തിരുവനന്തപുരം: വൈക്കം സ്വദേശി ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിൽ എത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ജയിലിലെത്തിയത്.

കനകമല കേസിലെ ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഐഎസ് ഏജന്റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.

ഈ കേസ് ഇപ്പോൾ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മൻസീദ്, ഒൻപതാം പ്രതി റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യംചെയ്യാൻ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എൻ.െഎ.എക്കൊപ്പം െഎ.ടി വിദഗ്ധരും ജയിലിലെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി എൻ.െഎ.എയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മൻസീദും ഷഫിൻ ജഹാനും ഒരേ വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗങ്ങളായതാണ് എൻ.െഎ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്വാനുമായി ഷഫിൻ ജഹാന് അടുപ്പമുള്ളതായും എൻഐഎ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണ് എൻ.െഎ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഷഫിൻ ജഹാൻ അടക്കം 30 പേരിൽ നിന്ന് എൻ.െഎ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ കേസിന്റെ വിശദാംശങ്ങൾ എൻഐഎ ഹാജരാക്കും. ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛൻ
അശോകൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഐഎസ് പ്രവർത്തകനുമായി ഷെഫിൻ സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടു. തീവ്രവാദം തെളിയിക്കുന്ന വീഡിയോകൾ പുറത്തുവന്നു. ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിച്ചതിന് തെളിവുണ്ട്. ഒരാളെ ഐഎസിൽ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ ചോദിച്ചു. ശബ്ദസന്ദേശങ്ങൾ അടങ്ങിയ വീഡിയോയും കോടതിക്ക് കൈമാറി. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഷെഫിൻ എന്നും അശോകന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ചോദ്യം ചെയ്യലിൽ ഷഫീൻ ജഹാൻ മുൻനിലപാട് ആവർത്തിച്ചതോടെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ നീക്കം. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് വച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്നയാളുമായി ഷഫീൻ ഫോണിൽ പലതവണ സംസാരിച്ചതായി എൻഐഎ ആരോപിച്ചിരുന്നു.

ഐഎസ്സിൽ ഒരാളെ ചേർത്താൽ എത്ര പ്രതിഫലം കിട്ടുമെന്നാണ് ഷഫീൻ ആരാഞ്ഞതെന്നാണ് സൂചന. ഷഫീൻ ജഹാൻ എസ്സിലേക്ക് ആളെ ചേർത്തതായും സംശയിക്കുന്നു. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ സുപ്രധാന വാദം നടക്കാനിരിക്കെ ഷഫീൻ ജഹാനെ അറസ്റ്റ് ചെയ്താൽ കേസിന്റെ ഗതിമാറുമെന്നുറപ്പാണ്.