- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺമണിയെ തിരികെ കിട്ടാനുള്ള പ്രാർത്ഥന ഫലം കണ്ടാൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിക്കുമെന്ന് മാതാവിന്റെ വാക്ക് ; പടച്ചവന് കൊടുത്ത വാക്ക് വർഷങ്ങൾക്ക് ശേഷം പാലിച്ച് ഒൻപതാം ക്ലാസുകാരി മകൾ; രാജ്യാന്തര ഹോളി ഖുർആൻ പാരായണ മത്സര വേദിയിൽ ഹവ്വ മാറ്റുരയ്ക്കുന്നത് സർവശക്തന് മുന്നിലുള്ള സമർപ്പണം; ലമീസ ഹറമിൽ തൊട്ട് നൽകിയ വാക്കിന് സ്വർണത്തിളക്കം സമ്മാനിക്കാൻ ഹവ്വ
ദുബായ് : കാണാതായ മകളെ തിരികെ കിട്ടിയാൽ പടച്ചവന്റെ വചനം അവളെ മനപ്പാഠമാക്കാം എന്ന മാതാവിന്റെ വാക്കുകൾ ആ മകൾ നടപ്പിലാക്കുന്നു. പ്രാർത്ഥന കേട്ട പടച്ചവൻ നിറകണ്ണുകളോടെയാകാം ആ സുവർണ്ണ നിമിഷങ്ങൾ കാണാൻ പോകുന്നത്. സൗദിയിൽ ഉംറയ്ക്കിടെയാണ് മകൾ ഹവ്വയെ ലമീസയ്ക്ക് നഷ്ടമായത്. പിന്നീട് കണ്ണീരിന്റെ ദിനങ്ങളിൽ ഹറമിൽ തൊട്ടുകൊണ്ട് ലമീസ പടച്ചവന് വാക്ക് കൊടുത്തു. മകളെ തിരികെ കിട്ടിയാൽ അവളുടെ ഉള്ളിൽ നിന്നും മായാത്ത വിധം ഖുർആൻ പഠിപ്പിച്ചേക്കാം. കർണാടക മന്ത്രിയുടെ മകളായ ഹവ്വാ നസീമാണ് ഖുർആൻ മനപാഠമാക്കിയ ആ മകൾ. അതിനിടെയാണ് ഒൻപതാം ക്ലാസുകാരിയായ ഹവ്വയ്ക്ക് ദുബായിലെ രാജ്യാന്തര ഹോളി ഖുർആൻ പാരായണ മത്സര വേദിയിൽ മാറ്റുരയ്ക്കാൻ അവസരം കിട്ടിയിരിക്കുന്നത്. കർണാടക നഗര വികസന-ഹൗസിങ് ബോർഡ് മന്ത്രിയായ യു.ടി.ഖാദറിന്റെ മകളും മലപ്പുറം മഅ്ദിൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഹവ്വ നസീമ ഈ മാസം 16 വരെ ദുബായിൽ നടക്കുന്ന ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന്റെ മൂന്നാമത് എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. കണ്ണീരണി
ദുബായ് : കാണാതായ മകളെ തിരികെ കിട്ടിയാൽ പടച്ചവന്റെ വചനം അവളെ മനപ്പാഠമാക്കാം എന്ന മാതാവിന്റെ വാക്കുകൾ ആ മകൾ നടപ്പിലാക്കുന്നു. പ്രാർത്ഥന കേട്ട പടച്ചവൻ നിറകണ്ണുകളോടെയാകാം ആ സുവർണ്ണ നിമിഷങ്ങൾ കാണാൻ പോകുന്നത്. സൗദിയിൽ ഉംറയ്ക്കിടെയാണ് മകൾ ഹവ്വയെ ലമീസയ്ക്ക് നഷ്ടമായത്. പിന്നീട് കണ്ണീരിന്റെ ദിനങ്ങളിൽ ഹറമിൽ തൊട്ടുകൊണ്ട് ലമീസ പടച്ചവന് വാക്ക് കൊടുത്തു. മകളെ തിരികെ കിട്ടിയാൽ അവളുടെ ഉള്ളിൽ നിന്നും മായാത്ത വിധം ഖുർആൻ പഠിപ്പിച്ചേക്കാം.
കർണാടക മന്ത്രിയുടെ മകളായ ഹവ്വാ നസീമാണ് ഖുർആൻ മനപാഠമാക്കിയ ആ മകൾ. അതിനിടെയാണ് ഒൻപതാം ക്ലാസുകാരിയായ ഹവ്വയ്ക്ക് ദുബായിലെ രാജ്യാന്തര ഹോളി ഖുർആൻ പാരായണ മത്സര വേദിയിൽ മാറ്റുരയ്ക്കാൻ അവസരം കിട്ടിയിരിക്കുന്നത്. കർണാടക നഗര വികസന-ഹൗസിങ് ബോർഡ് മന്ത്രിയായ യു.ടി.ഖാദറിന്റെ മകളും മലപ്പുറം മഅ്ദിൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഹവ്വ നസീമ ഈ മാസം 16 വരെ ദുബായിൽ നടക്കുന്ന ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന്റെ മൂന്നാമത് എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
കണ്ണീരണിയിച്ച ദിനങ്ങൾ
മക്കയിൽ പടച്ചവന്റെ പുണ്യസ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് ഉംറയ്ക്ക് പോയപ്പോഴായിരുന്നു മാതാവിന്റെ കരങ്ങളിൽ നിന്നും ഹവ്വ വിട്ടുപോയത്. മകളെ കാണാതായതിന് പിന്നാലെ കഠിന ദുഃഖത്തിലായ യു.ടി.ഖാദറും കുടുംബവും ഹവ്വയെ അന്വേഷിക്കാത്ത ഇടമില്ലായിരുന്നു. ഒടുവിൽ കുട്ടിയുടെ മാതാവ്,കാസർകോട് ചട്ടഞ്ചാൽ മുണ്ടോൾ സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ലമീസ ഹറമിൽ തൊട്ടു കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു,പടച്ചവന് വാക്കും കൊടുത്തു. മകളെ തിരികെ കിട്ടിയാൽ അവളെ ഖുർആൻ മുഴുവനും മനപ്പാഠമാക്കുമെന്ന്.
അടുത്ത ദിനം തന്നെ ഹവ്വയെ തിരികെ ഹറമിൽ തന്നെ കണ്ടെത്തുകയും ചെയ്തു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹവ്വ ഖുർആൻ പഠനത്തിനുള്ള തുടക്കം കുറിച്ചത്. 11 വയസ്സായപ്പോഴേക്കും ലക്ഷ്യം കൈവരിച്ചു. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനം വഴി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉർദു, കന്നഡ, തമിഴ് എന്നീ ഭാഷകളും പഠിച്ചെടുത്തു. ഒഴിവ് സമയത്തിലെ ഹോബി ഖുർആൻ പാരായണം ശ്രവിക്കലും ബുർദ ആലാപനവുമാണ്. ഡോക്ടറാവുകയും ഈ പെൺകുട്ടിയുടെ ജീവിതാഭിലാഷമാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന രാജ്യാന്തര ഖുർആൻ പാരായണ മത്സരത്തിൽ 70 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്‌നി ഷെയ്ഖാ ഫാത്തിമാ ബിൻത് മുബാറക്കിന്റെ നാമത്തിൽ സംഘടിപ്പിക്കുന്ന ഹോളി ഖുർആൻ മത്സരം 2016ലാണ് ആരംഭിച്ചത്.ഖുർആൻ മനപ്പാഠമാക്കിയ 25 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഒന്നാം സമ്മാനമായി ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ(രണ്ടര ലക്ഷം ദിർഹം) നൽകും. ദുബായ് അൽ മംജൂർ സൈന്റിഫിക് കൾച്ചറൽ അസോസിയേഷനിലാണ് പരിപാടി നടക്കുന്നത്.