- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിൽ ചേർന്നെന്ന് സ്ഥിരീകരണം ആയതോടെ 21 മലയാളികളെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ച് എൻഐഎ; കഴിഞ്ഞ ജൂണിൽ കാണാതായവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി; ആറു യുവതികളടക്കം എല്ലാവരും മോസ്റ്റ് വാണ്ടഡ് പട്ടികയിൽ
ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഐഎസിലേക്ക് ചേക്കേറിയതെന്ന് ഉറപ്പുവരുത്തിയതോടെ 21 മലയാളികളെ പിടികിട്ടാ പുള്ളികളായി ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചു. ഇവരെയെല്ലാം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ചിത്രങ്ങളുൾപ്പെടെ എൻഐഎ പുറത്തുവിട്ടു. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന് വിദേശത്തേക്ക് കടന്നവരാണ് എല്ലാവരും. കഴിഞ്ഞ വർഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21 പേരെ കാണാതായത്. മതപരിവർത്തനത്തിലൂടെ ഇസ്‌ളാംമതം സ്വീകരിച്ചവരും ഇതിൽ ഉൾപ്പെടും. അന്യമതസ്ഥരായ പലരും ഇസ്ലാമിലേക്കു മതംമാറ്റപ്പെട്ടെന്നും ഐഎസിൽ ചേർന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിൽ നടന്ന മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ടും എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽപ്പെടുത്തി എൻഐഎ പുറത്തുവിട്ടത്. ഇവരിൽ 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശ്ശേരിയാണ് കൂട്ടത്തിൽ പ്രായം
ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഐഎസിലേക്ക് ചേക്കേറിയതെന്ന് ഉറപ്പുവരുത്തിയതോടെ 21 മലയാളികളെ പിടികിട്ടാ പുള്ളികളായി ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചു. ഇവരെയെല്ലാം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ചിത്രങ്ങളുൾപ്പെടെ എൻഐഎ പുറത്തുവിട്ടു.
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന് വിദേശത്തേക്ക് കടന്നവരാണ് എല്ലാവരും. കഴിഞ്ഞ വർഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21 പേരെ കാണാതായത്. മതപരിവർത്തനത്തിലൂടെ ഇസ്‌ളാംമതം സ്വീകരിച്ചവരും ഇതിൽ ഉൾപ്പെടും.
അന്യമതസ്ഥരായ പലരും ഇസ്ലാമിലേക്കു മതംമാറ്റപ്പെട്ടെന്നും ഐഎസിൽ ചേർന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിൽ നടന്ന മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ടും എൻഐഎ അന്വേഷണം നടത്തുന്നുണ്ട്.
ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽപ്പെടുത്തി എൻഐഎ പുറത്തുവിട്ടത്. ഇവരിൽ 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശ്ശേരിയാണ് കൂട്ടത്തിൽ പ്രായം ചെന്നയാൾ. ചെറിയ സംഘങ്ങളായാണ് ഇവർ രാജ്യം വിട്ടത്. ആദ്യ രണ്ടംഗസംഘം ബെംഗളൂരു കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയിൽ മുംബൈ മസ്‌കത്ത് വിമാനത്തിലുമാണു കടന്നത്.
മൂന്നംഗങ്ങളുള്ള മൂന്നാം സംഘം ജൂൺ രണ്ടിന് മുംബൈ ദുബായ് വിമാനത്തിലാണു പോയത്. അടുത്ത മൂന്നുപേർ ഹൈദരാബാദ് മസ്‌കത്ത് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവർ ജൂൺ അഞ്ച്, 16, 19 ദിവസങ്ങളിൽ വിവിധ വിമാനങ്ങളിൽ സംഘമായി കടക്കുകയായിരുന്നു. 21 പേരിൽ 19 പേർ ടെഹ്‌റാനിലേക്കും മറ്റുള്ളവർ സിറിയയിലോ ഇറാഖിലോ ആകാമുള്ളതെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിൽ നിന്ന് ഇവരെ മതംമാറ്റാനും ഐഎസിൽ ചേരാൻ ബോധവൽക്കരിക്കാനും കൂട്ടുനിന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിവരം എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഇവരെക്കൂടി ഉൾപ്പെടുത്തിയാകും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിന് ഉൾപ്പെടെ തുടർ നടപടികൾ ഉണ്ടാവുക. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.