കുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘമായ 'നിലാവി'ന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഇസ്ലാം ഏറെ പ്രാധാന്യം നൽകിയ ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തി നിലാവ് ചെയ്യുന്ന കാര്യങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പോലെ മറ്റുള്ളവരും പ്രയാസങ്ങളില്ലാതെ ജീവിക്കണമെന്നതിന് ഇസ്ലാം ഏറെ വിലകൽപ്പിക്കുന്നുണ്ടെന്നും അതിനാൽ ചുറ്റുപാടിലേക്ക് നോക്കി അർഹരായവരെ സഹായിക്കുന്നതിന് ആരും മടിക്കരുതെന്നും അദ്ദേഹം ഉണർത്തി.

സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. അബൂഅൻഫാൽ, അസീസ് തിക്കോടി, ഹബീബ് മുറ്റിച്ചൂർ, ശരീഫ് താമരശ്ശേരി എന്നിവർ സംസാരിച്ചു. റഫീഖ് ഉദുമ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സലീം കോട്ടയിൽ, ഫിറോസ് ചങ്ങരോത്ത്, ഹമീദ് മധൂർ, റഷീദ് പയന്തോ സിദ്ദീഖ് കൊടുവള്ളി, ഇഖ്ബാൽ മുറ്റിച്ചൂർ തുടങ്ങിയവർ നേതൃത്വം നൽകി.കെ.വി. മുജീബുല്ല സ്വാഗതവും ശംസു ബദരിയ നാഗർ നന്ദിയും പറഞ്ഞു.