- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനേകം പേർ കൊല്ലപ്പെടുമ്പോഴും ലിബിയയിൽ നിന്നുള്ള വരവ് കുതിച്ചുയരുന്നു; സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടൽ താണ്ടി ഈ വർഷം ഇതു വരെ എത്തിയത് 42,000 പേർ; ഇറ്റലിയിൽ വന്ന് ചേരുന്നവരെ എന്ത് ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ
ജീവൻ പണയം വച്ച് മെഡിറ്ററേനിയൻ കടന്ന് ആഫ്രിക്കയിൽ നിന്നും ഇറ്റലിയിൽ എത്തിച്ചേരുന്ന അഭയാർത്ഥികളുടെ എണ്ണം റെക്കോർഡിലെത്തിച്ചേർന്നിരിക്കുകയാണ്. അനേകം പേർ കൊല്ലപ്പെടുമ്പോഴും ലിബിയയിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹം കുതിച്ചുയരുകയാണ്. സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടൽ താണ്ടി ഈ വർഷം ഇതു വരെ എത്തിയത് 42,000 പേരാണ്. ഇത്തരത്തിൽ ഇറ്റലിയിൽ വന്ന് ചേരുന്നവരെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യൂറോപ്യൻ യൂണിയൻ. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഈ അഭയാർത്ഥി പ്രവാഹത്തെ തടയാൻ അധികൃതർക്ക് ശക്തിയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ലിബിയയിൽ നിന്നുള്ള അഭയാർത്ഥികൾ തങ്ങളുടെ ജീവൻ പണയം വച്ച് കൊണ്ട് കടൽ കടന്ന് എത്തുന്നതിനെപ്രതിരോധിക്കുന്നതിനായി ഒരു വലിയ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം നോക്കു കുത്തിയാക്കിയിട്ടാണ് അഭയാർത്ഥികൾ വന്ന് കൊണ്ടിരിക്കുന്നത്. ഈ വർഷം ഇത്തരത്തിലെത്തിയവരുടെ എണ്ണത്തിൽ 42 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അതായത് കൃത്യമായി പറഞ്ഞാൽ ഈ വർഷം ഇറ്റലിയുടെ തീരത്ത് ഇതുവരെ എത്തിയിരിക്കുന്നത്
ജീവൻ പണയം വച്ച് മെഡിറ്ററേനിയൻ കടന്ന് ആഫ്രിക്കയിൽ നിന്നും ഇറ്റലിയിൽ എത്തിച്ചേരുന്ന അഭയാർത്ഥികളുടെ എണ്ണം റെക്കോർഡിലെത്തിച്ചേർന്നിരിക്കുകയാണ്. അനേകം പേർ കൊല്ലപ്പെടുമ്പോഴും ലിബിയയിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹം കുതിച്ചുയരുകയാണ്. സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടൽ താണ്ടി ഈ വർഷം ഇതു വരെ എത്തിയത് 42,000 പേരാണ്. ഇത്തരത്തിൽ ഇറ്റലിയിൽ വന്ന് ചേരുന്നവരെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യൂറോപ്യൻ യൂണിയൻ. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഈ അഭയാർത്ഥി പ്രവാഹത്തെ തടയാൻ അധികൃതർക്ക് ശക്തിയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.
ലിബിയയിൽ നിന്നുള്ള അഭയാർത്ഥികൾ തങ്ങളുടെ ജീവൻ പണയം വച്ച് കൊണ്ട് കടൽ കടന്ന് എത്തുന്നതിനെപ്രതിരോധിക്കുന്നതിനായി ഒരു വലിയ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം നോക്കു കുത്തിയാക്കിയിട്ടാണ് അഭയാർത്ഥികൾ വന്ന് കൊണ്ടിരിക്കുന്നത്. ഈ വർഷം ഇത്തരത്തിലെത്തിയവരുടെ എണ്ണത്തിൽ 42 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അതായത് കൃത്യമായി പറഞ്ഞാൽ ഈ വർഷം ഇറ്റലിയുടെ തീരത്ത് ഇതുവരെ എത്തിയിരിക്കുന്നത് 44,222 പേരാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് എത്തിയിരുന്നത് 31,205 പേരാണ്.
ഇറ്റലിയിൽ ഇത്തരത്തിൽ ഏറ്റവുമധികം അഭയാർത്ഥികളെത്തിച്ചേരുന്നത് സിസിലിയിലാണ്. ഇത് കൈകാര്യം ചെയ്യുന്നതിനായി നികുതിദായകന്റെ പണത്തിൽ നിന്നും അനുവദിക്കപ്പെടുന്നു മുണ്ട്. എന്നാൽ സിസിലി കേന്ദ്രീകരിച്ച് വൻ മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെ ന്നാണ് റിപ്പോർട്ട്. വൻ തുക വാങ്ങിയാണ് ഇവർ അഭയാർത്ഥികളെ തികച്ചും അപകടകരമായ സംവിധാനങ്ങളിലൂടെ ഇവിടേക്ക് കടത്തിക്കൊണ്ട് വരുന്നത്. ഇതിലൂടെ 1222 പേരാണ് ഈ വർഷം ഇതുവരെയായി കടലിൽ മുങ്ങി മരിച്ചിരിക്കുന്നത്.ലിബിയയിലെ കടുത്ത സാഹചര്യങ്ങൾ മൂലമാണ് തങ്ങൾ ജീവൻ പണയം വച്ചും പലായനത്തിന് നിർബന്ധിതരാകുന്നതെന്ന് കഴിഞ്ഞ ദിവസം അഭയാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.
ലിബിയയിൽ സായുധരായ സംഘങ്ങൾ സ്ത്രീകളെ സ്ഥിരമായി ബലാത്സംഗം ചെയ്യുന്നു ണ്ടെന്നാണ് അഭയാർത്ഥികൾ പറയുന്നത്. കുടിയേറ്റക്കാരെ ഇവിടെ അടിമകളെപ്പോലെയാണ് കണക്കാക്കുന്നത്. ഇവിടെ നിന്നും പലായനം ചെയ്യാൻ സാധിക്കാത്തവരെ ക്രൂരമായി മർദിച്ച് കൊല്ലുന്ന അവസ്ഥയും നിലവിലുണ്ട്. അഭയാർത്ഥികൾക്ക് യൂറോപ്പിലേക്ക് കടക്കുന്നതിനുള്ള പ്രധാനമാർഗമാണ് ഇറ്റലി. എന്നാൽ യൂറോപ്യൻ യൂണിയൻ തുർക്കിയുമായുണ്ടാക്കിയ കരാർ അനുസരിച്ച് ഗ്രീസിലൂടെ ഇവിടേക്ക് വരുന്ന അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ തുർക്കി സഹായിച്ചിരുന്നു. എന്നാൽ ഇതേ പരിഹാരം നിലനിർത്തുന്നതിൽ റോമും ബ്രസൽസും പരാജയപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള അഭയാർത്ഥി പ്രവാഹം വർധിച്ചിരിക്കുകയയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം നാല് റബർ ഡിഞ്ചികളിലെത്തിയ ് 484 അഭയാർത്ഥികളെ കടലിൽ മുങ്ങിമരിക്കാതെ രക്ഷിക്കുകയായിരുന്നു. ഇതിൽ ഏഴ് പേർ മരിക്കുകയും ചെയ്തിരുന്നു.