- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സൗത്ത് കരോലിനയിലെ കറുത്തവർഗക്കാരുടെ പള്ളിയിൽ വെടിവയ്പ്; ഒമ്പതു പേർ മരിച്ചു; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത
ചാൾസ്ടൺ: സൗത്ത് കരോലിനിയിൽ കറുത്തവർഗക്കാർ ആരാധന നടത്തുന്ന പള്ളിയിലുണ്ടായ വെടിവയ്പിൽ ഒമ്പതു പേർ മരിച്ചു. ചാൾസ്ട്ടണിലുള്ള ചരിത്രപ്രാധാന്യമുള്ള പള്ളിയിൽ വെള്ളക്കാരനായ യുവാവാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം ആരാധന സമയത്താണ് ഇരുപത്തൊന്നു വയസുള്ള യുവാവ് പള്ളിക്കു നേരെ ആക്രമണം ആരംഭിച്ചത്. എത്ര പേർക്ക് പ
ചാൾസ്ടൺ: സൗത്ത് കരോലിനിയിൽ കറുത്തവർഗക്കാർ ആരാധന നടത്തുന്ന പള്ളിയിലുണ്ടായ വെടിവയ്പിൽ ഒമ്പതു പേർ മരിച്ചു. ചാൾസ്ട്ടണിലുള്ള ചരിത്രപ്രാധാന്യമുള്ള പള്ളിയിൽ വെള്ളക്കാരനായ യുവാവാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം ആരാധന സമയത്താണ് ഇരുപത്തൊന്നു വയസുള്ള യുവാവ് പള്ളിക്കു നേരെ ആക്രമണം ആരംഭിച്ചത്. എത്ര പേർക്ക് പരിക്കുപറ്റിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. അതേസമയം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
എട്ടുപേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകും മധ്യേയുമാണ് മരിച്ചതെന്ന് പൊലീസ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മറ്റൊരാൾ ചികിത്സയിലുണ്ടെന്നും പൊലീസ് ചീഫ് ഗ്രിഗറി മുള്ളൻ അറിയിച്ചു. പള്ളിയിലെ പാസ്റ്ററും ഒരു സ്റ്റേറ്റ് സെനറ്റ് മെമ്പറും സംഭവത്തിൽ മരിച്ചതായി പറയുന്നു.
ആരാധന നടക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ഒരാൾ പള്ളിയിൽ കയറി വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ചാൾസ്ടൺ പള്ളിക്കു ചുറ്റും ഇപ്പോൾ വൻ പൊലീസ് സന്നാഹമാണുള്ളത്. ക്ലീൻ ഷേവ് ചെയ്ത അക്രമിക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അതേസമയം സംഭവത്തോടനുബന്ധിച്ച് ബാക്ക് പാക്കും ക്യാമറയുമായി സ്ഥലത്ത് കാണപ്പെട്ട ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജെബ് ബുഷ് ചാൾസ്ടണിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം വെടിവയ്പിനെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്. കറുത്തവർഗക്കാരുടെ ഏറ്റവും വലുതും ചരിത്രപ്രധാനവുമായ പള്ളികളിലൊന്നാണ് വെടിവയ്പ് നടന്ന ഇമ്മാനുവേൽ എഎംഇ ചർച്ച് എന്ന് പള്ളിയുടെ വെബ്‌സൈറ്റിൽ പറയുന്നു.