- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ബാധ നിയന്ത്രണ വിധേയം; ഇപ്പോൾ ആശുപത്രിയിലുള്ളത് രോഗം വന്ന് മരിച്ചവരുടെ വീട്ടുകാർ മാത്രം; രോഗം ഭേദമായി പത്തോളം പേർ വീട്ടിൽ പോയി; കോട്ടയത്ത് നിപ്പ എത്തിയത് വിവാഹത്തിനെത്തിയ പേരാമ്പ്രക്കാരനിലൂടെയും അവധിക്കെത്തിയ നഴ്സിലൂടെയും; മറ്റാർക്കും പടരാതെ കാത്ത് അധികൃതർ
കോഴിക്കോട്/ കോട്ടയം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപാ ബാധ നിയന്ത്രണവിധേയമായെന്ന് അധികൃതർ. കോഴിക്കോട്ടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് കേരളത്തെ കടുത്ത ആശങ്കയിലാക്കിയിരുന്നു. എന്നാൽ പ്രതിരോധ മരുന്നുകൾ എത്തിക്കുകയും പനിയിൽ പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഭീതിവിടർത്തിയ വൈറസ് ബാധയ്ക്ക് താൽക്കാലികമായി ശമനമായിരിക്കയാണ്. അതിനിടെ രോഗം ഭേദമായി പത്തോളം പേർ വീട്ടിൽ പോകുകയും ചെയ്തത് ആശ്വാസത്തിന് ഇടയാക്കി. കോട്ടയത്ത് നിപ്പോ സംശയം ഉണ്ടെങ്കിലും റിസൽട്ട് വരാതെ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ല. അസുഖം പൂർണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് ഏഴ് സാമ്പിളുകളായിരുന്നു നിപ്പ ബാധയുണ്ടോയെന്നറിയാൻ പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ അഞ്ച് പേരിലും റിസൽട
കോഴിക്കോട്/ കോട്ടയം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപാ ബാധ നിയന്ത്രണവിധേയമായെന്ന് അധികൃതർ. കോഴിക്കോട്ടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് കേരളത്തെ കടുത്ത ആശങ്കയിലാക്കിയിരുന്നു. എന്നാൽ പ്രതിരോധ മരുന്നുകൾ എത്തിക്കുകയും പനിയിൽ പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഭീതിവിടർത്തിയ വൈറസ് ബാധയ്ക്ക് താൽക്കാലികമായി ശമനമായിരിക്കയാണ്. അതിനിടെ രോഗം ഭേദമായി പത്തോളം പേർ വീട്ടിൽ പോകുകയും ചെയ്തത് ആശ്വാസത്തിന് ഇടയാക്കി. കോട്ടയത്ത് നിപ്പോ സംശയം ഉണ്ടെങ്കിലും റിസൽട്ട് വരാതെ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ല.
അസുഖം പൂർണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് ഏഴ് സാമ്പിളുകളായിരുന്നു നിപ്പ ബാധയുണ്ടോയെന്നറിയാൻ പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ അഞ്ച് പേരിലും റിസൽട്ട് നെഗറ്റീവ് ആണ്. രണ്ടെണ്ണത്തിന്റെ ഫലം പുറത്ത് വന്നിട്ടില്ലെന്നം അദ്ദേഹം അറിയിച്ചു.
മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്പിളുകളും പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രീതി സുധൻ പറഞ്ഞു. ഇതിനിടെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾ ആരോഗ്യ വകുപ്പിന്റെ സവിശേഷ ശ്രദ്ധയിൽ ആയതിനാൽ ആവശ്യമെങ്കിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗം പടരാതിരിക്കുവാനും, രോഗികളുടെ ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാൽ വ്യക്തിപരമായി അതീവ ആരോഗ്യ പരിരക്ഷ ആവശ്യമുണ്ട് എന്ന് തോന്നുവർ മാത്രം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കായാൽ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 17 പേരിൽ ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളെ പനിയും ന്യൂമോണിയയും ബാധിച്ച് മെഡിക്കൽ കോളോജിൽ പ്രവേശിപ്പിച്ചെങ്കിലും അവർ നിരീക്ഷണത്തിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഒരാൾക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു
അതിനിടെ ആശ്വാസ വാർത്തകൾ പുറത്തുവരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നിപ്പ ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നായി. മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച പത്തുപേരടക്കം 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികിൽസ തേടിയവരിലൊരാൾ. ഇവിടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികിൽസയിലുള്ളത്.
കോട്ടയത്ത് നിപ ലക്ഷണങ്ങളോടെ നഴ്‌സ് ചികിത്സയിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയിൽനിന്നു കടുത്തുരുത്തിയിൽ വിവാഹനിശ്ചയത്തിനെത്തിയ അൻപത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്‌സുമാണു ചികിൽസയിലുള്ളത്. പേരാമ്പ്രയിൽനിന്നെത്തിയ ആൾ ട്രെയിൻ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാൽ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിൾ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചു. രോഗബാധിതർക്കു നൽകാൻ 2,000 റൈബവൈറിൻ ഗുളികകൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. 8,000 ഗുളികകൾ കൂടി ഉടനെത്തിക്കും. ചികിൽസച്ചട്ടം രൂപീകരിച്ച ശേഷമേ നൽകൂ.
കോട്ടയത്ത് അഡ്‌മിറ്റായ നഴ്‌സിന് നിപ്പ ലക്ഷണങ്ങളുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരൻ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു പ്രാഥമിക നിഗമനം. കൂടുതൽ കൃത്യതയ്ക്കായി രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. നിപ്പ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണു കോട്ടയം സ്വദേശിയായ കുട്ടിയുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.
മലപ്പുറം മൂന്നിയൂരിൽ നിപ്പ ബാധിച്ചു മരിച്ച സിന്ധുവിന്റെ ഭർത്താവിനെ പനിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രിയോടെ പ്രവേശിപ്പിച്ചു. നേരത്തേ, പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളിനു നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങൾ നിലവിൽ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചിരുന്നു. പേരാമ്പ്ര താലൂക്കിൽനിന്ന് ട്രെയിനിൽ കോട്ടയത്തെത്തിയ ഇയാൾ പനിമൂലം അവശത തോന്നിയതിനെത്തുടർന്നു നേരിട്ട് മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു.
നിപ്പ വൈറസ് ബാധയുള്ളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മെഡിക്കൽ കോളേജിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.