- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച കാറിയിൽ നഴ്സായ കാമുകിയുമായി കറങ്ങി; അപകടത്തിൽപ്പെട്ടപ്പോൾ കള്ളി പൊളിഞ്ഞു; മൂത്രമൊഴിക്കാൻ കയറി ഫാൻ അഴിച്ചു മാറ്റി മുഖ്യപ്രതി രക്ഷപ്പെട്ടു; നിപുനായി വലവിരിച്ച് നിലമ്പൂർ പൊലീസ്
കോഴിക്കോട്: മോഷ്ടിച്ച കാറുമായി സഞ്ചരിച്ച കമിതാക്കളടക്കം മൂന്നുപേർ അറസ്റ്റിൽ. ഇതിൽ പ്രധാന പ്രതി പൊലീസിനെ പിന്നീട് വെട്ടിച്ച് കടന്നു. എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേൽ നിപുൻ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പിൽ സ്വാലിഹ് (28), മാവേലിക്കര കൊറ്റേർകാവ് സ്വദേശിനി മിഖാ സൂസൻ മാണി (26) എന്നിവരെയാണ് നിലമ്പൂർ എസ്‌ഐ കെ.എം സന്തോഷും സംഘവും പിടികൂടിയത്. ഇതിൽ നിപുനാണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ബംഗളൂരുവിൽനിന്നും മോഷ്ടിച്ച കാറുമായി വരുമ്പോൾ കക്കാടംപൊയിൽ-നിലമ്പൂർ റോഡിൽ മൂലേപ്പാടത്ത് രാത്രിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. കക്കാടംപൊയിൽ നിലമ്പൂർ റോഡിൽ മൂലേപ്പാടത്ത് വച്ച് കാർ അപകടത്തിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളിൽ യുവതി അടക്കം മൂന്ന് പേരെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ സംഘത്തിന് കാറിന്റെ രേഖകൾ ഹാജരാക്കാനായില്ല. വിശദമായി അന്വേഷിച്ചപ്പോഴാണ് കാർ ബംഗളൂരുവ
കോഴിക്കോട്: മോഷ്ടിച്ച കാറുമായി സഞ്ചരിച്ച കമിതാക്കളടക്കം മൂന്നുപേർ അറസ്റ്റിൽ. ഇതിൽ പ്രധാന പ്രതി പൊലീസിനെ പിന്നീട് വെട്ടിച്ച് കടന്നു. എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേൽ നിപുൻ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പിൽ സ്വാലിഹ് (28), മാവേലിക്കര കൊറ്റേർകാവ് സ്വദേശിനി മിഖാ സൂസൻ മാണി (26) എന്നിവരെയാണ് നിലമ്പൂർ എസ്‌ഐ കെ.എം സന്തോഷും സംഘവും പിടികൂടിയത്. ഇതിൽ നിപുനാണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ബംഗളൂരുവിൽനിന്നും മോഷ്ടിച്ച കാറുമായി വരുമ്പോൾ കക്കാടംപൊയിൽ-നിലമ്പൂർ റോഡിൽ മൂലേപ്പാടത്ത് രാത്രിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. കക്കാടംപൊയിൽ നിലമ്പൂർ റോഡിൽ മൂലേപ്പാടത്ത് വച്ച് കാർ അപകടത്തിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളിൽ യുവതി അടക്കം മൂന്ന് പേരെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ സംഘത്തിന് കാറിന്റെ രേഖകൾ ഹാജരാക്കാനായില്ല.
വിശദമായി അന്വേഷിച്ചപ്പോഴാണ് കാർ ബംഗളൂരുവിൽ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ നിലമ്പൂർ എസ്‌ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തു. നിലമ്പൂർ എസ്.ഐയും സംഘവും ചോദ്യം ചെയ്തപ്പോൾ കാറിന്റെ രേഖകൾ ഹാജരാക്കാനായില്ലെന്ന് മാത്രമല്ല, സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ബംഗളൂരുവിൽ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടത്തെി.
കമിതാക്കളായ നിപുനും യുവതിയും ദിവസങ്ങളായി ഈ കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. രക്ഷപ്പെട്ട നിപുന്റെ സുഹൃത്താണ് സ്വാലിഹ്. ചൊവ്വാഴ്ച പുലർച്ചെയാണ് നിപുൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പുലർച്ചെ 4.15ഓടെ ബാത്ത്‌റൂമിൽ കയറിയ ഇയാൾ ഫാൻ അഴിച്ചു മാറ്റിയ ശേഷം അതുവഴി രക്ഷപ്പെടുകയായിരുന്നു.
ബിഎസ് സി നേഴ്‌സിങ് പാസായ യുവതി സമ്പന്ന കുടുംബത്തിലെ അംഗമാണ്. നിപുന് കാർ കച്ചവടമാണ് പ്രധാന തൊഴിൽ.