- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികേഷിന് സീറ്റ് നൽകാനാകില്ലെന്ന് അരവിന്ദാക്ഷൻ വിഭാഗം; അഴിക്കോട് റിപ്പോർട്ടർ ചാനൽ മേധാവിയെ സ്വതന്ത്രനാക്കി നിർത്താൻ തീരുമാനിച്ച് സിപിഐ(എം); അണികളിൽ ആശങ്ക
കണ്ണൂർ: എം വി നികേഷ് കുമാറിനെ ഇടതുപക്ഷ സ്വതന്ത്രനായി അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഐ.(എം) നീക്കം. സി.എംപി.യിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നീക്കം. സിഎംപിയിലെ അരവിന്ദാക്ഷൻ വിഭാഗം നികേഷിനെ അഴിക്കോട് സ്ഥാനാർത്ഥിയാക്കാൻ സമ്മതിക്കില്ലെന്ന വിലയിരുത്തലിലാണ് നികേഷിനെ സ്വതന്ത്രനാക്കാനുള്ള ശ്രമം. സി.എംപി.യുടെ പ്രഥമ ആവശ്യം തൃശൂർ മണ്ഡലമാണ്. ഇവിടെ സീനിയർ നേതാവ് എം.കെ. കണ്ണനെ മത്സരിപ്പിക്കുകയെന്നതാണ് പാർട്ടി തലത്തിൽ എടുത്ത തീരുമാനം. നേരത്തെ കോൺഗ്രസ്സിലെ തേറമ്പിൽ രാമകൃഷ്ണൻ മത്സരിച്ചു ജയിച്ച സീറ്റാണ് ഇത്. തേറമ്പിൽ ഇത്തവണ മത്സരരംഗത്ത് ഇല്ലാത്തത് കണ്ണന് അനുകൂലമാകും എന്നതാണ് സി.എംപി. നേതൃത്വത്തിൽ ഈ സീറ്റ് നിർബന്ധിക്കാൻ പ്രേരിപ്പിക്കുന്നത്. സി.എംപി. രൂപീകരണത്തിനു ശേഷം കണ്ണന് അർഹമായ സ്ഥാനമൊന്നും ലഭിച്ചിട്ടുമില്ല. അക്കാര്യം പരിഹരിക്കുക കൂടി സി.എംപി.യുടെ മുന്നിലുണ്ട്. തൃശൂർ സീറ്റ് സംബന്ധിച്ച തീരുമാനമായിട്ടു മതി അഴീക്കോട്ടെ സീറ്റ് സംബന്ധിച്ച ചർച്ച എന്നാണ് സി.എംപി. സംസ്ഥാന കമ്മിറ്റിയുടെ തീരു
കണ്ണൂർ: എം വി നികേഷ് കുമാറിനെ ഇടതുപക്ഷ സ്വതന്ത്രനായി അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഐ.(എം) നീക്കം. സി.എംപി.യിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നീക്കം. സിഎംപിയിലെ അരവിന്ദാക്ഷൻ വിഭാഗം നികേഷിനെ അഴിക്കോട് സ്ഥാനാർത്ഥിയാക്കാൻ സമ്മതിക്കില്ലെന്ന വിലയിരുത്തലിലാണ് നികേഷിനെ സ്വതന്ത്രനാക്കാനുള്ള ശ്രമം.
സി.എംപി.യുടെ പ്രഥമ ആവശ്യം തൃശൂർ മണ്ഡലമാണ്. ഇവിടെ സീനിയർ നേതാവ് എം.കെ. കണ്ണനെ മത്സരിപ്പിക്കുകയെന്നതാണ് പാർട്ടി തലത്തിൽ എടുത്ത തീരുമാനം. നേരത്തെ കോൺഗ്രസ്സിലെ തേറമ്പിൽ രാമകൃഷ്ണൻ മത്സരിച്ചു ജയിച്ച സീറ്റാണ് ഇത്. തേറമ്പിൽ ഇത്തവണ മത്സരരംഗത്ത് ഇല്ലാത്തത് കണ്ണന് അനുകൂലമാകും എന്നതാണ് സി.എംപി. നേതൃത്വത്തിൽ ഈ സീറ്റ് നിർബന്ധിക്കാൻ പ്രേരിപ്പിക്കുന്നത്. സി.എംപി. രൂപീകരണത്തിനു ശേഷം കണ്ണന് അർഹമായ സ്ഥാനമൊന്നും ലഭിച്ചിട്ടുമില്ല. അക്കാര്യം പരിഹരിക്കുക കൂടി സി.എംപി.യുടെ മുന്നിലുണ്ട്.
തൃശൂർ സീറ്റ് സംബന്ധിച്ച തീരുമാനമായിട്ടു മതി അഴീക്കോട്ടെ സീറ്റ് സംബന്ധിച്ച ചർച്ച എന്നാണ് സി.എംപി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഏറെക്കാലമായി തൃശൂർ മണ്ഡലത്തിൽ സിപിഐ.ആണ് മത്സരിക്കാറ് പതിവ്. കഴിഞ്ഞ തവണ പി.ബാലചന്ദ്രനാണ് തേറമ്പിലിനോട് മത്സരിച്ച് പരാജയപ്പെട്ടത്. തൃശൂർ മണ്ഡലം സി.എം. പി ക്ക് വിട്ട് നൽകാൻ സിപിഐ. തയ്യാറുമാണ്. പക്ഷേ ജയസാധ്യതയുള്ള ഒരു സീറ്റ് സിപിഐ.ക്ക് പകരം നൽകണം. ഇതിന് സിപിഐ.(എം). ഇതുവരെ തയ്യാറായിട്ടുമില്ല. സി.എംപി.യിലെ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ നികേഷ് കുമാറിന് പാർട്ടി സ്ഥാനാർത്ഥിത്വം ലഭിക്കുമോ എന്ന കാര്യം തുലാസിലാണ്.
സമീപകാലത്ത് നികേഷ് നയിക്കുന്ന റിപ്പോർട്ടർ ചാനലിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശുഭകരമല്ല. സി.എംപി.എന്ന പരിധി വിട്ട് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി നികേഷ് ശ്രമിക്കുന്നതായും പാർട്ടിക്കകത്ത് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. സി.എംപി. സ്ഥാനാർത്ഥി എന്ന നിലയിൽ അഴീക്കോട് മത്സരിക്കുന്നതിൽ സിപിഐ.(എം.) അണികളിൽ താത്പര്യവുമില്ല. കൂത്തുപറമ്പ് വെടിവെപ്പിന്റെ പ്രധാന കാരണക്കാരനായ എം വിരാഘവന്റെ മകൻ സ്ഥാനാർത്ഥിയാകുന്നതിനെതിരേയും എതിർശബ്ദം ഉയർന്നിട്ടുണ്ട്. നികേഷ് കുമാറിന് അഴീക്കോട് സീറ്റ് നൽകുന്നത് ഊന്നിയാണ് തിരുവനന്തപുരത്ത് നടന്ന ചർച്ച പുരോഗമിച്ചത്. എന്നാൽ സി.എംപി. നേതാക്കൾക്ക് അഴീക്കോടിന് അധിക പ്രാധാന്യം നൽകുന്നത് താത്പര്യമില്ല.
അതുകൊണ്ട് സി.എംപി.നേതൃത്വം എന്തുതന്നെ തീരുമാനിച്ചാലും ഇടതുപക്ഷ സ്വതന്ത്രൻ എന്ന നിലയിൽ നികേഷിനെ നിർത്തിയേക്കും. സിപിഐ.(എം). ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി ലിസ്റ്റിൽ അഴീക്കോട് ഒഴിച്ചിട്ടിരുന്നു. സിറ്റിങ് എംഎൽഎ.യായ മുസ്ലിം ലീഗിലെ കെ.എം. ഷാജി പൊതുവെ ജനസമ്മതനാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആദ്യഘട്ടം പിന്നിടാൻ പോകുമ്പോഴും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ തവണ സിപിഐ.(എം) ലെ എം. പ്രകാശൻ മാസ്റ്ററെ 808 വോട്ടുകൾക്കാണ് കെ.എം.ഷാജി പരാജയപ്പെടുത്തിയത്.