- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറപറയ്ക്ക് വേണ്ടി ഹൈക്കമാൻഡ് തന്നെ രംഗത്ത്; സമ്മർദ്ദം ചെലുത്തുന്നത് നടി ഖുശ്‌ബു; കലക്ടറായി പ്രമോഷൻ നൽകി തലവേദന ഒഴിവാക്കും; ഉന്നത ബന്ധം വിശ്വസിച്ച് നോട്ടീസിന് മറുപടി പോലും നൽകാതെ മില്ലുടമ; എല്ലാ സാമ്പിളുകളിലും മായം സ്ഥിരീകരിച്ച് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർ ടിവി അനുപമ ഐഎഎസിന് അനുകൂലമായി ഹാഷ് ടാഗ് പ്രചരണം സൈബർ ലോകത്ത് സജീവമാണ്. അതിലെ സന്ദേശങ്ങളും കമ്മീഷണർക്ക് കൈയടിയും പ്രോത്സാഹനവുമാണ്. ഇതൊക്കെ കാണേട്ടവർ കാണുന്നുമുണ്ട്. എന്നാൽ അവർക്ക് പ്രധാനം വേണ്ടപ്പെട്ടവരാണ്. സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും അതുകൊണ്ട് തന്നെ സ്ഥാനവു
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർ ടിവി അനുപമ ഐഎഎസിന് അനുകൂലമായി ഹാഷ് ടാഗ് പ്രചരണം സൈബർ ലോകത്ത് സജീവമാണ്. അതിലെ സന്ദേശങ്ങളും കമ്മീഷണർക്ക് കൈയടിയും പ്രോത്സാഹനവുമാണ്. ഇതൊക്കെ കാണേട്ടവർ കാണുന്നുമുണ്ട്. എന്നാൽ അവർക്ക് പ്രധാനം വേണ്ടപ്പെട്ടവരാണ്. സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും അതുകൊണ്ട് തന്നെ സ്ഥാനവുമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ മലയാളികൾ അനുപമ ഐഎഎസിന് വേണ്ടി ഹാഷ് ടാഗ് പ്രചരം ആരംഭിച്ചപ്പോൾ വിഷയം ദേശീയ തലത്തിൽ പോലും ശ്രദ്ധയായി. ഇതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെയും നോട്ടപ്പുള്ളിയായി അനുപമ ഐഎഎസ്.
നിറപറയിൽ മായം കണ്ടെത്തിയത് തുറന്നു പറഞ്ഞ അനുപമയെ ഉടൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ മാറ്റം ഉണ്ടായേ തീരൂവെന്നാണ് ചിലരുടെ ആവശ്യം. എന്നാൽ അനുപമയെ മാറ്റുന്നത് സർക്കാരിന് പേരു ദോഷമാകുമെന്ന വിലയിരുത്തലുമുണ്ട്. ഏതായാലും നിറപറയിലെ വിഷം കണ്ടെത്തിയ ഉദ്യോഗസ്ഥയെ മാറ്റാനുള്ള അണിയറ നീക്കം സജീവമാണ്. ഇങ്ങനെ അനുപമയ്‌ക്കെതിരെ ചരടു വലിക്കുന്നത് മറ്റാരുമല്ല കോൺഗ്രസ് നേതാവ് കൂടിയായ നടി ഖുശ്‌ബുവാണ്. കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേകം താൽപ്പര്യമെടുത്താണ് തമിഴ്‌നാട്ടിലെ കോൺഗ്രസിന്റെ നേതാവായി അവരോധിച്ചത് അതുകൊണ്ട് നിറപയ്ക്ക് വേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ രംഗത്തു വന്നു എന്ന് പറഞ്ഞാൽ അതിലും തെറ്റില്ല.
ഇപ്പോൾ എഐസിസിയുടെ വക്താവാണ് ഖുശ്‌ബു. ഖുശ്‌ബുനെ ഉപയോഗിച്ച് നിറപറ ഉടമകൾ കോൺഗ്രസ് ഹൈക്കമാൻഡിൽ ചെലുത്തിയ സമ്മർദ്ദമാണ് അനുപമയെ സ്ഥാനത്തു നിന്നും നീക്കിയേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. നിറപറയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളാണ് ഖുശ്‌ബു. ഇവരാണ് മലയാളം, തമിഴ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നത്. മാഗി ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് അമിതാബ ബച്ചൻ, പ്രീതി സിൻഹ,മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖർക്കെതിരെ കേസ് എടുത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ കാവ്യാമാധവൻ ഖുശ്‌ബു അടക്കം പരസ്യത്തിൽ അഭിനിച്ചവർക്കെതിരെല്ലാം കേസെടുത്തേക്കും. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചടത്തോളം അത് നിർണ്ണായകമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ടാണ് ഖുശ്‌ബു. അതുകൊണ്ട് ത്‌നെ ഖുശ്‌ബുവിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ ഐഎഎസ് ഉദ്യോഗസ്ഥയുടെ ഇടപെടലിനെ തുടർന്ന് കേസെടുക്കുന്നതിനെ പാർട്ടി അനുകൂലിക്കുന്നില്ല. അതുകൊണ്ടാണ് തൽക്കാലം നിറപറയെ രക്ഷിച്ചായാലും ഖുശ്‌ബുവിനെയും സംരക്ഷിക്കണം എന്നതാണ് നീക്കം.
കേരളത്തിലെ കോൺഗ്രസുകാർക്കും വേണ്ടപ്പെട്ടവളാണ് ഖുശ്‌ബു. യുഡിഎഫിന്റെ അഭിമാന പോരാട്ടമായ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഖുശ്‌ബു കോൺഗ്രസിന് വേണ്ടി പ്രചരണത്തിന് എത്തിയിരുന്നു. ഊട്ടിയിൽ നടന്ന ഒരു ചടങ്ങിൽ ഖുശ്‌ബു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വാനോളം പുകഴ്‌ത്തുകയും ചെയ്തിുന്നു. കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന മദ്യം നിരോധിക്കാൻ ഉമ്മൻ ചാണ്ടിയെടുത്ത തീരുമാനം അദ്ദേഹത്തെ ഉരുക്കുമനുഷ്യനാക്കിയെന്നാണ് ഖുശ്‌ബു പുകഴ്‌ത്തിയത്. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ വളരെ അുത്ത ബന്ധമാണ് ഖുശ്‌ബുവിനുളലത്. ഈ സ്വാധീനമാണ് ഇപ്പോൾ സമ്മർദ്ദത്തിന് കാരണമായിരിക്കുന്നത്.
നിറപറയുടെ നിരോധിക്കപ്പെട്ട ഉൽപ്പനങ്ങൾ വിപണിൽ നിന്നും മാറ്റേണ്ടതിന് നൽകുന്ന കാലവധി അവസാനിക്കാൻ ഇരിക്കെ ഇതുവരെ ഭക്ഷ്യസുക്ഷാ കമ്മീഷണറുടെ നോട്ടീസിന് മില്ലുടമ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ഉന്നത ബന്ധങ്ങളിലുള്ള ഉറപ്പുകൊണ്ടാണ് മില്ലുടമയുടെ നീക്കമെന്നാണ് വിവരം.
പരാതികൾ ഒന്നിനു പുറകെ ഒന്നായി എത്തിയതിനെ തുടർന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് 'നിറപറ'യുടെ കറിപ്പൊടികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരാതികളെല്ലാം ശരിവയ്ക്കുന്ന ഫലമാണ് ലഭിച്ചത്. തുടർന്നാണ് നിരോധനം വന്നത്. അതിനിടെ മറുനാടൻ മലയാളി ഉയർത്തിക്കൊണ്ടു വന്ന ഈ പ്രശ്‌നം മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തു തുടങ്ങി. നിറപറയുടെ വേണ്ടപ്പെട്ട കേരള കൗമുദി പത്രത്തിലെ ആദ്യ പേജിൽ തന്നെ ഇന്ന് നിറപറ വാർത്തയുണ്ട്. ഇതും അനുപമയ്ക്ക് കരുത്ത് പകരുന്നതാണ്. എന്ത് വന്നാലും നിറപറയ്ക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് തന്നെയാണ് ഈ ഓഫീസർ നൽകുന്ന സൂചന.
നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവയിലെല്ലാം മായം കണ്ടെത്തിയിരുന്നു. അതു 70 ശതമാനം വരെ. നിറപറയുടെ കറിപ്പൊടിയിൽ നിറയെ മായമാണെന്ന് ഒൻപത് ജില്ലകളിൽ നിന്നാണ് പരാതി ലഭിച്ചതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി അനുപമ പറഞ്ഞു. തുടർന്ന് നിറപറയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇതിന് ഇനിയും മറുപടി പോലും അവർ നൽകിയിട്ടില്ല. അനുപമയെ മാറ്റിയ ശേഷം മറുപടി നൽകിയാൽ മതിയെന്ന ഉപദേശമാണ് നിറപറയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനിടെ നാളത്തോടെ നിറപറയുടെ നിരോധിത ഉൽപ്പനങ്ങളെല്ലാം വിപണിയിൽ നിന്ന് ഒഴിവാക്കാൻ നടപടി തുടങ്ങി. എല്ലാ കച്ചവടക്കാർക്കും സ്റ്റോക്ക് സൂക്ഷിക്കരുതെന്ന നിർദ്ദേശം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകി കഴിഞ്ഞു.
നിറപറയുടെ നിരോധിത ഉൽപ്പനങ്ങളിൽ അന്നജം എന്ന മായത്തിനൊപ്പം മറ്റ് ആരോഗ്യത്തിന് ഹാനികരമായ മറ്റ് രാസവസ്തുക്കൾ ചേർക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ഇതു സംബന്ധിച്ച ലാബ് റിപ്പോർട്ട് ഉടനെ ലഭിക്കും. മായം ചേർത്തിട്ടുണ്ടെന്നു തെളിഞ്ഞ ഉൽപന്നങ്ങൾ ഈ മാസം ഒൻപതിനു മുമ്പ് പിൻവലിക്കണമെന്നു കാട്ടി ഇമെയിൽ വഴി അറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു കമ്പനി പറഞ്ഞതായി ചില മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ ഇവർക്കു ഭക്ഷ്യസുരക്ഷാ വിഭാഗം മായം ചേർത്തതെന്നു കണ്ടെത്തിയ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ രണ്ടു ദിവസത്തിനകം പിൻവലിക്കണമെന്നു കാട്ടി കത്ത് കൈമാറി. അറിയിപ്പ് നൽകിയിട്ടും ഇതുവരെ കമ്പനി ഇതിനെതിരെ അപ്പീൽ നൽകുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ നടപടികളുമായി ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നോട്ടുപോകും.
നിറപറയുടേതുൾ പ്പടെ അറുന്നൂറോളം ഉൽപന്നങ്ങളുടെ സാംപിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ പല ഉൽപന്നങ്ങളും മായം ചേർത്തതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവയ്‌ക്കെതിരേയെല്ലാം നടപടി ആരംഭിച്ചതായി അനുപമ പറഞ്ഞു. അതായത് കൂടുതൽ വമ്പന്മാർക്ക് പിടിവീഴാൻ പോവുകയാണ്. ഇത് കൂടി മനസ്സിലാക്കിയാണ് അനുപമയെ മാറ്റാനുള്ള നീക്കങ്ങൾ സജീവമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ അനുപമയുൾപ്പെടെ ആരേയും മാറ്റാൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉടൻ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. ഒത്തുതീർപ്പുകൾക്ക് അനുപമ തയ്യാറുമല്ല..
ജില്ലാ കളക്ടർ സ്ഥാനം പോലെ പ്രെമോഷന് തതുല്യമായ തസ്തിക നൽകി അനുപമയെ മാറ്റാനാണ് നീക്കം. ഇതിലൂടെ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി പുതിയ സ്ഥാനത്തെ വിലയിരുത്തും. ഫലത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പദവിയിൽ നിന്ന് മാറ്റുകയും ചെയ്യാം. എന്നാൽ ഭരണ നേതൃത്വത്തിന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ മടിക്കുന്ന ഉദ്യോഗസ്ഥയെ എങ്ങനെ കളക്ടറാക്കുമെന്ന വികാരവും മന്ത്രിസഭയിലടക്കമുണ്ട്. എന്നാൽ, കോഴിക്കോട് കലക്ടർ പി പ്രശാന്തിനെ പോലെ ജനകീയ മുഖമായി മാറാൻ അനുപമയ്ക്കും സാധിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് അനുപമയ്ക്കും പിണങ്ങൾ ഉണ്ടാകില്ലെന്ന് പൊതുവേ വിലയിരുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് തന്നെ ഇരുത്തി മറ്റ് പുലിവാലുകൾ ഉണ്ടാകാതിരിക്കാനും ആലോചന സജീവമാണ്. ഏതായാലും ദിവസങ്ങൾക്കുള്ളിൽ ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം സർക്കാരെടുക്കും.