ഇംഫാൽ: മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് താൻ കേന്ദ്രമന്ത്രിയോട് കയർത്തു സംസാരിച്ചതെന്ന യുവതിയുടെ വിശദീകരണം. ഇംഫാലിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ നിരാല സിംഗാണ് വിമാനം വൈകുന്നതിന്റെ രോഷത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് പൊട്ടിത്തെറിച്ചത്.

മരണാനന്തര ചടങ്ങുകൾക്കായി മൃതദേഹം കാണാൻ വീട്ടിലേക്കു പോകാനെത്തിയ യുവതി ഇംഫാലിൽ നിന്നു കൊൽക്കൊത്തയിലേയ്ക്കും അവിടെനിന്ന് പാറ്റ്‌നയിലേയ്ക്കുമാണ് ടിക്കറ്റുകൾ ബുക്കു ചെയ്തിരുന്നത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇംഫാലിൽ നിന്്‌നുള്ള വിമാനം വൈകി. ഇതോടെ കൊൽക്കൊത്തയിൽ നിന്്‌നുള്ള കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയാണ് തന്നെ രോഷാകുലയാക്കിയതെന്നും നിരാല പറയുന്നു,

തനിക്ക് ഉടനെ വീട്ടിലെത്തണമെന്നും. അതല്ലെങ്കിൽ മൃതദേഹം അഴുകാൻതുടങ്ങുമെന്നുമായിരുന്നു ഇവർ പ്രധാനമായും കണ്ണന്താനത്തോട് പറഞ്ഞത്. താൻ ആ സമയം കരയുകയായിരുന്നെന്ന് നിരാല പറയുന്നു. മന്ത്രിക്ക് എല്ലാ കാര്യങ്ങളിലും ഇടപെട്ട് ശരിയാക്കാൻ കഴിയുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ച് പരാതി പറഞ്ഞത്. സംഭവം വിവാദമാക്കാൻ താൽപര്യമില്ലെന്നും അവർ പറഞ്ഞു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വിഐപി സംസ്‌ക്കാരം അവസാനിപ്പികണമെന്നം നിരാല പറയുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് വടക്കുകിഴക്കൻ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യാനായാണ് ഇംഫാലിൽ എത്തിയത്.