മലപ്പുറം: രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻ.ഐ.ഒ.എസ് പാഠ്യപദ്ധതിയിലെ നവീകരണമെന്ന് എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ. എസ്‌ഐ.ഒ മലപ്പുറം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബഹുമുഖ പാരമ്പര്യത്തെ ബോധപൂർവ്വം തിരസ്‌കരിക്കുന്നതാണെന്നും അവയെ മദ്‌റസകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം വിശ്വാസ സ്വാതന്ത്രത്തെ ഹനിക്കുന്നതും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭരണഘടന അനുവദിച്ച വിദ്യാഭ്യാസ നിർണയാവകാശത്തെ റദ്ദ് ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-2022 കാലയളവിലേക്കുള്ള എസ്‌ഐ.ഒവിന്റെ നയപരിപാടികൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ശമീർ ബാബു സംസാരിച്ചു.എസ്‌ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ നേതൃസംഗമത്തിന് അധ്യക്ഷത വഹിച്ചു.

വിവിധ വകുപ്പ് സെക്രട്ടറിമാരയ വലീദ് വി.കെ(സംഘടന), സഹൽ ബാസ്(റിസർച്ച്), അൻഫാൽ ജാൻ(കാമ്പസ്), ഹാമിദ് ടി.പി(പി.ആർ), ബിലാൽ എം. ശരീഫ്(എച്ച്.ആർ) എന്നിവരും കൺവീനർമാരായ അർഷദ് ഹുസൈൻ(മീഡിയ), അനീസ് ടി(ഇസ്ലാമിക് കാമ്പസ്), അസ്ലം പള്ളിപ്പടി(സംവേദന വേദി) തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് സമാപന പ്രഭാഷണം നിർവ്വഹിച്ചു. നേതൃത്വത്തോട് എന്ന തലക്കെട്ടിൽ സുലൈമാൻ അസ്ഹരി സംസാരിച്ചു. എസ്‌ഐ.ഒ ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി സ്വാഗതവും വലീദ് വി.കെ നന്ദിയും പറഞ്ഞു. ഷജാസ് അഹമ്മദ്, അസ്ലം പടിഞ്ഞാറ്റുമുറി, റിൻഷാദ് പി, നസീം സബാഹ്, നാഷിദ് പെരിന്തൽമണ്ണ, റഖീബ് മേലാറ്റൂർ, അനസ് മലപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.