുന്ന ഫുൾ രജിസ്ട്രേഷൻ പ്രക്രിയക്കായി കാത്തിരിക്കുന്നതിനിടയിലാണ് ഇവരെ ഈ തസ്തികകളിൽ നിയമിച്ചിരിക്കുന്നത്. ഇത്തരത്തിൽ നോർത്തേൺ അയർലണ്ടിലെത്തി 66 നഴ്സുമാരിൽ നിലവിൽ വെറും 12 പേർക്ക് മാത്രമാണ് എൻഎംസിയുടെ ഫുൾ രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നതെന്നും അവർ നഴ്സുമാരായി നിയമിതരായിട്ടുണ്ടെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് ഓഫീസർ അറിയിക്കുന്നു. 2016 ഏപ്രിലിനും ഈ വർഷം മാർച്ചിനും ഇടയിൽ ഈ റിക്രൂട്ട്മെന്റ് കാംപയിനായി കൃത്യമായി പറഞ്ഞാൽ 489,982 പൗണ്ടാണ് ചെലവായിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ ഇതിന് പുറമെ 76,156 പൗണ്ടും ചെലവായിരിക്കുന്നു.
വിദേശപര്യടനങ്ങൾക്ക് പോയ 41 റിക്രൂട്ട്മെന്റ് സ്റ്റാഫുകൾ കനത്ത ആഡംബരത്തിലാണ് കഴിഞ്ഞിരുന്നത്. ഉദാഹരണമായി ഇവർ ബോലോഗോനയിൽ സ്റ്റാർഹോട്ടൽ എക്സെൽസിയോർ, ഏഥൻസിൽ നോവോട്ടൽ, മനിലയിൽ ഡയമണ്ട് ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ഇവർ പൊടിച്ച മൊത്തം തുകയായ 566,138 പൗണ്ടിൽ വിമാനചാർജ്, താമസച്ചെലവ്, ഇന്റർവ്യൂ ചെയ്യാനുള്ള ആഡംബര റൂമുകളുടെ വാടക തുടങ്ങിയ നിരവധി ചെലവുകൾ ഉൾപ്പെടുന്നു. ഫ്രണ്ട്ലൈൻ സർവീസുകൾക്കായ് അനുവദിച്ചിരിക്കുന്ന തുകയിൽ നിന്നും 70 മില്യൺ പൗണ്ട് വെട്ടിച്ചുരുക്കണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഹെൽത്ത് ട്രസ്റ്റുകൾക്ക് ഉത്തരവേകിയ സമയത്താണ് റിക്രൂട്ട്മെന്റിന്റെ പേരിലുള്ള വൻ ധൂർത്തടി അരങ്ങേറിയിരിക്കുന്നതെന്നതും ഗൗരവമർഹിക്കുന്ന കാര്യമാണ്.
എൻഎച്ച്എസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ റിക്രൂട്ട്മെന്റിനായി ഇത്രയും തുക ചെലവഴിച്ചിട്ടും അതിന് പേരിന് മാത്രം ഫലമുണ്ടായത് കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. എന്നാൽ ഈ ശ്രമം വൻ പരാജയമായിട്ടും ഓവർസീസ് റിക്രൂട്ട്മെന്റിനായി അടുത്ത ആറ് മാസത്തേക്കുള്ള ഫണ്ടും അധികൃതർ മുൻപിൻ നോക്കാതെ അനുവദിച്ചിരിക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം. ഐഇഎൽടിഎസിൽ വിജയിക്കാൻ സാധിക്കാതെ പോയതാണ് നഴ്സുമാരെ നിയമിക്കുന്നതിന് പ്രധാന തടസമായി വർത്തിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് പ്രാഥമിക ഭാഷയായിട്ടുള്ളവരും ഉയർന്ന പ്രവൃത്തിപരിചയവും യോഗ്യതയുള്ളവരുമായ ഓസ്ട്രേലിയൻ നഴ്സുമാർക്ക് പോലും എൻഎംസി രജിസ്ട്രേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് കുറച്ച് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഐഇഎൽടിഎസിന്റെ എഴുത്ത് പരീക്ഷാ ഭാഗത്തിലായിരുന്നു മിക്കവരും പരാജയപ്പെട്ടിരുന്നത്. അവരോട് തീർത്തും യുക്തിയില്ലാത്ത വിധത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്ന ആരോപണവും ശക്തമായിരുന്നു. ഐഇഎൽടിഎസിന്റെ ഭാഗമായി ജാം നിർമ്മാണം, റോഡ് ടോളുകൾ തുടങ്ങിയ വിഷയങ്ങളിൽ വരെ ഉപന്യാസം എഴുതാൻ ഓസ്ട്രേലിയൻ നഴ്സുമാരോട് ആവശ്യപ്പെട്ടത് കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരുന്നത്. 66 പേരെ റിക്രൂട്ട് ചെയ്തതിൽ വെറും 23 പേർ മാത്രമാണ് ഐഇഎൽടിഎസ് പാസായിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.