- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്രകാര്യ വിദഗ്ധൻ നൈനാൻ കോശി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ; വിടപറഞ്ഞത് രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായിരുന്ന ബഹുമുഖ പ്രതിഭ
തിരുവനന്തപുരം: നയതന്ത്രകാര്യ വിഗദ്ധർ നൈനാൻ കോശി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു നൈനാൻ കോശി. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചൊവ്വാ
തിരുവനന്തപുരം: നയതന്ത്രകാര്യ വിഗദ്ധർ നൈനാൻ കോശി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു നൈനാൻ കോശി. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം രണ്ടു ദിവസം കഴിഞ്ഞ് പാളയം െ്രെകസ്റ്റ് സി.എസ്.ഐ പള്ളിയിൽ നടക്കും.
1999 ലെ ലോക്‌സഭ ഇലക്ഷനിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആനുകാലികങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു നൈനാൻ കോശി. അന്താരാഷ്ട്ര നയതന്ത്ര വിഷയങ്ങൾ സംബന്ധിച്ച ദൃശ്യ മാദ്ധ്യമങ്ങളിലെ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
1934 ഫെബ്രുവരി 1നാണ് നൈനാൻ കോശി ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ കോളജുകളിൽ ലക്ചററായി സേവനം അനുഷിടിച്ചു. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഒഫ് ഇന്ത്യ, ഡയറക്ടർ ഇൻ ചാർജ്, എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബാംഗൽർ; ഡയറക്ടർ, അന്താരാഷ്ട്രവിഭാഗം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ജനീവ; വിസിറ്റിങ്ങ് ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഓണറ്റി ഡോക്ടറേറ്റ് നേടി. ബിഷപ്പ് മൂർ കോളേജിന്റെ വൈസ് പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.
സഭയും രാഷ്ട്രവും, ഇറാക്കിനുമേൽ, ആണവഭാരതം : വിനാശത്തിന്റെ വഴിയിൽ, ചോംസ്തി നൂറ്റാണ്ടിന്റെ മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാർട്ടിയും കേരളത്തിൽ തുടങ്ങീ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ, നിരായൂധീകരണം എന്നിവയായിരുന്നു നൈനാൻ കോശിയുടെ മറ്റ് ഇഷ്ട മേഖലകൾ.