- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർക്കിങ് ഗ്രൗണ്ടിൽ തീ ഉയരുന്നത് ഭാര്യ ചൂണ്ടിക്കാട്ടിയപ്പോൾ എന്തോ അത്യാഹിതം സംഭവിച്ചെന്ന് തോന്നി; ഓട്ടോയിൽ മകനെയും കൂട്ടി എത്തിയപ്പോൾ പത്തടി ഉയരത്തിൽ തീ; അഗ്നി അണഞ്ഞപ്പോൾ ഓടയിൽ കണ്ടത് ഉയർന്നു നിൽക്കുന്ന കൈയും; കാറിനുള്ളിൽ ദമ്പതികൾ കത്തി മരിച്ചതിനു ദൃക്സാക്ഷിയായ ഞെട്ടലിൽ രാജൻ
പത്തനംതിട്ട: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കാറിന് തീ പിടിച്ച് മരിച്ചത് കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടിൽ രാജേന്ദ്രൻപിള്ള (55), ഭാര്യ ശുഭ ബായി (50) എന്നിവർ മരിച്ച സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ മരവിപ്പിലാണ് സമീപവാസിയായ രാജൻ. കുടുംബപ്രശ്‌നം കാരണം ജീവനൊടുക്കിയതാണ് ദമ്പതിമാരാണെന്നാണ് വിവരം. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ രാജൻ വെട്ടിക്കൽ പറയുന്നത്. ശബരിമല പാതയിൽ പല വാഹനാപകടങ്ങൾക്കും സാക്ഷ്യം വഹിച്ചയാളാണ് പെരുനാട് പഞ്ചായത്തിന്റെ ശബരിമല വാർഡംഗം രാജൻ. എന്നാൽ ഇത്തരം ഒരു അത്യാഹിതത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് ആദ്യമായാണെന്നാണ് അദ്ദേഹം പറഞ്ഞത്. നിലയ്ക്കൽ താൽക്കാലിക പൊലീസ് സ്‌റ്റേഷൻ റോഡിലെ പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിലാണ് ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം നടന്നതെന്ന് രാജൻ പറയുന്നു. നിലയ്ക്കലിൽ പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തായി എസ്‌റ്റേറ്റിലാണ് രാജനും കുടുംബവും താ
പത്തനംതിട്ട: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കാറിന് തീ പിടിച്ച് മരിച്ചത് കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടിൽ രാജേന്ദ്രൻപിള്ള (55), ഭാര്യ ശുഭ ബായി (50) എന്നിവർ മരിച്ച സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ മരവിപ്പിലാണ് സമീപവാസിയായ രാജൻ. കുടുംബപ്രശ്‌നം കാരണം ജീവനൊടുക്കിയതാണ് ദമ്പതിമാരാണെന്നാണ് വിവരം. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ രാജൻ വെട്ടിക്കൽ പറയുന്നത്.
ശബരിമല പാതയിൽ പല വാഹനാപകടങ്ങൾക്കും സാക്ഷ്യം വഹിച്ചയാളാണ് പെരുനാട് പഞ്ചായത്തിന്റെ ശബരിമല വാർഡംഗം രാജൻ. എന്നാൽ ഇത്തരം ഒരു അത്യാഹിതത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് ആദ്യമായാണെന്നാണ് അദ്ദേഹം പറഞ്ഞത്. നിലയ്ക്കൽ താൽക്കാലിക പൊലീസ് സ്‌റ്റേഷൻ റോഡിലെ പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിലാണ് ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം നടന്നതെന്ന് രാജൻ പറയുന്നു.
നിലയ്ക്കലിൽ പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തായി എസ്‌റ്റേറ്റിലാണ് രാജനും കുടുംബവും താമസിക്കുന്നത്. 'പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അർജുനനും തനിക്കും അത്താഴം വിളമ്പിയ ശേഷം മുറ്റത്തേക്ക് ഇറങ്ങിയ ഭാര്യയാണ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നും അസാധാരണമായി തീ ഉയരുന്നത് കണ്ടത്. പുറത്തിറങ്ങിയ തനിക്ക് 200 മീറ്റർ അകലെ വലിയ തീഗോളമാണ് കാണാൻ കഴിഞ്ഞത്. എന്തോ അത്യാഹിതം സംഭവിച്ചതാണെന്ന് ഇതോടെ ബോധ്യമായി.
സാധാരണ എസ്‌റ്റേറ്റ് തൊഴിലാളികൾ രാത്രിയിൽ ചപ്പു ചവറുകൾ തൂത്തുകൂട്ടി തീയിടുമെങ്കിലും അത് ഇത്രത്തോളം വരാറില്ല. ഇതോടെയാണ് സ്വന്തം ഓട്ടോറിക്ഷയിൽ മകനെയും കൂട്ടി പാർക്കിങ് ഗ്രൗണ്ടിലേക്കു പാഞ്ഞു പോയത്. പോയ വഴിക്ക് അയൽവാസിയായ ജോമോനേയും കൂടെ കൂട്ടി. സ്ഥലത്ത് എത്തുമ്പോഴേക്കും നാലഞ്ചു പേർ കൂടി എത്തിയിരുന്നു. പത്തടിയിലേറെ ഉയരത്തിൽ തീ ആളിപ്പടരുന്നതിനിടയിൽ കത്തുന്നത് കാറാണെന്നു മനസിലായി. ഉടൻ പമ്പ സി.ഐയെ വിവരം അറിയിച്ചു. സി.ഐ പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ഫയർഫോഴ്‌സിനെ അയച്ചു. വലിയ തീയും പുകയും ഉയർന്നതിനാൽ കാറിനുള്ളിൽ ആരെങ്കിലും ഉണ്ടോയെന്ന കാര്യം ആദ്യം മനസിലായിരുന്നില്ല. തീ അൽപം അണഞ്ഞപ്പോഴാണ് അടുത്തുള്ള ഓടയിൽ ഒരു കൈ ഉയർന്നു നിൽക്കുന്നത് കണ്ടത്. രണ്ടരയടിയോളം വീതിയും അത്രത്തോളം താഴ്‌ച്ചയുമുള്ള ഓട പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കാണപ്പെട്ടത്.
ഉടൻതന്നെ അപകടത്തിൽ ഒരാൾ മരിച്ചെന്ന വിവരം പമ്പാ സി.ഐയ്ക്കു കൈമാറി.'രാജൻ പറഞ്ഞു. രാജന്റെ നേതൃത്വത്തിൽ എസ്‌റ്റേറ്റ് തൊഴിലാളികൽ നടത്തിയ പരിശോധനയിലാണ് പത്തു മീറ്റർ അകലെ തെരുവു വിളക്കിനു താഴെയായി ഒരു ബാഗും പുരുഷന്റേതും സ്ത്രീയുടേയുമായി രണ്ടു ജോഡി ചെരുപ്പുകളും കണ്ടെത്തിയത്. ഇതോടെ ഒരാൾക്കൂടി മരിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു. ഇതിനിടയിൽ 17 കിലോമീറ്റർ അകലെ നിന്നും പമ്പാ പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. ഫയർഫോഴ്‌സ് വെള്ളമൊഴിച്ച് തീ അണച്ചതോടെയാണ് ഡ്രൈവിങ് സീറ്റിൽ പിന്നിലോട്ടു ചരിഞ്ഞ നിലയിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ തലയോട്ടി കണ്ടത്.
വഴിവിളക്കിനു സമീപം കാർ യാത്രികർ വച്ചിരുന്നതെന്നു കരുതുന്ന ബാഗ് പരിശോധിച്ച പൊലീസ് ഇതിൽ ഏതാനും സ്വർണാഭരണങ്ങളും കുറച്ചു രൂപയും ഒരു കത്തും കണ്ടെടുക്കുകയായിരുന്നു. മക്കളുടെ പേരും ഫോൺ നമ്പരുകളും എഴുതി അവരെ വിവരം അറിയിക്കണമെന്നും മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്നുവെന്നും ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ കത്താണ് ബാഗിൽ നിന്നും ലഭിച്ചത്. രാത്രിയിൽ വാഹനവും മൃതദേഹങ്ങളും നനയാതിരിക്കാൻ ടാർപോളിനും അനുബന്ധ ഷീറ്റുകളും എത്തിച്ചതും രാജൻ വെട്ടിക്കലായിരുന്നു.
ഫയർ ഫോഴ്‌സിന് വിളക്കു തെളിക്കാൻ പമ്പയിൽ പോയി ഡീസൽ കൊണ്ടു വരാനും പൊലീസുകാർക്ക് സംഭവ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും ഈ ജനപ്രതിനിധി മുന്നിട്ടിറങ്ങി. പുലർച്ചെ നാലോടെ വീട്ടിൽ മടങ്ങിയെത്തിയ രാജൻ ഇന്നലെ പൊലീസിന്റെ തുടർനടപടികളിലും സജീവമായിരുന്നു. ദമ്പതികളുടെ ഇളയ മരുമകൻ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴും കാര്യങ്ങൾ വിശദീകരിക്കാൻ രാജനുണ്ടായിരുന്നു. ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഈ ജനപ്രതിനിധി.
കത്തിനശിച്ച കാറിനുള്ളിൽ കത്താതെ കിടന്ന ബാഗിനുള്ളിൽനിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ ഇവരുടെ മക്കളുടെ പേരും ഫോൺ നമ്പരും പരാമർശിച്ചിരുന്നു. മരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ രണ്ടു ദിവസം മുൻപ് തന്നെ ഇവർ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടു ദിവസമായി കറങ്ങുന്ന കാറിനെ നാട്ടുകാരും പൊലീസും ശ്രദ്ധിച്ചിരുന്നു. എപ്പോഴും കാറോടിച്ചിരുന്നത് ശുഭയായിരുന്നുവെന്നതാണ് ഇതിന് കാരണം.
ശുഭയുടെ ശരീരം പൂർണമായും കത്തിക്കരിഞ്ഞു പോയി. അസ്ഥികൂടം മാത്രമാണ് അവശേഷിക്കുന്നത്. സീറ്റ് ബെൽറ്റിട്ട നിലയിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. രാജേന്ദ്രൻ പിള്ളയുടെ മൃതദേഹം കാറിന് പുറത്ത് കണ്ടതിന് രണ്ടു കാരണങ്ങളാണ് പൊലീസ് പറയുന്നത്. സീറ്റ് ബൽറ്റിടാതെ ഇരുന്ന പിള്ള ശരീരത്ത് പൊള്ളലേറ്റപ്പോൾ മരണവെപ്രാളത്താൽ പുറത്തേക്ക് ഇറങ്ങിയോടിയതാകാം. അതല്ലെങ്കിൽ കാർ കത്തിയപ്പോഴുണ്ടായ സ്‌ഫോടനത്തിൽ ഡോർ തുറന്ന് പിള്ള പുറത്തേക്ക് തെറിച്ചതുമാകാം. ഇദ്ദേഹത്തിന്റെ മൃതദേഹം ഭാഗികമായിട്ടേ കത്തിയിട്ടുള്ളൂ.
രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്. മൂത്ത മകൾ അമ്മു ബംഗളൂരുവിൽ ആയുർവേദ ഡോക്ടറാണ്. അവിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ മകൾ ഉണ്ണിമായയെ വിവാഹം കഴിച്ചിരിക്കുന്നത് സൈനികനായ പ്രദീപാണ്. ഇവരുടെ വിവാഹ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതാകാം ദമ്പതികൾ ജീവനൊടുക്കാൻ കാരണമത്രേ. വിദേശത്ത് ജോലി ചെയ്യുന്ന പിള്ള രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. അവധിക്ക് വരുമ്പോഴൊക്കെ സ്ഥിരമായി ശബരിമല ദർശനം നടത്തുന്നയാളാണ് പിള്ള. ഭാര്യയെയും കൂട്ടി വരുന്നത് ആദ്യമായിട്ടാണ്.