ന്യൂയോർക്ക്: നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷ ൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സ് പ്രാക്ടീഷണേഴ്സ് വാരം നവംബർ ഇരുപത്തിയൊന്നിന് സൂം മീറ്റിംഗിലൂടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറുപതിൽപരം എൻ.പി കൾ പങ്കെടുത്ത ആഘോഷത്തിൽ നേഴ്സിങ് ലീഡർഷിപ്പിലുള്ള പ്രഗല്ഫരുടെ പ്രാസംഗംങ്ങളും, കലാപരിപാടികളും ആഘോഷത്തെ ഭംഗിയാക്കി.

ആബിഗേൽ കോശിയുടെ അമേരിക്കൻ ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പന്ത്രണ്ട് സ്റ്റേസ്റ്റ്സിൽനിന്നും പ്രാതിനിധ്യമുള്ള നിൻപാ അസോസിയേഷൻ ഒരു നെറ്റ് വർക്കിങ് ഗ്രൂപ്പ് ആയി പ്രവർത്തിക്കുന്നുഎന്നും ഇന്ത്യയിലും അമേരിക്കയിലും സ്‌കോളർഷിപ്പും കൊടുക്കുന്നതും, ചാരിറ്റി സഹായം നൽകുന്നതും, ഹെൽത്ത് സെമിനാർ, ഹെൽത്ത്ഫെയർ തുടങ്ങിയ സംഭാവനകളെ കുറിച്ചും പ്രസിഡന്റ് ഡോ. ആനി പോൾ DNP, MSN, PNP, MPH തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻഎൻപി മാരുടെ പ്രൊഫെഷണൽ വളർച്ചയ്ക്ക് ഈ അസോസിയേഷൻ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി സേട്ടൻ ഹാൾ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറും നഴ്സിങ് പ്രാക്ടീസ് ആൻഡ് അക്യൂട്ട് കെയർ പ്രോഗ്രാംസിന്റെ ഡയറക്ടറുമായ ഡോ.മേരി അലൻ റോബെർട്സ്, ഉNP,RN,APN-C,FAANP,FAAN,'NPs Moving Forward: 'Today.Tomorrow.Together' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഡോ. മായാ ഉപാധെയ DNP, ARNP, WHCNP-C,FNP-C, സ്വന്തം രണ്ടു ക്ലിനിക്സുള്ള അവർ എൻപീസ് സ്വന്തം ക്ലിനിക് തുടുങ്ങുന്നതെങ്ങിനെ എന്നതിനെപ്പറ്റി സംസാരിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രൊഫെസറും ഹോം ഹെൽത്ത് നഴ്സ് പ്രാക്റ്റീഷന്റുമായ ഡോ. മരി ഗർകോൺ DNP, RN, FNP-C, റ്റെലഹെൽത് എന്നതിനെ പറ്റിയും വിവരിച്ചു. ഹാന ( Haitian Nurses Association) പ്രസിഡണ്ട് ഡോ. മർലിൻ ലഫോറെസ്റ്, CNM, MA, MPH, ഐനാനി അഡൈ്വസറി ബോർഡ് മെമ്പറും പ്രസിഡന്റുമായ ശോശാമ്മ ആൻഡ്രൂസ്, RN, BSN, കീൻ പ്രസിഡണ്ട്, മെറി ജേക്കബ്, ഐനാനി പാസ്റ്റ് പ്രസിഡണ്ട്, ഉഷ ജോർജ് RN, BSN, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എൻ.പിയും, ഡി.എൻ.പി,യും ബിരുദമെടുത്തവർക്കു നിൻപായുടെ അഭിനന്ദന സർഫിക്കറ്റുകൾ നൽകി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വർഷം എൻ.പിയായി സേവനം അനുഷ്ഠിച്ചവർക്കു പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. പങ്കെടുക്കാൻ കാകഴിയാത്തവർക്ക് സർട്ടിഫിക്കറ്റുകൾ മെയിൽ ചെയ്തു കൊടുക്കുന്നതാണ്. റെബേക്ക പോത്തൻ, വിനീതറോയി, എന്നിവർ സ്‌കോളർഷിപ്പിന് അർഹരായി.

റോഷിന്മാമൻ, റീനസാബു, രമ ഷാജി, ബോബിൻ വർഗ്ഗീസ്, എന്നിവരുടെ സംഗീതം ആഘോഷത്തെ വർണ്ണാഭമാക്കി. എംസിയായ ഷൈല റോഷനും ഹോസ്റ്റായ പ്രസന്ന ബാബുവും പ്രോഗ്രാം ഭംഗിയായി മാനേജ് ചെയ്തു. സെലിബ്രേഷനിൽ പങ്കെടുത്തവർക്കും സെലിബ്രേഷൻ വിജകമാക്കാൻ സഹായിച്ച വർക്കും സെക്രട്ടറി, ഡോ. അനു വർഗീസ് നന്ദി രേഖപ്പെടുത്തി .