യുഎസ്എയിലെ മിസൗറിയിലെ സെന്റ് ലൂയീസിലുള്ള നിക്കി ട്രിഫെൻബാച്ച് എന്ന 32 കാരിക്ക് രണ്ട് ലൈംഗികാവയവങ്ങളാണുണ്ടായിരുന്നത്. ഇതറിഞ്ഞതോടെ ഇവരിൽ നിന്നും വ്യത്യസ്തമായ ലൈംഗിക അനുഭവം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെറുപ്പക്കാർ യുവതിയുടെ പുറകിൽ നിന്നും മാറാറുണ്ടായിരുന്നില്ല. തുടർന്ന് ഒരു ലൈംഗികാവയവം ശസ്ത്രക്രിയ ചെയ്ത് നീക്കീയ ഈ നഴ്സിന് സന്താനോൽപാദന ശേഷി തന്നെ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. അധികമായി ഒരു ലൈംഗികാവയവം കൂടി ഉണ്ടായിരുന്നതിനാൽ തനിക്ക് കൗമാരകാലത്ത് കടുത്ത വേദനയുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.

ആൻഡിയെന്ന ചെറുപ്പക്കാരനെയാണ് ഈ നഴ്സ് വിവാഹം കഴിച്ചിരിക്കുന്നത്. തുടർന്ന് എല്ലാം മറന്ന് സന്തോഷകരമായ ഒരു കുടുംബം കെട്ടിപ്പടുക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മൂന്ന് പ്രാവശ്യം ഗർഭം അബോർഷനായതിനെ തുടർന്ന് നിക്കി ആത്മഹത്യാശ്രമം വരെ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് നാല് മാസങ്ങൾക്ക് മുമ്പ് നിക്കി അധികമായുള്ള ലൈംഗികാവയവം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. കുട്ടികളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കാനും ജീവിതം മെച്ചപ്പെടുത്താനും ഈ സർജറിയിലൂടെ സാധിക്കുമെന്നായിരുന്നു യുവതി പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ യുവതിക്ക് കുട്ടികളുണ്ടാകില്ലെന്നാണ് സർജറിക്ക് ശേഷം ഡോക്ടർമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ ഇതിലൊന്നും തളരാത്ത ദമ്പതികൾ ഭാവിയിൽ കുട്ടികളെ ദത്തെടുത്ത് ജീവിതം മനോഹരമാക്കാമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ സവിശേഷത നിറഞ്ഞ ശാരീരിക അവസ്ഥ മൂലം താൻ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് നിക്കി വെളിപ്പെടുത്തുന്നു. ഇത് തന്റെ ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നും അവർ പറയുന്നു. ഇതിനെ തുടർന്ന് താൻ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നും നിക്കി വെളിപ്പെടുത്തുന്നു. 

ചില പുരുഷന്മാർ ഒരു വെല്ലുവിളിയെന്ന നിലയിലാണ് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ലക്ഷ്യം വച്ച് പുറകെ വിടാതെ പിന്തുടർന്നിരുന്നതെന്നും ഈ നഴ്സ് ദുഃഖത്തോടെ പറയുന്നു. നിക്കി എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്കും ചികിത്സ നേടുന്നുണ്ട്. ഈ അവസ്ഥയിലുള്ള സ്ത്രീകൾ ഗർഭിണിയാകാൻ പ്രയാസമാണ്. താൻ ഇതിന് മുമ്പ് മൂന്ന് പ്രാവശ്യം ഗർഭിണിയായിരുന്നുവെങ്കിലും അവ 22 ആഴ്ചകൾക്കപ്പുറം നിലനിൽക്കാതെ ഗർഭഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന നിക്കി വേദനയോടെ വെളിപ്പെടുത്തുന്നു. യൂട്ടെറെസ് ഡിഡെൽഫൈസ് എന്ന അവസ്ഥ മൂലമാണ് നിക്കിക്ക് രണ്ട് ലൈംഗികാവയവം ഉണ്ടായത്. വെറും ഒരു ശതമാനം സ്ത്രീകൾക്ക് മാത്രമുണ്ടാകാൻ സാധ്യതയുള്ള ദുരവസ്ഥയാണിത്. ഇതിനെ തുടർന്ന് ഇവരുടെ ലൈംഗികാവയവം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലായിരുന്നു. തൽഫലമായി ഇവർക്ക് രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമുണ്ടായിരുന്നു.