കുവൈത്ത്: മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്ന കേരളത്തിലെ രോഗികൾക്ക് ചെറിയ രീതിയിൽ സാമ്പത്തിക സഹായവും, നിത്യവൃത്തിക്ക് വകയില്ലാത്ത വയോധികർക്ക് ഭക്ഷണ സഹായവും നൽകിവരുന്ന സാധാരണക്കാരായ പ്രവാസികളുടെ നിശബ്ദസേവന കൂട്ടായ്മയായ നിലാവ് കുവൈത്ത്, പുതിയ വർഷത്തേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു.

ഹബീബുള്ള മുറ്റിച്ചൂർ പ്രസിഡണ്ടായും ശരീഫ് താമരശ്ശേരി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഷംസുദ്ദീൻ വർക്കിങ് പ്രസിഡണ്ടും റഫീക്ക് ഉദുമ ട്രഷററുമായും, സത്താർ കുന്നിലാണ് മുഖ്യ രക്ഷാധികാരിയായും തിരഞ്ഞെടുക്കപ്പെട്ടു

മറ്റു ഭാരവാഹികൾ ഹംസ പയ്യന്നൂർ ( പാട്രൻ ) ഹമീദ് മധൂർ, മുജീബുള്ള , ഫിറോസ് ചെങ്ങരോത്, അസീസ് തിക്കൊടി, സലിം കൊട്ടയിൽ, നജീബ് കോഴിക്കോട്, മുജീബ് കൊയിലാണ്ടി, സിദീക്ക് സി പി, എന്നിവരാണ്

കാൻസർ, വൃക്കരോഗങ്ങൾ പോലുള്ള മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും, ഭക്ഷണ സഹായമായും ഇതുവരെ എട്ടുലക്ഷത്തിലധികം രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 'നിലാവ്' നൽകിയിട്ടുണ്ട്. വരുന്ന വർഷത്തിൽ പുതിയ പദ്ധതികളോടെ സേവന സംരംഭങ്ങൾ വികസിപ്പിക്കാനാണ് തീരുമാനമെന്നും സുമനസ്സുകളായ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും സഹകരണം സംഘടന ഇക്കാര്യത്തിൽ അഭ്യർത്തിക്കുകയാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.