- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ചലയുടെ മുന്നിൽ മുട്ടുകുത്തി മോതിരം നീട്ടി നിക്ലേഷിന്റെ വിവാഹാഭ്യർത്ഥന; സ്പാനിഷ് മാത്രമറിയാവുന്ന കൊളംബിയൻ താരത്തെ ഇന്ത്യൻ താരം പ്രണയിച്ചത് ട്രാൻസ്ലേറ്റർ ടൂൾസിന്റെ സഹായത്തോടെ; ആഞ്ചല ഫ്രാങ്കോയും നിക്ലേഷ് ജെയിനിനും അതിർത്തികളില്ലാത്ത പ്രണയമെന്ന് വിളിച്ചു ചൊല്ലി സമൂഹ മാധ്യമം
ജോർജിയ: ലോകം ആ പ്രണയാഭ്യർഥന കണ്ട് കോരിത്തരിച്ചിരിക്കാം. ഭാഷയോ നാടോ പ്രണയത്തിന് അതർവരമ്പുകൾ നിശ്ചയിക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് നിക്‌ലേഷിന്റെയും ആഞ്ചലയുടേയും ജീവിതത്തിലൂടെ. കൊളംബിയൻ താരത്തോട് ഞെട്ടിച്ച് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയ ഇന്ത്യൻ താരത്തിന്റെ കഥകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ അടക്കം ചർച്ചയാകുന്നത്. ഇന്ത്യൻ മാധ്യമ പ്രവർത്തകനും ചെസ് താരവുമായ നിക്ലേഷ് ജെയ്നാണ് കൊളംബിയൻ താരമായ ആഞ്ചല ഫ്രാങ്കോയുടെ മുന്നിൽ മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തിയത്. കൊളംബിയ- ചൈന മത്സരത്തിനു തൊട്ടുമുമ്പായിരുന്നു കാഴ്ചക്കാരെയും മത്സരാർത്ഥകളേയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കം നടന്നത്.ആഞ്ചലയുടെ മുന്നിൽ കാൽമുട്ടിലിരുന്ന് മോതിരം നീട്ടിയാണ് നിക്ലേഷ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇതോടെ സഹതാരങ്ങളും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആദ്യം ഞെട്ടിയെങ്കിലും ആഞ്ചല ഒരു നിമിഷത്തെ നാണം മറച്ച് സമ്മതം മൂളി. പിന്നാലെ നിക്ലേഷ് ആഞ്ചലയുടെ കൈകളിൽ മോതിരം അണിയിച്ചു.സ്പാനിഷ് മാത്രമറിയുന്ന ആഞ്ചലയും ഇംഗ്ലീഷ് ഹിന്ദിയും മാത്രം അറിയുന്
ജോർജിയ: ലോകം ആ പ്രണയാഭ്യർഥന കണ്ട് കോരിത്തരിച്ചിരിക്കാം. ഭാഷയോ നാടോ പ്രണയത്തിന് അതർവരമ്പുകൾ നിശ്ചയിക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് നിക്‌ലേഷിന്റെയും ആഞ്ചലയുടേയും ജീവിതത്തിലൂടെ. കൊളംബിയൻ താരത്തോട് ഞെട്ടിച്ച് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയ ഇന്ത്യൻ താരത്തിന്റെ കഥകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ അടക്കം ചർച്ചയാകുന്നത്. ഇന്ത്യൻ മാധ്യമ പ്രവർത്തകനും ചെസ് താരവുമായ നിക്ലേഷ് ജെയ്നാണ് കൊളംബിയൻ താരമായ ആഞ്ചല ഫ്രാങ്കോയുടെ മുന്നിൽ മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തിയത്.
കൊളംബിയ- ചൈന മത്സരത്തിനു തൊട്ടുമുമ്പായിരുന്നു കാഴ്ചക്കാരെയും മത്സരാർത്ഥകളേയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കം നടന്നത്.ആഞ്ചലയുടെ മുന്നിൽ കാൽമുട്ടിലിരുന്ന് മോതിരം നീട്ടിയാണ് നിക്ലേഷ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇതോടെ സഹതാരങ്ങളും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആദ്യം ഞെട്ടിയെങ്കിലും ആഞ്ചല ഒരു നിമിഷത്തെ നാണം മറച്ച് സമ്മതം മൂളി. പിന്നാലെ നിക്ലേഷ് ആഞ്ചലയുടെ കൈകളിൽ മോതിരം അണിയിച്ചു.സ്പാനിഷ് മാത്രമറിയുന്ന ആഞ്ചലയും ഇംഗ്ലീഷ് ഹിന്ദിയും മാത്രം അറിയുന്ന നിക്ലേഷും തമ്മിൽ ഒന്നര വർഷമായി പ്രണയത്തിലാണ്.
ട്രാൻസ്ലേറ്റർ ടൂൾസ് ഉപയോഗിച്ചായിരുന്നു ഇവരുടെ ആദ്യ കാല ആശയ വിനിമയം എന്ന് താരങ്ങൾ പറയുന്നു. മത്സരത്തിനു മുമ്പ് വിവാഹാഭ്യർത്ഥന നടത്തുമെന്ന കാര്യം ഗ്രാൻഡ് മാസ്റ്ററായ ആഞ്ചലയുടെ സഹോദരിയോട് മുമ്പെ പറഞ്ഞിരുന്നുവെന്ന് നിക്ലേഷ് വെളിപ്പെടുത്തി. ഇവരുടെ ബന്ധത്തിന് ഇരുവീട്ടുകാർക്കും സമ്മതമായിരുന്നു. പ്രണയത്തിന് അതിർത്തികളില്ലാതാകുന്നതിങ്ങനെയാണെന്ന ഹാഷ്ടാഗോടെ ഇരുവരെയും സാമൂഹ്യമാധ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.