ന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിനിടെ കേക്കിലെ മെഴുകുതിരി ഊതികെടുത്തുന്നതിനിടെ വിദേശ നടിയുടെ തലമുടിയിൽ തീപിടിച്ചു. അമേരിക്കയിലെ പ്രമുഖ ടിവി താരവും നടിയും ഫാഷൻ ഡിസൈനറുമായ നിക്കോൾ റിച്ചിക്കാണ് തന്റെ 40-ാം പിറന്നാൾ ദിനത്തിൽ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്.

താരത്തിന്റെ ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം വൈറലായി മാറുകയും ചെയ്തു.

 

 
 
 
View this post on Instagram

A post shared by NICOLE RICHIE (@nicolerichie)

ഭർത്താവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പാർട്ടിയിൽ നിക്കോൾ റിച്ചിയുടെ ഫോട്ടോ പ്രിന്റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്. അതിന് ചുറ്റിലുമായി മെഴുകുതിരി കത്തിച്ചുവയ്ക്കുകയും ചെയ്തിരുന്നു.

പിറന്നാൾ ആഘോഷത്തിനിടെ കേക്കിലെ മെഴുകുതിരി ഊതികെടുത്തുന്നതിനിടെയാണ് മുടിക്ക് തീപിടിച്ചത്. തുടർന്ന് പേടിച്ച് നിലവിളിക്കുന്ന നിക്കോളിനെയാണ് വീഡിയോയിൽ കാണുന്നത്.