കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അറസ്റ്റിലായിരിക്കുന്നത് നൈജീരിയൻ സ്വദേശിനി പ്രായീസ് ഓട്ടോണിയെ എന്ന യുവതിയാണ്. വെറും 22 വയസ്സ് മാത്രമാണ് ഇവർക്ക് പ്രായം. ബാംഗ്ലൂരിൽ വിദ്യാഭ്യാസത്തിന് ആവശ്യത്തിനാണ് ഇവർ എത്തിയത്.

എന്നാൽ കൂട്ടുകെട്ടുകളും വഴിവിട്ട ബന്ധം ഇവരെ ലഹരിക്കടിമപ്പെടുത്തി. കഴിഞ്ഞദിവസം കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിൽ എത്തിയ അന്വേഷണസംഘം ബാംഗ്ലൂരിലെ ബസനവാടിയിൽ ഇവർ താമസിച്ചിരുന്ന വീട് പരിശോധിച്ചു. അവിടെ നിന്നും പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. ഇവരുടെ കൂട്ടാളിയായ രണ്ടുപേർ നൈജീരിയ യിലേക്ക് മടങ്ങിയതായി പൊലീസിന് മനസ്സിലായി. ഷിബു സോറും ആസിഫയും പൊലീസ് എത്തുന്നതിനു മുമ്പേ കണ്ണൂരിൽ ആളുകൾ അറസ്റ്റിലായി തുടങ്ങിയപ്പോഴേ നൈജീരിയയിലേക്ക് സ്ഥലംവിട്ടു.

പ്രായിസ് എന്ന് ഈ നൈജീരിയൻ യുവതിയെ കുടുക്കിയത് നിസാമും ആയുള്ള ബാങ്ക് ട്രാൻസാക്ഷനുകളാണ്. രണ്ടുലക്ഷത്തോളം രൂപയാണ് ദിവസേന ഇവരും നിസാമും തമ്മിൽ ഉണ്ടായിട്ടുള്ള ഡെയിലി ട്രാൻസാക്ഷൻസ്. ഇവരോട് പൊലീസ് സംസാരിച്ചപ്പോൾ തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞു എങ്കിലും ഇവരുടെ ബാങ്ക് ട്രാൻസാക്ഷൻസും വാട്‌സ്ആപ്പ് ചാറ്റുകളും പ്രതിയും ഒത്തുള്ള മറ്റ് ഫോട്ടോകളും ഇവരെ കുടുക്കുകയായിരുന്നു. വാട്‌സ്ആപ്പ് മെസ്സേജുകൾ ബുദ്ധിപൂർവ്വം ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസ് അതൊക്കെ വീണ്ടെടുത്തു.

വിദ്യാഭ്യാസത്തിനായി ആണ് ഇവർ നൈജീരിയയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തിയത്. എന്നാൽ നിസാം ഉൾപ്പെടെയുള്ളവരുടെ സംഘത്തിൽ വന്നു പെടുകയായിരുന്നു. നൈജീരിയിൽ നിന്ന് നിസാമിന് സംഘത്തിനും ഇവർ മുഖേന ലഹരിപദാർത്ഥങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട് എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂടെ താമസിച്ചിരുന്ന രണ്ടുപേർ നൈജീരിയ ലേക്ക് തിരിച്ചു പോയി എന്നാണ് പൊലീസിന് വിവരം ലഭിക്കുന്നത് എങ്കിലും അവർക്ക് ഈ കേസിൽ കൃത്യമായ പങ്കുണ്ട് എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്.

നൈജീരിയക്കാർ ആയ ഇവർക്ക് ഉണ്ടായിരുന്ന യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് വൻതോതിൽ പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവർക്കും ഇവരുടെ കൂട്ടാളിയായ മറ്റു നൈജീരിയൻ സ്വദേശികൾക്കും നൈജീരിയയിലെ ലഹരി മരുന്നു മാഫിയയുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു.