- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിൽ തുണി അലക്കുകയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് സ്കൂൾ കെട്ടിടത്തിൽ കൊണ്ടു പോയി; പിന്നെ ലൈംഗിക ചൂഷണവും; വീട്ടിൽ സ്വാധീനമുണ്ടാക്കി ചതിയൊരുക്കിയത് കുന്നുംപുറത്ത് നിധീഷ്; കണ്ണൂരിലെ ഡി വൈ എഫ് ഐക്കാരൻ കൊല്ലത്തുണ്ടെന്ന് പൊലീസ്; കേസ് ഒത്തുതീർക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ
ഇരിട്ടി: ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായി പൊലിസ് തെരച്ചിൽ ശക്തമാക്കി. കണ്ണുർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിലാണ് സംഭവം.
കഴിഞ്ഞ ഇരുപതിന് വൈകുന്നേരം തോട്ടിൽ തുണി അലയ്ക്കുകയായിരുന്ന ആദിവാസി പെൺകുട്ടിയെ ബലപ്രയോഗിച്ച് പ്രദേശത്തെ ഡിവൈ.എഫ്.ഐ പ്രവർത്തകനുമായ കുന്നുംപുറത്ത് നിധീഷ് (27) തൊട്ടടുത്ത സ്‌കുൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു.
പിന്നീട് കുട്ടി വിവരം പറഞ്ഞതിനെ തുടർന്നാണ് പിതാവ് ഇരിട്ടി പൊലിസിൽ പരാതി നൽകിയത്. വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇയാൾക്കെതിരെ എസ് സി-പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതി നാട്ടിൽ നിന്നും മുങ്ങി. ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്നാണ് പൊലിസ് പറയുന്നത്.
കൊല്ലത്തെ ഒരു സുഹൃത്തിന്റെ കൂടെ ഒളിച്ചു താമസിക്കുന്ന ഇയാളെ ഉടൻ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഇരിട്ടി പൊലിസ് അറിയിച്ചു. പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ് നിധീഷ്. പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന നിധീഷ് ആ ബന്ധമുപയോഗിച്ചാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
കേസ് ഒതുക്കി തീർക്കാൻ ശക്തമായ സ്വാധീനം ചെലുത്തി കുട്ടിയുടെ പിതാവിനെ പിൻതിരിപ്പിക്കാൻ അണിയറയിൽ ശ്രമം നടന്നിരുന്നുവെങ്കിലും കുട്ടിയുടെ പിതാവ് പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്