- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം ആത്മരക്ഷാർഥമാണെന്നും സ്ത്രീ എന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്ന് നിമിഷയുടെ വാദം; കോടതിയിൽ വിധി പറയാനെത്താതെ ജഡ്ജിയും; നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്നും വിധിയില്ല; യെമനി പൗരന്റെ കൊലയിലെ തൂക്കു കയറിൽ അനിശ്ചിതത്വം തുടരും
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ (33) അപ്പീൽ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. ജഡ്ജി കോടതിയിൽ വരാതിരുന്നതിനെ തുടർന്നാണ് സന ഹൈക്കോടതിയുടെ നടപടി.
ഫെബ്രുവരി 21ന് കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. കൊലപാതകം ആത്മരക്ഷാർഥമാണെന്നും സ്ത്രീ എന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്നുമാണു നിമിഷയുടെ വാദം. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെട്ടത്.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചു. ഇതാണ് പിന്നീട് കൊലയിലേക്ക് നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻകാരിയായ സഹപ്രവർത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
മറുനാടന് മലയാളി ബ്യൂറോ