- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിതീവ്ര ചുഴലിക്കാറ്റായി നിവാർ തമിഴ്നാട് പുതുച്ചേരി തീരങ്ങളിലേക്ക്; രാത്രി 8 മണിക്കും രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ തീരം തൊടും; 135 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്ന് മുന്നറിയിപ്പ്; ഭീതിയോടെ ജനങ്ങൾ വീടുകളിൽ; പൊതുഗതാഗതം നിലച്ചു; പ്രളയഭീതി; തമിഴ്നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധി
ചെന്നൈ : അതിതീവ്ര ചുഴലിക്കാറ്റായി നിവാർ തമിഴ്നാട് പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്നു. ഇന്ന് രാത്രി എട്ട് മണിക്കും നാളെ രാവിലെ ആറ് മണിക്കും ഇടയിൽ ചുഴലിക്കാറ്റ് മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ തീരംതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നിവാർ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്നും 370 കിലോമീറ്റർ അകലെയാണ്. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 135 മുതൽ 145 കിലോമീറ്റർ വരെ ആകാമെന്നാണ് ചെന്നൈ ഏരിയ സൈക്ലോൺ് വാർണിങ് സെന്റർ് ഡയറക്ടർ അറിയിച്ചത്.
ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ സംസ്ഥാനത്ത് മുൻകരുതൽ ശക്തമാക്കി. തമിഴ്നാട്ടിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു പുതുച്ചേരിയിൽ മൂന്ന് ദിവസത്തേക്ക് കൂടി 144 പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്നും 26 വിമാന സർവീസുകളും ഒട്ടേറെ ട്രെയിൻ സർവീസുകളും റദ്ദാക്കി. വ്യാഴം വെള്ളി ദിവസങ്ങളിലും നാല് തീവണ്ടി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ അഞ്ച് തീവണ്ടികൾ ഭാഗീകമായും റദ്ദാക്കി.
ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ തുടരുകയാണ്. കാഞ്ചിപുരത്തും ചെന്നൈയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പരപ്പാക്കം തടാകം തുറന്നു. തടാകം നിറഞ്ഞതിനെ തുടർ്ന്നാണ് ഷട്ടർ് ഉയർത്തിയത്. സെക്കൻഡിൽ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. വെള്ളം അഡയാർ നദിയിലേക്കാണ് ഒഴുക്കി വിടുന്നത്. മഴ കനക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ കൂടുതൽ വെള്ളം തുറന്നുവിടുമെന്ന് അധികൃധർ മുന്നറിയിപ്പ് നൽകി. 2015ലെ പ്രളയ സമയത്താണ് ചെമ്പരപ്പാക്കം തടാകം ഇതിന് മുൻപ്് തുറന്നത്. അന്ന് താഴ്ന്ന പ്രദേശങ്ങൾ മുഴുവന് വെള്ളത്തിന് അടിയിലായിരുന്നു. തടാകത്തിലെ വെള്ളം ഇനിയും ഉയർന്നാൽ കൂടുതൽ വെള്ളം തുറന്ന് വിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. 24 അടിയാണ് തടാകത്തിന്റെ ശേഷി.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 77 ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത്് തുറന്നു. തീരപ്രദേശത്തും നദീ തീരത്തുമുള്ള ആളുകളെ മാറ്റിപാർപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് കോർപ്പറേഷൻ അധികൃതരുടെ തീരുമാനം.
തമിഴ്നാട്ടിലെ ഏഴ് ജില്ലകളെ നിവാർ കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുച്ചേരിയിലേയും ആന്ധ്രയിലേയും രണ്ട് ജില്ലകളിൽ നാശം വിതക്കാൻ സാധ്യതയുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരുക്കൾ പൂർത്തിയായിക്കഴിഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും സജ്ജമാണ്. ഹെലികോപ്ടറുകളും കപ്പലുകളും സജ്ജമാണ്.
ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു നിലവിലെ പ്രചവനം. എന്നാൽ, ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നിവാർ നാശം വിതയ്ക്കുമെന്നു ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൽപാക്കം ന്യൂക്ലിയർ റിയാക്ടർ ടൗൺ ഷിപ്പിൽ നിവാർ ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കടലിൽപോയ മുഴുവൻ മൽസ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താൻ നിർദ്ദേശം നൽകിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ താൽകാലിക ഷെൽട്ടറുകൾ തുറന്നു. അതേസമയം നിവാർ കേരളത്തെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ.
ശ്രീലങ്കയ്ക്കു വടക്കു കിഴക്കായി ഞായറാഴ്ച വൈകിട്ടു രൂപപെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. നിവാറിന്റെ വരവറിയിച്ചു ജാഫ്ന ഉൾപെടുന്ന വടക്കൻ ശ്രീലങ്കയിലും മഴ തുടരുകയാണ്. ആർക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂർ ,ചിദംബരം തുടങ്ങിയ ജില്ലകളിൽ വിന്യസിച്ചു.കാരയ്ക്കൽ നാഗപട്ടണം,പെരമ്പൂർ പുതുകോട്ടെ തഞ്ചാവൂർ ,തിരുച്ചിറപ്പള്ളി, തിരുവാവൂർ അരിയല്ലൂർ തുടങ്ങിയ ഡെൽറ്റ ജില്ലകളിൽ കടുത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
മറുനാടന് ഡെസ്ക്