- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് വയസ്സുകാരിയ മാതാവ് മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; ചോരയിൽ കുളിച്ച് കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ട് വന്ന ശേഷം വീണ്ടും വലിച്ചെറിഞ്ഞു: ബെംഗളൂരുവിൽ അമ്മ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പത് വയസ്സുകാരിയ മാതാവ് മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അക്രമാസക്തയായ അമ്മയെ നാട്ടുകാർ തൂണിൽ കെട്ടിയിട്ടു. ജെപി നഗർ സ്വദേശിയായ അഷിക സർക്കാർ എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് സ്വാതി സർക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രേയയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. മുതിർന്ന ബിസിനസ് അനലിസ്റ്റ് കഞ്ചൻ സർക്കാരിന്റെ ഭാര്യയാണ് സ്വാതി. ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന സ്വാതിയും മകളും ഒരു വർഷമായി ഇവിടെയാണ് താമസിക്കുന്നത്. ഇവർ ബംഗാൾ സ്വദേശികളാണ്. ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ഇവർ താഴെ എത്തി കുഞ്ഞിനെ എടുത്തുകൊണ്ട് മുകളിലേക്ക് പോയി. രക്തത്തിൽ കുളിച്ച് കിടന്ന കുഞ്ഞിനെ കണ്ട് അയൽക്കാർ വിവരം തിരക്കിയെങ്കിലും ഇവർ അ
ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പത് വയസ്സുകാരിയ മാതാവ് മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അക്രമാസക്തയായ അമ്മയെ നാട്ടുകാർ തൂണിൽ കെട്ടിയിട്ടു. ജെപി നഗർ സ്വദേശിയായ അഷിക സർക്കാർ എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് സ്വാതി സർക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രേയയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. മുതിർന്ന ബിസിനസ് അനലിസ്റ്റ് കഞ്ചൻ സർക്കാരിന്റെ ഭാര്യയാണ് സ്വാതി. ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന സ്വാതിയും മകളും ഒരു വർഷമായി ഇവിടെയാണ് താമസിക്കുന്നത്. ഇവർ ബംഗാൾ സ്വദേശികളാണ്. ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ഇവർ താഴെ എത്തി കുഞ്ഞിനെ എടുത്തുകൊണ്ട് മുകളിലേക്ക് പോയി.
രക്തത്തിൽ കുളിച്ച് കിടന്ന കുഞ്ഞിനെ കണ്ട് അയൽക്കാർ വിവരം തിരക്കിയെങ്കിലും ഇവർ അവരോട് തട്ടിക്കയറി. നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞുപോയ അവർ മുകളിൽ എത്തിയ ശേഷം കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു. സംഭവത്തിനുശേഷം അവിടെനിന്നു രക്ഷപെടാൻ ശ്രമിച്ച സ്വാതിയെ നാട്ടുകാർ ചേർന്ന് വൈദ്യുതതൂണിൽ പിടിച്ചുകെട്ടി. തുടർന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തന്റെ മകളെ എന്തും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാൻ നിങ്ങളാരാണെന്നു പറഞ്ഞ് പൊലീസിനോടു സ്വാതി തട്ടിക്കയറുകയും ചെയ്തിരുന്നു. മുൻപും സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് വലിച്ചെറിയാൻ ശ്രമിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.