- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകൾ നിലയിലെ വാടകക്കാർ ബഹളം ഉണ്ടാക്കുന്നു എന്നാരോപിച്ച് യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം; പൂന്തുറയിലെ വീട്ടിൽ അതിക്രമിച്ച് കയറി നിലത്തിട്ട് ചവിട്ടിയും മുടിക്കുത്തിന് പിടിച്ച് വലിച്ചും ആക്രമണം; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് അയൽവാസികളുടെ ക്രൂര മർദനം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവതിയെ വീട്ടിൽ കയറി മർദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൂന്തുറ സ്വദേശിയായ ആമിനക്കാണ് മർദനമേറ്റത്. അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് മർദിച്ചത്. ഇവർക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. യുവതിയെ മതിലിനോട് ചേർത്തു നിർത്തി മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ആമിനയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവാക്കൾ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയൽവാസികളും ഇവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചിത്. ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കൾ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേർക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ നിന്ന് ചില ശബ്ദങ്ങൾ കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത്. വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവർ ആമിനയെ മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്തു.
മതിലിനോട് ചേർത്ത് തല ഇടിക്കുന്നതും വിഡിയോയിൽ കാണാം. തടയാൻ ശ്രമിച്ചവരെ ഇവർ തട്ടിമാറ്റുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്ന് നാട്ടുകാർ പറയുന്നു. വധശ്രമം അടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി ആമിന പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സുധീറിനും നൗഷാദിനുമെതിരെ പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ