- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാണത്തിന് പത്രപരസ്യം നൽകി വളച്ചെടുക്കും; കൂടുതലടുക്കാനുള്ള യാത്രയിൽ സമ്മാനമായി ആഭരണവും നൽകും; സൗന്ദര്യം ആസ്വദിക്കാൻ അണിഞ്ഞിരിക്കുന്ന സ്വർണ്ണമെല്ലാം ഊരി ബാഗിലാക്കിക്കും; വ്യാജ നമ്പരുപയോഗിച്ച് ഗൾഫുകാരൻ ചമഞ്ഞ് വഞ്ചിച്ചത് നിരവധി യുവതികളെ; നിലമ്പൂരിൽ പിടിയിലായ വിവാഹതട്ടിപ്പുകാരന്റെ കഥ ഇങ്ങനെ
മലപ്പുറം: പുനർ വിവാഹത്തിന് പത്രപരസ്യം നൽകി യുവതികളുമായി അടുപ്പം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയും പണവും സ്വർണവും തട്ടി മുങ്ങുകയും ചെയ്യുന്ന പ്രതി അറസ്റ്റിൽ. ഇരുപതിലേറെ കേസുകളിൽ പ്രതിയായ പാലക്കാട് പട്ടാമ്പി വലപ്പുഴ സ്വദേശി പുതിയാപ്ല മജീദ് എന്ന കുട്ടി മജീദ് ആണ് നിലമ്പൂർ പൊലീസിന്റെ വലയിലായത്. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് വലവിരിച്ചിരുന്ന പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത ശേഷം സിം കാർഡുകൾ വാങ്ങിയാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. നിരവധി യുവതികൾ വിവാഹ തട്ടിപ്പു വീരന്റെ കെണിയിൽ അകപ്പെട്ടതായാണ് വിവരം. ഭാര്യ മരിച്ചുവെന്നും പുനർവിവാഹം കഴിക്കാനാണെന്ന പേരിലുമാണ് പത്രങ്ങളിൽ പരസ്യം നൽകി ഇരകളെ ഇയാൾ തട്ടിപ്പിനിരയാക്കിയത്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് പത്രങ്ങളിൽ നമ്പറുകൾ നൽകിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവൻ വിവരങ്ങളും നേരത്തെ ചോദിച്ചു മനസിലാക്കിയിരിക്കും. അവരുടെ ആഭരണങ്ങളെ കു
മലപ്പുറം: പുനർ വിവാഹത്തിന് പത്രപരസ്യം നൽകി യുവതികളുമായി അടുപ്പം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയും പണവും സ്വർണവും തട്ടി മുങ്ങുകയും ചെയ്യുന്ന പ്രതി അറസ്റ്റിൽ. ഇരുപതിലേറെ കേസുകളിൽ പ്രതിയായ പാലക്കാട് പട്ടാമ്പി വലപ്പുഴ സ്വദേശി പുതിയാപ്ല മജീദ് എന്ന കുട്ടി മജീദ് ആണ് നിലമ്പൂർ പൊലീസിന്റെ വലയിലായത്.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് വലവിരിച്ചിരുന്ന പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്ത ശേഷം സിം കാർഡുകൾ വാങ്ങിയാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. നിരവധി യുവതികൾ വിവാഹ തട്ടിപ്പു വീരന്റെ കെണിയിൽ അകപ്പെട്ടതായാണ് വിവരം.
ഭാര്യ മരിച്ചുവെന്നും പുനർവിവാഹം കഴിക്കാനാണെന്ന പേരിലുമാണ് പത്രങ്ങളിൽ പരസ്യം നൽകി ഇരകളെ ഇയാൾ തട്ടിപ്പിനിരയാക്കിയത്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് പത്രങ്ങളിൽ നമ്പറുകൾ നൽകിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവൻ വിവരങ്ങളും നേരത്തെ ചോദിച്ചു മനസിലാക്കിയിരിക്കും. അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജീവിത പശ്ചാത്തലവുമെല്ലാം അറിഞ്ഞ ശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗൾഫിൽ വലിയ ബിസിനസുകാരനാണെന്നും യുവതികളെ ധരിപ്പിച്ച ശേഷമാണ് പ്രതി തട്ടപ്പിന് വഴിയൊരുക്കിയിരുന്നത്.
തുടർന്ന് പുറത്ത് വച്ച് കാണാൻ അവസരമൊരുക്കിയ ശേഷം വാടകയ്ക്കെടുത്ത കാറിലെത്തി യുവതികളെ കൊണ്ടുപോയി വിജനമായ സ്ഥലത്തു വണ്ടി നിർത്തി സംസാരിക്കും. ഇതിനിടെ മജീദ് നേരത്തെ കയ്യിൽ കരുതി വച്ച ആഭരണങ്ങൾ സമ്മാനമായി നൽകും. ഇവ അണിഞ്ഞ ശേഷം ഭംഗി കാണാൻ സ്വന്തം ആഭരണങ്ങൾ ബാഗിൽ അഴിച്ചുവക്കാൻ യുവതികളോട് പറയുകയും ചെയ്യും. അൽപ നേരം സംസാരിച്ച ശേഷം തിരിച്ചു വരുമ്പോൾ ഏതെങ്കിലും കടകൾക്കു മുമ്പിൽ വാഹനം നിർത്തി കുപ്പിവെള്ളം വാങ്ങാൻ നൂറുരൂപയും നൽകി പറഞ്ഞു വിടും.
ഈ സമയം കൊണ്ട് ബാഗിലുള്ള ഒറിജിനൽ ആഭരണം മജീദ് കൈക്കലാക്കിയിരിക്കും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടതായി യുവതികളറിയുന്നത്. സമ്മാനമായി നൽകിയ ആഭരണം പരിശോധിക്കുമ്പോൾ വ്യാജമാണെന്നും തെളിയും. ഇതോടെ തട്ടിപ്പിനിരയാകുന്ന യുവതികൾ ഇയാൾ നൽകിയ മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ആഭരണം കാറിൽ വീണു കിടക്കുകയാണെന്നും അടുത്ത ദിവസം അതുവഴി ബിസിനസ് ആവശ്യത്തിന് വരുമ്പോൾ നൽകാമെന്നും അറിയിക്കും. ആഴ്ചകൾ കഴിഞ്ഞിട്ടും കാണാതെ കാണാതെ വരുമ്പോൾ വീണ്ടും വിളി തുടരും. ഇതോടെ സ്വീച്ച് ഓഫ് ആണെന്ന മുറുപടിയാണ് ലഭിക്കുക.
കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ സമാന രീതിയിൽ നിലമ്പൂരിൽ ടൗണിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആഭരണം തട്ടിയത്. ഇത്തരത്തിൽ മൂന്നു പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ സില്ലിന്റെ സഹായത്തോടെയാണ് പ്രതി വലയിലായത്. നിലമ്പൂർ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ പികെ സന്തോഷ്, നിലമ്പൂർ അഡീഷണൽ എസ്.ഐ രാധാകൃഷ്ണൻ, സ്പെഷൽ സ്‌ക്വാഡ് എ എസ്.ഐ എം അസൈനാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ രാത്രി കാറിൽ പോകുമ്പോൾ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. വിലകൂടിയതുൾപ്പടെ നാലുമൊബൈൽ ഫോണുകൾ, ഇരട്ട സിംസെറ്റുകൾ, എ.ടി.എം കാർഡുകൾ, ഡ്രൈവിംങ് ലൈസൻസുകൾ, പാസ്പോർട്ടുകൾ, ഐഡികാർഡ്, ഐഡ് കാർഡ്, ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പുകൾ, വാച്ചുകൾ, ഉത്തേജക മരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ, വ്യാജ ഐഡികാർഡുകൾ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
പ്രതി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കുമെന്നു പറഞ്ഞ് നിരവധി സ്ത്രീകളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുമുണ്ട്. ഇതിനു മുമ്പ് ഇരുപത് തവണ ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കുകയാണ് ചെയ്യുത്. ഇരയായവരിൽ അധികവും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞവരുമാണ്. 2015ൽ മഞ്ചേരി പൊലീസ് പിടികൂടി ജയിലിലാക്കിയ പ്രതി ഒരു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി.
തൃശൂർ വടക്കാഞ്ചേരിയിലെ യുവതിയെ മൂന്നു തവണ ലോഡ്ജിൽ പീഡിപ്പിച്ച ശേഷം പത്തുപവൻ സ്വർണാഭരണങ്ങളുമായി മുങ്ങിയിരുന്നു. മങ്കട സ്വദേശിനിയുടെ സ്വർണമാല പെരിന്തൽമണ്ണ ബൈപാസിൽ നിന്നും മൊഷ്ടിച്ചു. എറണാകുളം ചേരനല്ലൂരിലെ യുവതിയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അങ്ങാടിപ്പുറത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തതായി മൊഴിനൽകിയിട്ടുണ്ട്. സ്വർണം വിറ്റു കി്ട്ടുന്ന പണം വിവിധ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്.
മഞ്ചേരി, വടക്കാഞ്ചേരി, മേലാറ്റൂർ, വാഴക്കാട്, കോട്ടക്കൽ, വളാഞ്ചേരി, പൊന്നാനി, കളമശ്ശേരി, നാട്ടുകൽ, നല്ലളം, തളിപ്പറമ്പ്, കടുത്തുരുത്തി, എറണാകുളം, ചിറയിൻകീഴ്, കാളികാവ്, ചെരുതുരുത്തി, കസബ, മലപ്പുറം, പാലക്കാട്,കണ്ണൂർ വളപട്ടണം, പെരിന്തൽമണ്ണ എന്നീ സ്റ്റേഷനുകളിലാണ് സമാന തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസ്. വ്യാജ സിംകാർഡ് ആയതിനാൽ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. പലയിടത്തും സിസിടിവിയിൽ പ്രതിയുടെ മുഖം തെളിഞ്ഞിരുന്നുവെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.