- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1983-ലെ പ്രണയ നായികയായി മനംകവർന്നു; വെള്ളിമൂങ്ങ ഭാഗ്യം നൽകിയപ്പോൾ മലയാളക്കരയുടെ സുന്ദരിയായി: ബാംഗ്ലൂരിൽ നിന്നെത്തി നിക്കി ഗൽറാണി മലയാളികളുടെ മനസ്സ് കീഴടക്കിയത് എങ്ങനെ
രണ്ട് സിനിയമിലെ നായിക വേഷം രണ്ടും സൂപ്പർഹിറ്റ്. ഒരു സിനിയമിൽ അതിഥി താരം. നിക്കി ഗൽറാണിയെന്ന ബാംഗ്ലൂരുകാരിയ മലയാള സിനിയമിലെ ഹിറ്റുകളുടെ തോഴിയാണ്. വെളുത്ത് നീണ്ട് സുന്ദരമായ ചിരിയോടെ മലയാളി മനസ് കീഴടക്കിയ നിക്കി ആദ്യസിനിയമിൽ അഭിനയിക്കുമ്പോൾ മലയാളം വാക്കുകൾ പോലും അറിയുമായിരുന്നില്ല. ക്രിക്കറ്റ് പ്രമേയമാക്കിയ 1983 എന്ന നിവിൻ പോളി ചിത
രണ്ട് സിനിയമിലെ നായിക വേഷം രണ്ടും സൂപ്പർഹിറ്റ്. ഒരു സിനിയമിൽ അതിഥി താരം. നിക്കി ഗൽറാണിയെന്ന ബാംഗ്ലൂരുകാരിയ മലയാള സിനിയമിലെ ഹിറ്റുകളുടെ തോഴിയാണ്. വെളുത്ത് നീണ്ട് സുന്ദരമായ ചിരിയോടെ മലയാളി മനസ് കീഴടക്കിയ നിക്കി ആദ്യസിനിയമിൽ അഭിനയിക്കുമ്പോൾ മലയാളം വാക്കുകൾ പോലും അറിയുമായിരുന്നില്ല. ക്രിക്കറ്റ് പ്രമേയമാക്കിയ 1983 എന്ന നിവിൻ പോളി ചിത്രത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയായും യൗവനത്തിലെത്തിയ യുവതിയായുമാണ് നിക്കി പ്രത്യക്ഷപ്പെട്ടത്. ഓം ശാന്തി ഓശാനയിൽ നിവിന്റെ സുഹൃത്തിന്റെ വേഷത്തിലും നിക്കിയെന്ന നികിത തിളങ്ങി.
ബാംഗ്ലൂരുകാരിയായ നിക്കി മലയാള സിനിയമിലേക്ക് എത്തിയത് അവിചാരിതമായില്ല. സിനിമാ ബന്ധമുള്ള കുടുംബം തന്നെയാണ് നിക്കിയുടെത്. നടി സ്ഞ്ജന മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ പാതയിലാണ് നിക്കിയും സിനിയമിൽ എത്തിയത്. സിനിയമോടുള്ള പ്രണയമായിരുന്നു തന്നെ സിനിയമിൽ എത്തിച്ചതെന്ന് ഈ മറുനാടൻ സുന്ദരി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സിനിയമിൽ നല്ല പ്രണയം അഭിനയിക്കാനും വിരഹം അഭിനയിക്കാനും മനസിൽ പ്രണയം വേണമെന്നും നിക്കി പറയുന്നു.
മമ്മൂട്ടിക്കൊപ്പം കിങ് ആൻഡ് കമ്മീഷണറിലും മോഹൻലാലിനൊപ്പെ കാസനോവയിലും അഭിനയിച്ച സജ്ഞനയുടെ പാതയാണ് നിക്കിയും സ്വീകരിച്ചത്. ഇപ്പോൾ തെലുങ്കിലും കന്നഡയിലും തിരക്കാണ് ചേച്ചിക്ക്. സിനിയമിൽ എന്റെ വഴികാട്ടി ചേച്ചിയാണ്. കുട്ടിക്കാലം മുതൽ ഞാനും ചേച്ചിയും ആർട്ടിസ്റ്റ് ആകാൻ ആഗ്രഹിച്ചവരാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഒരു പരസ്യത്തിൽ അഭിനയിക്കുന്നത്. സ്‌ക്കൂൾ കുട്ടികൾക്കായുള്ള ഒരു കമ്പ്യൂട്ടർ ഉത്പന്നത്തിന്റെതായിരുന്നു അത്. പിന്നീട് അഭിനയത്തിന്റെ പാതയിൽ തുടരാൻ കഴിഞ്ഞുവെന്ന് നിക്കി പറയുന്നു.
നിവിനൊപ്പം 1983-ൽ അഭിനയിക്കാൻ വരുമ്പോൾ ഒരു മലയാളം വാക്കുകൂടി അറിയില്ലായിരുന്നു നിക്കിക്ക്. എന്നിട്ടും ഗ്രാമീണ മലയാളി സുന്ദരിയുടെ വേഷം നിക്കി മികച്ചതാക്കി. എല്ലാ ഡയലോഗും ഇംഗ്ലീഷിൽ എഴുതിയാണ് പഠിച്ചത്. ജീവിതത്തിൽ ആദ്യമായിട്ടാണ് നീളൻ പാവാടയും ബ്ലൗസും ഇട്ട് കുറെ ദിവസം നടന്നത്. അതിനു മുമ്പ് തൃശ്ശൂരിലെ ഒരു സുഹൃത്തിനൊപ്പം ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ പട്ട് പാവാടയും ബ്ലൗസും ഇട്ടിട്ടുണ്ട്. - അതായിരുന്നു നിക്കിക്ക് മലയാളവുമായുള്ള ബന്ധം.
നന്നായി അധ്വാനിച്ച് നല്ല സിനിമകൾ ചെയ്യണമെന്നാണ് മോഹം. അതുകൊണ്ടാകാം രണ്ട് ചിത്രങ്ങളും വിജയിച്ചതെന്നുമാണ് നടിയുടെ പക്ഷം. എന്നാൽ വിജയങ്ങളിൽ അഹങ്കാരിക്കാറില്ലെന്നും ഗൽറാണി വ്യക്തമാക്കുന്നു. ഡോക്ടറാകാൻ ലക്ഷ്യമിട്ട് +2 സയൻസായിരുന്നു പഠിച്ചത്. എന്നാൽ പിന്നീടാണ് ഫാഷൻ ഡിസൈനിങും സിനിയമും തലയിൽ കയറിയത്.
വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെങ്കിലും ചോദിക്കുന്നവരോട് പറയാനും നികിതയ്ക്ക് ഉത്തരമുണ്ട്. പ്രണിയിച്ച് വിവാഹം കഴിക്കുന്നതാണ് എനിക്കിഷ്ടം. എന്നു കരുതി ആറേഞ്ച്ഡ് മാര്യേജിനോട് ഇഷ്ടമില്ലാതെയില്ല. എന്റെ അച്ഛന്റെയും അമ്മയുടെതും അറേഞ്ച്ഡ് മാര്യേജായിരുന്നു. ഇവിടെ കേരളത്തിൽ ഇപ്പോഴും കൂടുതൽ അറേഞ്ച്ഡ് മാര്യേജല്ലേ നടക്കുന്നതെന്നും നിക്കി ചോദിക്കുന്നു. മലയാള സിനിയമിൽ താരമായി നിൽക്കുന്ന നിക്കിക്ക് ഇപ്പോൾ കേരളത്തിന്റെ ഭക്ഷണങ്ങളോടും വളരെ ഇഷ്ടമാണ്. മീൻകറി ഊണും ബിരിയാണിയുമൊക്കെ ഈ സിന്ധി പെൺകൊടിയുടെ ഇഷ്ടഭക്ഷണങ്ങളായി മാറിക്കഴിഞ്ഞു.