- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടെ യൂറോപ്യൻ നയം തീരുമാനിക്കുന്നത് ബ്രിട്ടീഷ് വംശീയ പാർട്ടി നേതാവ്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മുമ്പ് സ്വീകരണം ഒരുക്കിയത് നൈജൽ ഫെരാജിന്; ട്രംപ് ടവറിലെ കൂടിക്കാഴ്ച ഉറക്കം കെടുത്തുന്നത് യൂറോപ്പിന്റെ
പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ കാണാൻ പോയ ആദ്യത്തെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് യുകിപ് നേതാവായ നിഗെൽ ഫെരാഗ്. ഇത് വെറുമൊരു കൂടിക്കാഴ്ചയല്ലെന്നും അമേരിക്കയുടെ യൂറോപ്യൻ നയം തീരുമാനിക്കുന്നത് ഈ ബ്രിട്ടീഷ് വംശീയ പാർട്ടി നേതാവാണെന്നും സൂചനയുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് സ്വീകരണം നൽകുന്നതിന് മുമ്പ് നിഗെൽ ഫെരാഗിനാണ് സ്വീകരണമേകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ട്രംപ് ടവറിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച യൂറോപ്പിന്റെ ഉറക്കമാണ് കെടുത്തുന്നതെന്നും സൂചനയുണ്ട്. തെരേസയെ മറി കടന്ന് ഫെരാഗ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച വളരെ നല്ല നിലയിലായിരുന്നുവെ്നാണ് ട്രംപിന്റെ ക്യാമ്പയിൻ മാനേജരായ കെല്ലിയാനെ കോൺവേ പ്രതികരിച്ചിരിക്കുന്നത്. ഇവരുടെ കൂടിക്കാഴ്ച അതുല്യവും ക്രിയാത്മകവുമായിരുന്നുവെന്നും കെല്ലിയാനെ വെളിപ്പെടുത്തുന്നു.ലണ്ടനിലെ യുഎസ് എംബസിയിൽ നടന്ന യുഎസ്പ്രസിഡൻഷ്യൽ ഇലക്ഷൻ നൈറ്റ് പാർട്ടിയിൽ വച്ചാണ് ഫെരാഗ് ട്രംപ് വിജ
പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ കാണാൻ പോയ ആദ്യത്തെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് യുകിപ് നേതാവായ നിഗെൽ ഫെരാഗ്. ഇത് വെറുമൊരു കൂടിക്കാഴ്ചയല്ലെന്നും അമേരിക്കയുടെ യൂറോപ്യൻ നയം തീരുമാനിക്കുന്നത് ഈ ബ്രിട്ടീഷ് വംശീയ പാർട്ടി നേതാവാണെന്നും സൂചനയുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് സ്വീകരണം നൽകുന്നതിന് മുമ്പ് നിഗെൽ ഫെരാഗിനാണ് സ്വീകരണമേകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ട്രംപ് ടവറിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച യൂറോപ്പിന്റെ ഉറക്കമാണ് കെടുത്തുന്നതെന്നും സൂചനയുണ്ട്. തെരേസയെ മറി കടന്ന് ഫെരാഗ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച വളരെ നല്ല നിലയിലായിരുന്നുവെ്നാണ് ട്രംപിന്റെ ക്യാമ്പയിൻ മാനേജരായ കെല്ലിയാനെ കോൺവേ പ്രതികരിച്ചിരിക്കുന്നത്.
ഇവരുടെ കൂടിക്കാഴ്ച അതുല്യവും ക്രിയാത്മകവുമായിരുന്നുവെന്നും കെല്ലിയാനെ വെളിപ്പെടുത്തുന്നു.ലണ്ടനിലെ യുഎസ് എംബസിയിൽ നടന്ന യുഎസ്പ്രസിഡൻഷ്യൽ ഇലക്ഷൻ നൈറ്റ് പാർട്ടിയിൽ വച്ചാണ് ഫെരാഗ് ട്രംപ് വിജയത്തിലേക്ക് അടുക്കുന്നത് ടെലിവിഷനിൽ കണ്ട് ആഘോഷിച്ചത്. തുടർന്ന് അന്ന് തന്നെ ആദ്യ വിമാനം കയറി അമേരിക്കയ്ക്ക് പോയി ട്രംപിനെ അഭിനന്ദിച്ച നേതാവാണ് ഫെരാഗ്. യൂറോപ്യൻ യൂണിയനിലേക്കുള്ള യുഎസിന്റെ അംബാസിഡറാണ് താനെന്ന് ഫെരാഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോകം മുഴുവൻ എതിർത്തിട്ടും അമേരിക്കയിൽ പോയി ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കാൻ ധൈര്യം കാട്ടിയ വ്യക്തിയാണ ഫെരാഗ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപിന് വേണ്ടി പ്രചാരണം നടത്താനായി നിഗെൽ നിരവധി പ്രാവശ്യം അമേരിക്കയിലേക്ക് പറന്നിരുന്നു.
ഓഗസ്റ്റിൽ മിസിസിപ്പിയിലെ ജാക്‌സണിൽ വച്ച് നടന്ന റാലിയിൽ നിഗെൽ , ട്രംപുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. അവിടെ വച്ച് ് ഫെരാഗിനെ മിസ്റ്റർ ബ്രെക്‌സിറ്റ് എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഹില്ലാരിയുമായി കഴിഞ്ഞ മാസം നടത്തിയ പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കാനൊരുങ്ങാൻ ട്രംപിനെ സഹായിച്ചതും നിഗെലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഫെരാഗിന്റെ ഗ്രാഫ് ഉയർന്നിരിക്കുകയാണ്. ബ്രിട്ടന് മാത്രമല്ല യൂറോപ്പിനും ഇനി എന്തെങ്കിലും വേണമെങ്കിൽ യുകിപ് നേതാവ് കനിയേണ്ട അവസ്ഥയാണ് ഇതിനെ തുടർന്ന്സംജാതമായിരിക്കുന്നത്. വരാനിരിക്കുന്ന പുതിയ യുഎസ് ഭരണകൂടവുമായി ബ്രിട്ടനുള്ള ബന്ധം തീരുമാനിക്കുന്നതിൽ ഫെരാഗിന് യാതൊരു റോളുമില്ലെന്നാണ് നമ്പർ 10 പ്രതികരിച്ചിരിക്കുന്നത്. താനും ട്രംപുമായി നടത്തിയ കൂടിക്കാഴ്ച വളരെ നല്ലതായിരുന്നുവെന്നും യൂറോപ്യൻ യൂണിനുള്ള യുഎസ് അംബാസിഡറായി തനിക്ക് പ്രവർത്തിക്കാൻ തനിക്ക് അവസരം തന്നാൽ അത് നിർവഹിക്കുമെന്നും ഫെരാഗ് പറയുന്നു.
യുഎസിന്റെ യൂറോപ്യൻ യൂണിയൻ അംബാസിഡറായി തന്നെ ചുമതലപ്പെടുത്തുമെന്നാണ് ഈ ആഴ്ച ആദ്യം എൽബിസി റേഡിയോക്ക് നൽകി അഭിമുഖത്തിൽ ഫെരാഗ് വ്യക്തമാക്കിയിരുന്നത്. അടുത്ത മാസം വരെ യുകിപിന്റെ താൽക്കാലിക നേതാവായി ഫെരാഗ് പ്രവർത്തിക്കും. രണ്ട് ദശാബ്ദങ്ങളായി ബ്രസൽസിലെ എംഇപിയെന്ന നിലയിൽ സേവനം അനുഷ്ഠിക്കുന്ന തനിക്ക് യുഎസിന്റെ യൂറോപ്യൻ യൂണിയൻ അംബാസിഡറായി നല്ല രീതിയിൽ തിളങ്ങാനാവുമെന്നും ഫെരാഗ് അവകാശപ്പെടുന്നു. തെരേസയും കൂട്ടരും ട്രംപിനോട് വളരെ പരുക്കമായ നിലപാടാണ് പുലർത്തുന്നതെന്നാണ് യുഎസിൽ വച്ച് ഫോക്സ ന്യൂസിനോട് ഫെരാഗ് പ്രതികരിച്ചിരിക്കുന്നത്. എന്നാലും ട്രംപ് തെരേസയുമായി വൈകാതെ കൂടിക്കാഴ്ച നടത്തുന്നതാണെന്നും ഫെരാഗ് പറയുന്നു. ബ്രെക്സിറ്റിന് ശേഷം യുഎസിന് യുകെയുമായി നല്ല ബന്ധമാണ് ഉണ്ടാകാൻ പോകുന്നതെന്നും ട്രംപ് പ്രസിഡന്റായത് യുകെയ്ക്ക് ഗുണംചെയ്യുമെന്നും ഫെരാഗ് അഭിപ്രായപ്പെട്ടിരുന്നു.