- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ ബെല്ലിൽ വിദ്യാർത്ഥിനികൾക്ക് വീട്ടിൽ പോകാം; പെൺകുട്ടികളെല്ലാം പോയിക്കഴിഞ്ഞാൽ ആൺകുട്ടികൾക്കുള്ള രണ്ടാമത്തെ ബെൽ; ആൺ-പെൺ വേർതിരിവിൽ ഗോവണികളും കൈകഴുകാനുള്ളിടവും വെവ്വേറെ; ഒരേ ക്ലാസിലെ ആൺ-പെൺ വിദ്യാർത്ഥികൾക്ക് പരസ്പരം സംസാരിക്കുന്നതിനും അനുമതിയില്ല; കുട്ടികളെല്ലാം സ്‌കൂളിൽ സദാചാരക്കണ്ണുകളുടെ നിരീക്ഷണത്തിൽ; സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന നിലമ്പൂർ മമ്പാട് എംഇഎസ് സ്‌കൂളിലെ വിചിത്ര കാഴ്ചകൾ ഇങ്ങനെ
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത മമ്പാട് എം ഇ എസ് ഹയർസെകന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വഴികളും സമയങ്ങളും. സ്‌കൂളിൽ ആൺകുട്ടികൾ പ്രവേശിക്കുന്ന വഴികളിലൂടെ പെൺകുട്ടികൾക്കോ പെൺകുട്ടികൾ പ്രവേശിക്കുന്ന വഴികളിലൂടെ ആൺകുട്ടികൾക്കോ നടക്കാൻ പാടില്ലെന്നാണ് നിയമം. സ്‌കൂൾ വിടുന്ന സമയത്ത് രണ്ട് ബെല്ലുകളിക്കും. ഇതിൽ ആദ്യത്തേത് പെൺകുട്ടികൾക്കും രണ്ടാമത്തേത് ആൺകുട്ടികൾക്കും. പെൺകുട്ടികൾക്കുള്ള ബെല്ലടിച്ച് പെൺകുട്ടികളെല്ലാം പോയിക്കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ ബെല്ലടിച്ചേ ആൺകുട്ടികൾക്ക് സകൂളിൽ നിന്ന് പോകാനാകൂ. അഞ്ച് നിലകളുള്ള സക്ൂൾ കെട്ടിടത്തിന്റെ മുകളിലുള്ള ക്ലാസ് മുറികളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഗോവണികളാണ്. ആൺകുട്ടികൾ പോകുന്ന ഗോവണിയിലൂടെ പെൺകുട്ടികൾക്കോ പെൺകുട്ടികൾ കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണിയിലൂടെ ആൺകുട്ടികൾക്കോ പോവാനാവില്ല. കുട്ടികൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യ
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത മമ്പാട് എം ഇ എസ് ഹയർസെകന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വഴികളും സമയങ്ങളും. സ്‌കൂളിൽ ആൺകുട്ടികൾ പ്രവേശിക്കുന്ന വഴികളിലൂടെ പെൺകുട്ടികൾക്കോ പെൺകുട്ടികൾ പ്രവേശിക്കുന്ന വഴികളിലൂടെ ആൺകുട്ടികൾക്കോ നടക്കാൻ പാടില്ലെന്നാണ് നിയമം. സ്‌കൂൾ വിടുന്ന സമയത്ത് രണ്ട് ബെല്ലുകളിക്കും. ഇതിൽ ആദ്യത്തേത് പെൺകുട്ടികൾക്കും രണ്ടാമത്തേത് ആൺകുട്ടികൾക്കും.
പെൺകുട്ടികൾക്കുള്ള ബെല്ലടിച്ച് പെൺകുട്ടികളെല്ലാം പോയിക്കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ ബെല്ലടിച്ചേ ആൺകുട്ടികൾക്ക് സകൂളിൽ നിന്ന് പോകാനാകൂ. അഞ്ച് നിലകളുള്ള സക്ൂൾ കെട്ടിടത്തിന്റെ മുകളിലുള്ള ക്ലാസ് മുറികളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഗോവണികളാണ്. ആൺകുട്ടികൾ പോകുന്ന ഗോവണിയിലൂടെ പെൺകുട്ടികൾക്കോ പെൺകുട്ടികൾ കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണിയിലൂടെ ആൺകുട്ടികൾക്കോ പോവാനാവില്ല.
കുട്ടികൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഗോവണികൾ നിശ്ചയിച്ചെതെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ന്യായമെങ്കിലും സ്‌കൂളിലെ മറ്റെല്ലാ കാര്യങ്ങളിലും ഈ ആൺ-പെൺ വിവേചനം കാണാം. കൈകഴുകുന്ന ടാപ്പുകളും ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ്. ഇങ്ങനെ രണ്ട് സ്‌കൂളിലെ ഓരോ കാര്യങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വഴികളും പ്രത്യേകം നിയമങ്ങളുമാണ്. ഇങ്ങനെയൊക്കെയാക്കാനാണെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകളാക്കിയാൽ പോരെയെന്നാണ് കുട്ടികൾ ചോദിക്കുന്നത്.
റോഡിനിരുവശവും രണ്ട് കെട്ടിടങ്ങളിലായാണ് സകൂൾ പ്രവർത്തിക്കുന്നത്. ഹൈസ്‌കൂൾ, ഹയർസെകണ്ടറി വിഭാഗങ്ങളിലായി ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരിൽ പകുതിയിലധികവും പെൺകുട്ടികൾക്കാണ്. ഈ കുട്ടികൾക്കാണ് സക്ൂൾ മാനേജ്മെന്റിന്റെ ഈ തലതിരിഞ്ഞ നടപടികൾ പ്രയാസമുണ്ടാക്കുന്നത്. ഒരേ ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കോ പെൺകുട്ടികൾക്കോ സ്‌കൂൾ വിട്ടാൽ ഒരുമിച്ച് ക്ലാസിൽ നിന്നിറങ്ങാൻ പാടില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കൈകഴുകാനും പാത്രം കഴുകാനുമൊന്നും ഒരുമിച്ച് പോകാനുമാകില്ല. നേരത്തെ സ്‌കൂളിന്റെ ഈ നിയമങ്ങൾക്കെതിരെ ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തിയിരുന്നെങ്കിലും പ്രതിഷേധിക്കാനാണ് ഭാവമെങ്കിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പിന്തിരിയുകയായിരുന്നു.
എം ഇ എസ് മാനേജ്മെന്റിന് കീഴിലുള്ള മിക്ക സ്‌കൂളുകളിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. സ്‌കൂളിലെ അക്കദമിക സാഹചര്യം മികച്ചതായതിനാലും പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതനാലും വിദ്യാർത്ഥികളോ രക്ഷിതാക്കളോ ഇത്തരം അപരിഷ്‌കൃത നിയമങ്ങൾ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. വർഷങ്ങളുടെ പാരമ്പര്യമുള്ള സകൂളിൽ വർഷങ്ങളായി തുടർന്ന് വരുന്ന ഈ നിയമങ്ങൾ ചോദ്യം ചെയ്ത് ഇടക്കാലത്ത് ചില ചെറിയ സമരങ്ങളൊക്കെ നടന്നിരുന്നെങ്കിലും വിദ്യാർത്ഥികൾക്കെതിരെ വരാവുന്ന നടപടികൾ ഭയന്ന് എല്ലാവരും പിന്മാറുകായായിരുന്നു.
ഒരേ സ്‌കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരസ്പരം സംസാരിക്കുന്നത് പോലും ഇവിടെ സദാചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാകും. ഇത്തരത്തിൽ ആൺകുട്ടികളോട് സംസാരിച്ചതിന് പെൺകുട്ടികൾക്കും തിരിച്ചും അദ്ധ്യാപകരുടെ നടപടികൾ നേരിട്ട നിരവധി പേരുണ്ടെങ്കിലും പക്ഷേ അവരാരും ഭയം കൊണ്ട് പുറത്ത് പറയാറില്ല.