കുവൈറ്റ് സിറ്റി: ഈ വർഷത്തെ ബലിപെരുന്നാളിന് സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഒമ്പതു ദിവസത്തെ അവധി ലഭിക്കും. ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ ഒക്ടോബർ 11 ശനിയാഴ്ചവരെയാണ് അവധി. ഇതനുസരിച്ച് ഈ മാസം രണ്ട് വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ പെരുന്നാൾ അവധി കഴിഞ്ഞ് ഒക്ടോബർ 12 ഞായറാഴ്ചയായിരിക്കും തുറന്നു പ്രവർത്തിക്കുക.

ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ചവരെ അഞ്ചു ദിവസങ്ങളാണ് പെരുന്നാൾ അവധിയായി നേരത്തെ അപ്രഖ്യാപിത തീരുമാനം ഉണ്ടായിരുന്നത്. എന്നാൽ പെരുന്നാൾ അവധികൾക്കും വാരാന്ത്യ അവധിക്കും ഇടയിൽവരുന്ന ദിവസമായതുകൊണ്ട് ഒക്ടോബർ എട്ട്, ഒമ്പത് ദിവസങ്ങൾ വിശ്രമ ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ മന്ത്രിസഭയോട് ആവശ്യപ്പെടുകയായിരുന്നു.