- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയെങ്കിലും നികേഷ് മനസ്സിലാക്കുമോ അപവാദങ്ങളിൽ വേട്ടയാടപ്പെടുന്ന രാഷ്ട്രീയക്കാരന്റെ വേദന? സരിതയുമായുള്ള ബന്ധം കുടുംബ ജീവിതം തകർത്തെന്ന പ്രചരണത്തിനെതിരെ പൊലീസിൽ പരാതിയുമായി നികേഷിന്റെ ഭാര്യ
കണ്ണൂർ: മാദ്ധ്യമ പ്രവർത്തകനെന്ന നിലയിൽ പലരേയും മുൾമുനയിൽ നിർത്തിയ വ്യക്തിയാണ് എംവി നികേഷ് കുമാർ. പല വമ്പൻ സ്രാവുകളുടെ കഥകളും പുറത്തുകൊണ്ടു വന്നു. ഇതിനിടെയിൽ അറിഞ്ഞോ അറിയാതെയോ ചിലരെയെങ്കിലും വാർത്തയുടെ പേരിൽ കടന്നാക്രമിക്കുകയും ചെയ്തു. അതിൽ പലതും തെറ്റായിരുന്നു താനും. ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മാദ്ധ്യമപ്രവർത്തകനിൽ നിന്ന് രാഷ്ട്രീയക്കാരിനിലേക്ക് കൂടുമാറുമ്പോൾ നികേഷും വ്യാജ പ്രചരണത്തിന്റെ ചൂട് അറിയുകയാണ്. അഴിക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥിയാണ് നികേഷ് ഇന്ന്. നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി..നികേഷ്‌കുമാറുമായുള്ള വിവാഹബന്ധം തകർച്ചയിലേക്കെന്ന നിലയിൽ വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടക്കുന്നതായി ഭാര്യ റാണിയുടെ പരാതി. സാമൂഹികമാദ്ധ്യമങ്ങളിലെ അപവാദ പ്രചാരണത്തെ തുടർന്ന് നികേഷ്-റാണി വിവാഹബന്ധം തകർന്നതായി ആരോപിക്കുന്ന വാട്‌സാപ് സന്ദേശം പ്രചരിച്ചു തുടങ്ങിയതു പ്രമുഖ പ
കണ്ണൂർ: മാദ്ധ്യമ പ്രവർത്തകനെന്ന നിലയിൽ പലരേയും മുൾമുനയിൽ നിർത്തിയ വ്യക്തിയാണ് എംവി നികേഷ് കുമാർ. പല വമ്പൻ സ്രാവുകളുടെ കഥകളും പുറത്തുകൊണ്ടു വന്നു. ഇതിനിടെയിൽ അറിഞ്ഞോ അറിയാതെയോ ചിലരെയെങ്കിലും വാർത്തയുടെ പേരിൽ കടന്നാക്രമിക്കുകയും ചെയ്തു. അതിൽ പലതും തെറ്റായിരുന്നു താനും. ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മാദ്ധ്യമപ്രവർത്തകനിൽ നിന്ന് രാഷ്ട്രീയക്കാരിനിലേക്ക് കൂടുമാറുമ്പോൾ നികേഷും വ്യാജ പ്രചരണത്തിന്റെ ചൂട് അറിയുകയാണ്. അഴിക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥിയാണ് നികേഷ് ഇന്ന്.
നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി..നികേഷ്‌കുമാറുമായുള്ള വിവാഹബന്ധം തകർച്ചയിലേക്കെന്ന നിലയിൽ വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടക്കുന്നതായി ഭാര്യ റാണിയുടെ പരാതി. സാമൂഹികമാദ്ധ്യമങ്ങളിലെ അപവാദ പ്രചാരണത്തെ തുടർന്ന് നികേഷ്-റാണി വിവാഹബന്ധം തകർന്നതായി ആരോപിക്കുന്ന വാട്‌സാപ് സന്ദേശം പ്രചരിച്ചു തുടങ്ങിയതു പ്രമുഖ പാർട്ടിയുടെ വെബ്‌സൈറ്റിൽ നിന്നാണെന്നും പരാതിയിൽ പറയുന്നു.
കേസെടുത്ത് അന്വേഷിക്കാൻ വേണ്ടി പരാതി സിറ്റി പൊലീസിനു കൈമാറിയതായി എസ്‌പി ഹരിശങ്കർ അറിയിച്ചു. വ്യാജസന്ദേശത്തെ പറ്റി നികേഷ്‌കുമാർ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. അങ്ങനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ വ്യാജ വാർത്തകളുടേയും സന്ദേശങ്ങളുടേയും ലക്ഷ്യം വ്യക്തിഹത്യയാണെന്ന് നികേഷും തിരിച്ചറിയുകയാണ്. കുടുംബ ജീവിതം തകർത്തെന്ന് വരുത്തി തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് നീക്കമെന്നാണ് നികേഷിന്റെ വിലയിരുത്തൽ. ഇതുകൊണ്ടാണ് പൊലീസിന് പരാതി നൽകിയതും.
സരിതയുമായുള്ള നികേഷിന്റെ ബന്ധമാണ് എല്ലാത്തിനും കാരണമെന്നാണ് വ്യാജ പ്രചരണം. ഇതിൽ മനംനൊന്താണ് റാണി വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നായിരുന്നു പ്രചരണം. ഈ സാഹചര്യത്തിലാണ് പരാതി നൽകുന്നത്. കെപിസിസി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലിങ്ക് നല്കിയ ഫെയ്‌സ് ബുക്ക് പേജിൽനിന്നാണ് അപവാദകരമായ പോസ്റ്റ് നല്കിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പോസ്റ്റ് ഫേസ്‌ബുക്കിൽ നല്കിയിരുന്നു. അതിനെതിരെ നികേഷ് ആഭ്യന്തരമന്ത്രിക്ക് പരാതിനല്കിയതാണ്. ഇതേ പോസ്റ്റാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും റാണിയുടെ പരാതിയിൽ പറയുന്നു.
നേരത്തെ നല്കിയ പരാതിയുടെ പകർപ്പ്, ഫെയ്‌സ് ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് എന്നിവയും പരാതിക്കൊപ്പം നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ നികേഷിനെ കരിവാരിത്തേയ്ക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. ബാർ കോഴയിലെ നിർണ്ണായക പല വെളിപ്പെടുത്തലും നടത്തിയത് റിപ്പോർട്ടർ ടിവിയായിരുന്നു. അതിന്റെ മേധാവിയെന്ന നിലയിൽ നികേഷ് സരിതയുമായി ബന്ധപ്പെട്ട പല തെളിവുകളും പുറത്തുകൊണ്ടു വരികയും ചെയ്തിരുന്നു. ഇതോടെയാണ് അരുവിക്കര തെഞ്ഞെടുപ്പ് സമയത്ത് നികേഷിനെതിരെ വ്യാജ പ്രചരണങ്ങൾ തുടങ്ങിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബാർ കോഴയിലെ ഇടപെടലുകളെന്ന് സ്ഥാപിക്കാനായിരുന്നു അന്നത്തെ നീക്കം.
അതിന് ശേഷം സിപിഐ(എം) സ്ഥാനാർത്ഥിയായി അഴിക്കോട് മത്സരിക്കാൻ നികേഷ് കുമാർ എത്തി. ഇതോടെ പഴയ പ്രചരണം വീണ്ടും നവമാദ്ധ്യമങ്ങളിൽ സജീവമാവുകയായിരുന്നു.