തിരുവനന്തപുരം: തങ്ങൾക്കെതിരെയും സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും പൂജപ്പുര സ്‌റ്റേഷനിൽ നൂറുദീൻ നൽകിയത് വ്യാജ പരാതിയെന്ന് നൂറുൽ ഇസ്ലാം ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷൻ. തിരുവനന്തപുരം വഞ്ചിയൂരിലെ ഗാന്ധാരി അമ്മൻ കോയിൽ റോഡിലെ നാല് നിലകെട്ടിടം വാങ്ങുന്നതിനായി 25 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നാണ് നൂറുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നത്.യഥാർഥ സംഭവം അങ്ങനെയല്ലെന്നും ഭൂമി കച്ചവടത്തിന്റെ ബ്രോക്കറായ നൂറുദ്ദീനും സംഘവും അമിത വില ഈടാക്കാൻ ശ്രമിച്ചത് മനസ്സിലാക്കുകയും തുടർന്ന് കമ്മീഷൻ നൽകില്ലെന്ന നിലപാടെടുത്തതിലുമുള്ള പകയാണ് പരാതിക്ക് പിന്നിലെന്ന് നിംസ് അധികൃതർ പറയുന്നു.

വഞ്ചിയൂർ വില്ലേജിലെ സ്ഥലത്തിന് വില 5 കോടിയാണ് എന്നാണ് ബ്രോക്കർമാരായ നൂറുദീൻ, നസ്ലിം, സിദ്ദിഖ് എന്നിവർ പറഞ്ഞത്. ഇതനുസരിച്ച് സ്ഥലം വാങ്ങാനും മറ്റ് നടപടിക്രമങ്ങൾ സ്വീകരിക്കാനും മജീദ്ഖാൻ തീരുമാനിക്കുകയായിരുന്നു. ഭൂമി വാങ്ങി നൽകാനായി പരിചയപ്പെടുത്തിയതിനും മറ്റുമായി 25 ലക്ഷം രൂപ കമ്മീഷൻ ഇനത്തിൽ നൽകാമെന്നും മജീദ് ഖാൻ വാക്ക് നൽകിയിരുന്നു. ഇതിൽ 10 ലക്ഷം രൂപ മുൻകൂറായി നൽകുകയും ബാക്കി 15 ലക്ഷം രൂപ ഇടപാടുകൾ നടത്തിയ ശേഷം നൽകാമെന്ന് വാക്കാൽ ഉറപ്പ് നൽകുകയും ചെയ്തു.

പിന്നീട് രജിസ്‌ട്രേഷൻ നടപടികൾക്കുള്ള തീയതിക്ക് മുൻപാണ് 2.5 കോടി രൂപ വിലയുള്ള ഭൂമിക്കാണ് ബ്രോക്കർമാർ 5 കോടി എന്ന കണക്ക് നിരത്തി കബളിപ്പിക്കാൻ ശ്രമിച്ചതെന്ന് മനസ്സിലായതിനാൽ കമ്മീഷൻ ഇനത്തിൽ നൽകാനുള്ള ബാക്കി 15 ലക്ഷം രൂപ മജീദ് ഖാൻ നൽകിയില്ല. തങ്ങളുടെ കള്ളക്കളി മറച്ച് വച്ചിട്ടും മജീദ്ഖാൻ അറിഞ്ഞപ്പോൽ ചില ന്യായങ്ങൾ നിരത്തിയെങ്കിലും അത് വിലപോയിരുന്നില്ല.തുടർന്നാണ് കള്ളക്കേസ് നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സംഭവിച്ചതെന്നും മാനേജ്‌മെന്റ് പ്രതിനിധി മറുനാടനോട് പറഞ്ഞു

പണം നൽകുന്നതിനായി യൂണിവേഴ്‌സിറ്റിയിൽ വിളിച്ചുവരുത്തി സെക്യൂരിറ്റി ജീവനക്കാരുൾപ്പടെ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു.ന്നൊൽ മദ്യപിച്ച് യൂണിവേഴ്‌സിറ്റിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവരെ തടയുകയാമ് ചെയ്തതെന്നും മാനേജ്‌മെന്റ് പ്രതിനിധികൽ പറയുന്നു. നൂറുൽ ഇസ്ലാം ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി പ്രോ വിസിയും മജീദ്ഖാന്റെ മകനുമായ ഫൈസലിനെയും സംഭവത്തിൽ വലിച്ചിഴച്ച് കള്ളക്കേ മാറ്റുകയായിരുന്നുവെന്നും സംഭവത്തിൽ വിസി കൂടിയായ ഫൈസലിന് യാതൊരു പങ്കുമില്ലെന്നും അധികൃതർ മറുനാടനോട് പറഞ്ഞു.

നൂറുദീനിൽ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഉടനെ തിരികെ നൽകാമെന്ന് മജീദ് വാക്ക് നൽകിയിരുന്നതായി പൂജപ്പുര പൊലീസിൽ നൂറുദീൻ പരാതി നൽകിയിരുന്നു.പണത്തിന് ഉറപ്പെന്നവണ്ണം നൂറുൽഇസ്ലാം എജുക്കേഷണൽ ട്രസ്റ്റിന്റെ പേരിൽ നൽകിയിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. മജീദ്ഖാനെ വിശ്വാസമായിരുന്ന നൂറുദ്ദീൻ ചെക്കുമായി പണം പിൻവലിക്കാൻ ബാങ്കിൽ പോയെങ്കിലും വേണ്ടത്ര പണം ഇല്ലാത്തതിനാൽ പിൻവലിക്കാനായില്ല.

പണം ലഭ്യമായില്ലെന്ന കാര്യം മജീദിനെ അറിയിച്ചെങ്കിലും കുറച്ച് ദിവസത്തെ അവധികൂടി പറയുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു .ഇതിനിടയ്ക്ക് നൂറുദ്ദീൻ തിരികെ വിദേശത്തേക്ക് പോകുകയും ചെയ്തു. പ്രവാസി മലയാളി നൂറുദ്ദീനെ നിംസ് എജുക്കേഷൻ ട്രസ്റ്റ് ആസ്ഥാനത്തു വച്ച് ഉടമകളുടെ ഗുണ്ടാ സംഘം ആക്രമിച്ചുവെന്നതുൽപ്പടെ പറഞ്ഞാണ് പരാതി നൽകിയത്.