- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻഐഎ റെയ്ഡ്; പരിശോധന നടത്തിയത് തീവ്രവാദ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യ വീട്ടിൽ; പരിശോധനയിൽ ഹാർഡ് ഡിസ്‌കും സിമ്മുകളും പിടിച്ചെടുത്തു; സാദിഖ് ബാഷ വിഘടനവാദ സംഘടനകൾ രൂപീകരിച്ച് ഐസിസ് റിക്രൂട്ടിംഗിൽ പങ്കാളി
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻഐഎ റെയ്ഡ്. തീവ്രവാദ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യ വീട്ടിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്താൻ സാദിഖ് ബാഷയും സംഘവും ശ്രമിച്ചിരുന്നു.
വിഘടനവാദ സംഘടനകൾ രൂപീകരിച്ച് ഐ.എസ്‌ഐ.എസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു എന്നതാണ് സാദിഖ് ബാഷയ്‌ക്കെതിരെയുള്ള കുറ്റം. ഇയാൾ ഇപ്പോൾ ജയിലിലാണ്. വട്ടിയൂർക്കാവിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്‌കും സിമ്മുകളും പിടിച്ചെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മയിലാടുംതുറൈയിൽ വെച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖ് ബാഷ പൊലീസിനെ ആക്രമിച്ചിരുന്നത്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും വിഘടനവാദി സംഘടനകൾ രൂപീകരിച്ച് ഐഎസിലേക്ക് റിക്രൂട്ടിങ് നടത്താനും ഇയാൾ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.
നേരത്തെ ഐസിസ് വിരുദ്ധ നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിലുടനീളം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം എൻഐഎ സംഘങ്ങൾ സ്ഥലങ്ങൾ സന്ദർശിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ അറസ്റ്റിലായവർക്കുള്ള പങ്കും എൻഐഎ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷമാണ് തിരച്ചിൽ.
മറുനാടന് മലയാളി ബ്യൂറോ