തിരുവനന്തപുരം: മഞ്ജു വാര്യരോ അതോ കാവ്യാ മാധവനോ റീമാ കല്ലിങ്കലോ നസ്രിയ നസീമോ? ഇവരിൽ ആരാണ് കേരളത്തിൽ ഷീ ടാക്‌സിയുെട ബ്രാൻഡ് അംബാസഡർ? മഞ്ജു വാര്യരാണ് ഉത്തരമെന്ന് അറിയാത്തർ ചുരിക്കമാകും. ശരിയായ ഉത്തരവും ഭാഗ്യവും ഉണ്ടെങ്ങൾ നിങ്ങൾക്കും ചിലപ്പോൾ കോടീശ്വരനാകാൻ സാധിച്ചേക്കും. ഏഷ്യാനെറ്റിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ ഷോയുടെ രണ്ടാം സീസണിൽ പങ്കെടുക്കാൻ മത്സരാർത്ഥികളെ കണ്ടെത്താനുള്ള നാലാം ഘട്ടത്തിലെ ചോദ്യമാണ് ഷീ ടാക്‌സിയെ സംബന്ധിച്ചത്. ശരി ഉത്തരം എസ്എംഎസ് ആയി അക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ കമ്പനിയുമായി സഹകരിച്ച് ഒരു എസ്എംഎസിന് മൂന്ന് രൂപയിലേറെ പരിപാടിയുടെ സംഘാടകർ ഈടാക്കുന്നുണ്ട്.

എൻട്രിയിലേക്കുള്ള ആദ്യ ചോദ്യം 2014ലെ ഏഷ്യൻ ഗെയിംസിൽ മലയാളി താരം ടിന്റു ലൂക്ക് ഏത് ഇനത്തിലാണ് സ്വർണ്ണ മെഡൽ നേടിയത് എന്നതായിരുന്നു. രണ്ടാം ഘട്ടത്തിൽ 2019ൽ ആരുടെ 150ാം ജന്മവാർഷികത്തിലാണ് സ്വച്ഛ് ഭാരത് മിഷൻ, മാലിന്യ വിമുക്ത ഭാരതം രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നത് എന്ന ചോദ്യവും മൂന്നാം ഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ സഹ ഉടമസ്ഥൻ ആരാണ് എന്ന ചോദ്യവുമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്.

ഓരോ ചോദ്യത്തിനും നാല് ശരി ഉത്തരങ്ങളും നൽകിയിരിക്കുന്നു. ഇതിൽ നിന്നുമാണ് എസ്എംഎസ് അയക്കേണ്ടത്. പരിപാടിയുടെ നിയമാവലി കോടീശ്വരൻ പരിപാടിയുടെ ഫേസ്‌ബുക്ക് പേജിൽ കൊടുത്തിട്ടുണ്ട്. സുരേഷ് ഗോപി അവതാരകനാകുന്ന പരിപാടിയിലൂടെ എസ്എംഎസ് തട്ടിപ്പു നടത്തുകയാണെന്ന ആരോപണം ഒന്നാം സീസണിൽ ഉയർന്നിരുന്നു. അന്ന് എസ്എംഎസ് വഴി തന്നെ കോടികളാണ് പരിപാടിയുടെ അണിയറക്കാർ പോക്കറ്റിലാക്കിയത്.

സുരേഷ് ഗോപിയുടെ അവതരണ ശൈലികൊണ്ട് തന്നെ ഏഷ്യാനെറ്റിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടിയായും നിങ്ങൾക്കുമാകാം കോടീശ്വരൻ മാറിയിരുന്നു. എന്നാൽ സോണി ടിവിയിൽ കോടീശ്വരൻ ഷോ ആരംഭിക്കാൻ ഒരുങ്ങിയതോടെ മലയാളത്തിലുള്ള പരിപാടി അവസാനിപ്പിക്കുകയായിരുന്നു.