നിലമ്പൂർ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ദമ്പതികൾ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര പാലുണ്ടയിലാണ് സംഭവം. ചുങ്കത്തറ സ്വദേശികളായ ജോൺസൻ മേസ്ത്രിയും ഭാര്യ ചിന്നമ്മയുമാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

പിക്കപ്പ് വാൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ. പോസ്റ്റുമോർട്ടത്തിന് ശേശം ബന്ധുക്കൾക്ക് വിട്ടുനൽകും.