കോഴിക്കോട്: നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലെ 15 പേരുടെ സാംപിളുകൾ കൂടി നെഗറ്റീവ്. ഇതുവരെ പരിശോധിച്ച 123 സാംപിളുകളും നെഗറ്റീവാണ്.

ഹൈറിസ്‌കിലുള്ള ആളുകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. നിരീക്ഷണം ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

നേരത്തെ സമ്പർക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലവും നെഗറ്റീവായിരുന്നു. എൻഐവി പുനെയിൽ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കൽ കോളജിൽ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.

കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകൾ, ആടുകൾ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്.