- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്പ ഭീതിക്കിടെ ആശ്വാസമായി പരിശോധനാ ഫലങ്ങൾ; മരിച്ച സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 21 പേർക്കു നിപ്പയില്ലെന്ന് സ്ഥിരീകരണം; വൈറസ് ബാധ വവ്വാലിൽ നിന്നല്ലെന്ന് വ്യക്തമായതോടെ ആദ്യം മരിച്ച സാബിത്ത് മലേഷ്യയിൽ പോയിരുന്നോ എന്നന്വേഷിക്കാൻ പൊലീസും; നിപ്പ വൈറസ് ബാധ തിരിച്ചറിയാനുള്ള പരിശോധനയ്ക്കു രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി സൗകര്യമൊരുക്കി
കോഴിക്കോട്: നിപ്പ വൈറസ് ബാധ സംബന്ധിച്ച ആശങ്ക പെരുകുന്നതിനിടെ ആശ്വാസമായി ചില പരിശോധനാ ഫലങ്ങളും. കൂടുതൽ പേരിലേക്ക് വൈറസ് ബാധപടരുന്നത് തടയുന്നതിൽ അധികൃതർ വിജയിച്ചെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാംപിളുകൾ പരിശോധനയിൽ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതൽ പേർക്കു രോഗലക്ഷണങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യൻ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. ഈ പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവാണ്. എങ്കിലും നാലു മുതൽ 21 വരെ ദിവസം ലക്ഷണം പ്രകടമാകില്ലെന്നതിനാൽ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതിനിടെ രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരിൽ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഓസ്‌ട്രേലിയയിൽനിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി മരുന്നിന്റെ 50 ഡോസ് ഉടൻ എത്തിക്കുമെന്നു മ
കോഴിക്കോട്: നിപ്പ വൈറസ് ബാധ സംബന്ധിച്ച ആശങ്ക പെരുകുന്നതിനിടെ ആശ്വാസമായി ചില പരിശോധനാ ഫലങ്ങളും. കൂടുതൽ പേരിലേക്ക് വൈറസ് ബാധപടരുന്നത് തടയുന്നതിൽ അധികൃതർ വിജയിച്ചെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാംപിളുകൾ പരിശോധനയിൽ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതൽ പേർക്കു രോഗലക്ഷണങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യൻ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. ഈ പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവാണ്. എങ്കിലും നാലു മുതൽ 21 വരെ ദിവസം ലക്ഷണം പ്രകടമാകില്ലെന്നതിനാൽ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതിനിടെ രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരിൽ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഓസ്‌ട്രേലിയയിൽനിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി മരുന്നിന്റെ 50 ഡോസ് ഉടൻ എത്തിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക അനുമതി വാങ്ങിയാണു മരുന്നെത്തിക്കുന്നത്.
വൈറസിനു പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ കേരളം ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) കൈകോർക്കാനും തീരുമാനമായി. സാംപിൾ ഫലം നെഗറ്റിവ് ആയവരിൽ അഞ്ചു പേർ മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിലായി ചികിൽസയിലാണിവർ. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയ രണ്ടുപേർക്കും നിപ്പ ഇല്ല. നിലവിൽ വിവിധ ജില്ലകളിലായി 26 പേർക്കു നിപ്പ സംശയിക്കുന്നു. ആരോഗ്യവകുപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 10, മലപ്പുറം ആറ്, കണ്ണൂർ, എറണാകുളം മൂന്നു വീതം, തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർകോട് ഒന്നു വീതം.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ പരിശോധനാ സൗകര്യം
നിപ്പ വൈറസ് ബാധ തിരിച്ചറിയാനുള്ള പരിശോധനയ്ക്കു രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി സൗകര്യമൊരുക്കി. സെന്ററിനു കീഴിൽ കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലർ ഡയഗ്നോസ്റ്റിക്‌സിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്. കേന്ദ്ര ആരോഗ്യ, ശാസ്ത്രസാങ്കേതിക വകുപ്പുകളുടെ അനുമതി ലഭിച്ചാൽ പരിശോധന തുടങ്ങും. രോഗം സംശയിക്കുന്നവരുടെ സ്രവ, രക്ത സാംപിൾ റേഡിയേഷൻ വഴിയോ ട്രൈസോൾ ഏജന്റ് വഴിയോ നിർവീര്യമാക്കിയ ശേഷമാണു പരിശോധന. നിലവിൽ സർക്കാരിനു കീഴിൽ പുണെയിലും ഭോപ്പാലിലും മാത്രമേ നിപ്പ വൈറസ് പരിശോധനാ സൗകര്യമുള്ളൂ. മണിപ്പാലിലെ സ്വകാര്യ ആശുപത്രി ലാബിലാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധിക്കുന്നത്
വൈറസിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം
നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ പൊലീസും. വടകര റൂറൽ എസ്‌പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.
സാബിത്തിന്റെ യാത്രകളെ കുറിച്ചും ആരല്ലൊമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി സഹകരിക്കുമെന്നും പറഞ്ഞു. മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാൻ തീരുമാനിച്ചത്.
നിപ്പ വൈറസിന്റെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നിരുന്നു. പന്തീരക്കരയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയി. ഭോപാലിലെ പ്രത്യേക ലാബിൽവച്ചാണ് പരിശോധന നടത്തിയത്. നിപ്പ വൈറസ് വവ്വാലിൽ നിന്ന് അല്ല പരന്നതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. പന്തീരക്കരയിൽ നിന്നടക്കമുള്ള വവ്വാലുകളിലാണ് പരിശോധന നടത്തിയിരുന്നത്. ഈ വവ്വാലുകളിൽ വൈറസ് കണ്ടെത്താൻ സാധിച്ചില്ല.