- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരുമുളക്, മുളക്, മല്ലി.... സത്തെടുത്ത് വിദേശത്തേക്കയയ്ക്കാൻ കമ്പനികൾ; നിറപറയും ഈസ്റ്റേണുമൊക്കെ വേണ്ടെന്നു വച്ചാലും രക്ഷയില്ല; കടയിൽനിന്നു വാങ്ങി പൊടിക്കാമെന്നു വച്ചാൽ കിട്ടുന്നതു ചണ്ടി
കൊച്ചി: മായവും വിഷവുമൊക്കെ കലർന്ന നിറപറയെയും ഈസ്‌റ്റേണിനെയുമൊക്കെ ഭയന്ന് ഇത്തരം കറിപൗഡറുകൾ വേണ്ടെന്നു വച്ച് മുളകും മല്ലിയും മറ്റും വാങ്ങി വീട്ടിൽത്തന്നെ പൊടിച്ചുപയോഗിക്കാമെന്നു വച്ചാൽ അത്തരക്കാരേയും കാത്തിരിക്കുന്നത് നല്ല വാർത്തയല്ല. കാരണം കടകളിൽ ഇന്നു ലഭിക്കുന്ന എഴുപതു ശതമാനത്തോളം മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയവ അതിന്റെ യഥാ
കൊച്ചി: മായവും വിഷവുമൊക്കെ കലർന്ന നിറപറയെയും ഈസ്‌റ്റേണിനെയുമൊക്കെ ഭയന്ന് ഇത്തരം കറിപൗഡറുകൾ വേണ്ടെന്നു വച്ച് മുളകും മല്ലിയും മറ്റും വാങ്ങി വീട്ടിൽത്തന്നെ പൊടിച്ചുപയോഗിക്കാമെന്നു വച്ചാൽ അത്തരക്കാരേയും കാത്തിരിക്കുന്നത് നല്ല വാർത്തയല്ല. കാരണം കടകളിൽ ഇന്നു ലഭിക്കുന്ന എഴുപതു ശതമാനത്തോളം മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയവ അതിന്റെ യഥാർത്ഥ സത്ത് വലിച്ചെടുത്ത ശേഷം വിൽക്കപ്പെടുന്ന ചണ്ടിയാണെന്നാണ് പുതിയ കണ്ടെത്തൽ.
ഇതു വാങ്ങി പൊടിച്ചാലും യഥാർത്ഥ മുളകിന്റേയോ മല്ലിയുടെയോ ഗുണം ലഭിക്കില്ലെന്നതാണു വാസ്തവം. മുളക്, മല്ലി, മഞ്ഞൾ മാത്രമല്ല, കുരുമുളക്, ഇഞ്ചി, ഏലം, ജീരകം, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, അടക്ക, കായാമ്പൂ, മല്ലിയില തുടങ്ങി മിക്ക ഇനത്തിന്റേയും എസ്സൻസ് അഥവാ സത്ത് എടുത്ത് പുറംതള്ളുന്ന ചണ്ടിയാണ് ഇന്നു വിപണിയിലെത്തുന്നത്.
മരുന്നിനും സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനും വേണ്ടി ഇത്തരത്തിൽ സത്ത് എടുത്തിരുന്നെങ്കിലും സത്ത് എടുത്തശേഷമുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ഇടിച്ചും പിഴിഞ്ഞുമൊക്കെ നീരെടുത്തിരുന്ന ഇവയുടെ പിണ്ടി ഉപേക്ഷിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ആധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ ആരോരുമറിയാതെ ഇവയുടെ എസൻസ് എടുത്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്തുകൊള്ളലാഭം ഉണ്ടാക്കുകയാണ്. സത്ത് എടുത്തശേഷം ഉൽപ്പന്നങ്ങൾ യാതൊരു രൂപമാറ്റവുമില്ലാതെ വീണ്ടും നമ്മുടെ മുമ്പിൽ വല്പനയ്ക്കു വയ്ക്കുകയാണ്. ഇവയുടെ രൂപത്തിലും നിറത്തിലും ഒരു മാറ്റമില്ലാത്ത വിധത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ് ഇതിൽനിന്നുള്ള സത്ത് വേർതിരിച്ചെടുക്കുന്നത്. ഉണക്ക മുളകിൽനിന്ന് കിട്ടുന്ന മുളകെണ്ണ വിലകൂടിയ സുഗന്ധദ്രവ്യമാണ്. ടൺകണക്കിന് മുളക് യന്ത്രത്തിലൂടെ കടത്തി വിട്ട് സത്ത് വേർതിരിച്ചെടുത്ത ശേഷം ലഭിക്കുന്ന ചണ്ടിക്കും ഒരു രൂപമാറ്റവും ഉണ്ടാകില്ല.
ഈ ചണ്ടിയിലേക്ക് മുളകിന്റെ ഫ്‌ളേവർ(ഗന്ധം) വീണ്ടും തളിച്ച് പായ്ക്ക് ചെയ്താൽ യഥാർത്ഥ മുളകായി മാറും. പാക്കറ്റ് പൊട്ടിക്കുമ്പോൾ കൃഷിയിടത്തിൽനിന്ന് നേരിട്ടു പാക്ക് ചെയ്ത മുളകാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഫ്രഷ് ആയിരിക്കും. മഞ്ഞളിൽനിന്ന് അതിന്റെ വിഷത്തെ നിർവീര്യമാക്കുന്ന ഔഷധമാണ് വേർതിരിച്ച് മാറ്റുന്നത്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന കുർക്കുമിന് വലിയ വിലയുണ്ട്. സത്ത് വേർതിരിച്ചെടുത്ത മുളക്, മഞ്ഞൾ, മല്ലി എന്നിവ ലോഡ് കണക്കിനു വാങ്ങിക്കൊണ്ടു പോകുന്നത് നിറപറ, ഈസ്റ്റേൺ പോലുള്ള കമ്പനികളാണ്. ഈ ചണ്ടി പൊടിച്ചാണ് അവർ വിൽക്കുന്നത്. ചണ്ടിക്ക് യഥാർത്ഥ മുളകിന്റേയോ മല്ലിയുടേയോ ഗുണം കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മറ്റ് മായങ്ങൾ അവർക്ക് ചേർക്കേണ്ടി വരുന്നത്. ഒരു കിലോ മൈദയിൽ 5ഗ്രാം ലെഡ് ക്രോമൈറ്റ് ചേർത്ത് മഞ്ഞളിന്റെ മണം ചേർത്താൽ നല്ല മഞ്ഞൾ പൊടിയാകും.
ഇതിന്റെ കൂടെ ചണ്ടി കൂടി പൊടിച്ചു ചേർത്താൽ ഗുണമേന്മയിൽ കാവ്യ മാധവൻ ഗ്യാരണ്ടി നിൽക്കുന്ന ഉൽപ്പന്നമായി മാറും. ഇത് മഞ്ഞൾ , മല്ലി, മുളക് പൊടികൾക്ക് മാത്രമല്ല, മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടു മിക്ക പൊടികൾക്കും ബാധകമാണ്. കുരുമുളക് പൊടിയിലെല്ലാം ചണ്ടിയല്ലാതെ ഒന്നും ഇല്ലെന്നതാണ് വാസ്തവം. കേരളത്തിൽ കൊച്ചി തുടങ്ങിയ ഒട്ടു മിക്ക സ്ഥലത്തും സുഗന്ധദ്രവ്യങ്ങളുടേയും ചില പച്ചക്കറികളുടേയും എസ്സൻസ് എടുത്ത് കയറ്റി അയയ്ക്കുന്ന കമ്പനികളുണ്ട്. ടൺ കണക്കിന് ഇവർ വാങ്ങുന്ന ഉൽപ്പന്നങ്ങൾ സത്തെടുത്ത ശേഷം ചണ്ടി എന്തു ചെയ്യുന്നുവെന്നു ചോദിച്ചാൽ കറി പൗഡർ കമ്പനികൾക്ക് വിൽക്കുന്നു എന്ന് ഇവർ തന്നെ പറയും. ഇന്ത്യക്ക് വർഷം തോറും ഈയിനത്തിൽ വൻവിദേശ നാണ്യം നേടിത്തരുന്നവരാണ് തങ്ങളെന്നും ഇവർ പറയും.
ഇപ്പോൾ കേരളത്തിൽ പ്രചാരം നേടിയ ഒരു കറിപൗഡർ തന്നെ ഇത്തരമൊരു കമ്പനിയിൽനിന്ന് പുറത്തുവരുന്നതാണ്, മാലിന്യം മറ്റ് പണമാക്കുന്ന പുതിയ രീതിയാണിത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ കൈകൾ ഇവിടേക്ക് കടന്നു വരാൻ സാധ്യതയില്ലാത്തതു കൊണ്ട് ചണ്ടിവിൽപ്പന പ്രകിയ നിർബാധം വർദ്ധിച്ചു വരുന്നുണ്ട്.