- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമപ്രവർത്തകന്റെ വേഷം അഴിച്ചു വെക്കാതെ സ്കോർ ചെയ്തു നികേഷ്; ഗുഡ്‌മോണിങ് അഴീക്കോട് ഹിറ്റായപ്പോൾ അതേനാണയത്തിൽ മറുപടിയുമായി ഷാജിയും: അഴീക്കോട് പ്രചരണ ചൂട് കത്തുന്നു
കണ്ണൂർ: മാദ്ധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം വി നികേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് ചർച്ച നയിക്കുന്ന കാര്യം ഉപേക്ഷിച്ചെങ്കിലും മാദ്ധ്യമപ്രവർത്തന രംഗത്തെ പരിചയം തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം. കടുത്ത മത്സരമാണ് കെ എം ഷാജിയിൽ നിന്നും നടക്കുന്നതെന്നതിനാൽ മാദ്ധ്യമ പരിചയത്തെ കൂടി ഉപയോഗപ്പെടുത്തി അത് മറികടക്കാനാണ് നികേഷിന്റെ ശ്രമം. സോഷ്യൽ മീഡിയയിലൂടെ സമർത്ഥമായി കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് നികേഷ് കുമാർ രംഗം കൊഴുപ്പിച്ചത്. രാവിലെ ഗുഡ്‌മോണിങ് അഴീക്കോട് എന്ന പേരിൽ തയ്യാറാക്കി വീഡിയോ പരിപാടിയിലൂടെ മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങൾ പങ്കുവെക്കുകയാണ് നികേഷ് ചെയ്തത്. നവമാദ്ധ്യമങ്ങളിലെ പ്രചരണ രീതികളിൽ ഏറ്റവും വേറിട്ട ഒന്നാണ് ഈ ആശയം. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് നടക്കുമ്പോൾ എൽ.ഡി.എഫിന്റെ പ്രചരണ കൺവൻഷനുകൾ തത്സമയം സംപ്രേഷണം ചെയ്താണ് നികേഷ് സോഷ്യൽമീഡിയയുടെ
കണ്ണൂർ: മാദ്ധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം വി നികേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് ചർച്ച നയിക്കുന്ന കാര്യം ഉപേക്ഷിച്ചെങ്കിലും മാദ്ധ്യമപ്രവർത്തന രംഗത്തെ പരിചയം തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം. കടുത്ത മത്സരമാണ് കെ എം ഷാജിയിൽ നിന്നും നടക്കുന്നതെന്നതിനാൽ മാദ്ധ്യമ പരിചയത്തെ കൂടി ഉപയോഗപ്പെടുത്തി അത് മറികടക്കാനാണ് നികേഷിന്റെ ശ്രമം.
സോഷ്യൽ മീഡിയയിലൂടെ സമർത്ഥമായി കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് നികേഷ് കുമാർ രംഗം കൊഴുപ്പിച്ചത്. രാവിലെ ഗുഡ്‌മോണിങ് അഴീക്കോട് എന്ന പേരിൽ തയ്യാറാക്കി വീഡിയോ പരിപാടിയിലൂടെ മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങൾ പങ്കുവെക്കുകയാണ് നികേഷ് ചെയ്തത്. നവമാദ്ധ്യമങ്ങളിലെ പ്രചരണ രീതികളിൽ ഏറ്റവും വേറിട്ട ഒന്നാണ് ഈ ആശയം. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് നടക്കുമ്പോൾ എൽ.ഡി.എഫിന്റെ പ്രചരണ കൺവൻഷനുകൾ തത്സമയം സംപ്രേഷണം ചെയ്താണ് നികേഷ് സോഷ്യൽമീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്.
ഇത് ശരിക്കു ഹിറ്റാകുകയും ചെയ്തു. ഓരോയിടത്തും എന്ത് മാറ്റമാണ് വേണ്ടതെന്ന കാര്യങ്ങൾ പറഞ്ഞ് നികേഷ് മുന്നേറിയപ്പോൽ മറുപടിയുമായി കെ എം ഷാജിയും രംഗത്തെത്തി. ഗുഡ്‌മോണിങ് അഴീക്കോടിലൂടെ നികേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടിയാണ് ഷാജിയും ഈ പാത പിന്തുടർന്നത്. അഴീക്കോട് എന്റെ അഭിമാനം എന്നാണ് ഷാജിയുടെ പ്രചാരണ പരിപാടിയുടെ പേര്. നികേഷ് കുമാറിന്റെ ആരോപണങ്ങൾ പിഴവില്ലാതെ പ്രതിരോധിക്കാനാണ് ഷാജി ഉദ്ദേശിക്കുന്നത്. ആരാണ് മികച്ച എംഎൽഎ. എന്നതല്ല ആരാണ് നല്ല മാദ്ധ്യമ പ്രവർത്തകൻ എന്ന മത്സരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വർഷങ്ങളായ അനുഭവപരിചയമുള്ള നികേഷിനെക്കാൾ ഒട്ടും മോശമല്ല മികച്ച പ്രാസംഗികൻ കൂടിയായ ഷാജിയുടെ പ്രകടനം.
സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും മാത്രമല്ല, വോട്ടർമാരുടെ അഭിപ്രായ പ്രകടനങ്ങൾക്കുമുള്ള വേധിയായ ഫേസ്‌ബുക്ക സംവാദം മാറിയിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ലൈക്കും കമന്റും കൊണ്ട് കേരളത്തിലെ മുഴുവൻ പ്രശ്‌നമായി മാറുന്ന കാഴ്ചയാണിപ്പോൾ. ഈ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ എത്രകാലമാണു വേണ്ടതെന്ന ചോദ്യത്തിനു മുന്നണി സ്ഥാനാർത്ഥികൾക്ക് ഒരേ സ്വരമാണ് വരുന്ന അഞ്ചുവർഷം.
സോഷ്യൽമീഡിയ പ്രചരണത്തിന് പ്രത്യേകം ആളുകളെ തന്നെ ഏർപ്പാടാക്കിയാണ് നികേഷിന്റെ പ്രചരണം മുൻപോട്ട് പോകുന്നത്. മിനിട്ടുകളുടെ മാത്രം വ്യത്യാസത്തിൽ പേജ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. സ്ഥാനാർത്ഥി ചെല്ലുന്ന ഇടങ്ങളും കാണുന്ന ആളുകളും സോഷ്യൽമീഡിയയിലൂടെ അപ്പോൾ തന്നെ ലോകത്തിന് മുൻപിൽ എത്തുന്നു.
പ്രചരണത്തിനിടെ നികേഷ് കുമാറിന്റെ പിതൃസഹോദരി ലക്ഷമിക്കുട്ടിയമ്മയെ കണ്ട് അനുഗ്രഹം തേടിയ ഷാജി ഒരു ചെറുകുറിപ്പോടെ കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അവ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. സഹോദരപുത്രനായ നികേഷിന്റെ സ്ഥാനാർത്ഥിത്വത്തെ തള്ളിപ്പറഞ്ഞ് ഷാജിക്ക് വിജയം ആശംസിച്ച ലക്ഷമിക്കുട്ടിയമ്മയുടെ വാക്കുകൾ യു.ഡി.എഫ് അണികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി.
പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് താപനില സോഷ്യൽമീഡിയയും അതു പോലെ ഏറ്റെടുക്കുകയാണ്. നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ എം വിരാഘവന്റെ രാഷ്ട്രീയനിലപാടുകളും, സിപിഎമ്മുമായുള്ള ഏറ്റുമുട്ടലുകളും, കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ, പാർട്ടി ചിഹ്നം നൽകിയതോടെ ആ പ്രശ്‌നം തീർന്നിട്ടുണ്ട്. ഇപ്പോൾ മണ്ഡലത്തിൽ വീണ്ടും ചർച്ചയാകുന്നത് വികസന വിഷയങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾക്കും താൽപ്പര്യമുണ്ട് വിഷയത്തിൽ.
നികേഷിന് വിനയായി പഴയ കെഎസ്‌യു ബന്ധം
അതേസമയം സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിക്കുമ്പോഴും നികേഷിന് സോഷ്യൽ മീഡിയ പണി കൊടുക്കുന്നുമുണ്ട്. നികേഷ്‌കുമാർ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കെഎസ്‌യുവിൽ പ്രവർത്തിച്ചിരുന്നതായി തെളിയിക്കുന്ന നോട്ടീസാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
കലാലയ കാലത്ത് ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ കടുത്ത എതിരാളികളായി കരുതുന്ന കെഎസ്‌യു വിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി നികേഷ് മത്സരിച്ചതിന്റെ രേഖകൾ സാമൂഹ്യസൈറ്റിൽ പ്രചരിക്കുകയാണ്. ഇംഗഌഷ് സാഹിത്യത്തിന് മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ നികേഷ്‌കുമാർ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചെന്ന് തെളിയിക്കുന്ന നോട്ടീസാണ് എതിരാളികൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പുറത്ത് വിട്ടിരിക്കുന്നത്.
''വിദ്യാർത്ഥി രാഷ്ട്രീയത്തിന് ആദർശാധിഷ്ഠിത അടിത്തൂൺ പണിതുയർത്തിയ കർമ്മധീരൻ, സ്വാർത്ഥ മോഹങ്ങളേക്കാൾ സഹപാഠികളുടെ ഉന്നമനത്തിന് അഹോരാത്രം യത്‌നിക്കുന്ന ആദർശശാലി. അത്യൂന്നതങ്ങളിലെ അധികാരപീഠത്തേക്കാൾ സേവനത്തിന്റെ കൊച്ചു തുരുത്തുകളിൽ പ്രവർത്തിക്കാൻ പ്രതിജ്ഞ എടുത്ത യുവനേതാവ്, ഈ വർഷം നമുക്കായി ഒരു നല്ല മാഗസിൻ സമർപ്പിച്ച നികേഷ്‌കുമാർ മേലേത്ത്‌വീട് കോളേജ് യൂണിയനെ നയിക്കട്ടെ'' എന്ന് നോട്ടീസിൽ കുറിച്ചിരിക്കുന്നു.
മറുവശത്തെ സ്ഥാനാർത്ഥികളുടെ പട്ടികയിൽ കെ.എസ്.യു. പ്രൗഡ്‌ലി പ്രസന്റ് എന്ന തലക്കെട്ടിൽ ചെയർമാൻ പദവിക്ക് നേരെ നികേഷ്‌കുമാർ മേലേത്ത് വീട് എന്നും കാണിച്ചിട്ടുണ്ട്. ജേർണലിസം വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ അനേകം വിവാദങ്ങൾ നേരിടേണ്ടി വന്ന നികേഷ്‌കുമാറിനെതിരേ ഉപയോഗിക്കാനുള്ള പുതിയ ആയുധമായിട്ടാണ് എതിരാളികൾ ഈ നോട്ടീസിനെ കാണുന്നത്.