- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
34 കേസുകൾ രജിസ്റ്റർ ചെയ്തു; ആറു കേസുകളിൽ ശിക്ഷിച്ചു; എന്നിട്ടും നിറപറ മഹത്തരമെന്ന് പറഞ്ഞ് പരസ്യം ചെയ്യാൻ മുഖം കാണിച്ചു; മായം ചേർത്ത കറിപ്പൗഡർ വിൽക്കാൻ ബ്രാൻഡ് അംബാസിഡറായ കാവ്യ മാധവനെതിരെയും കേസ് എടുത്തേക്കും
തിരുവനന്തപുരം: നാട്ടുകാരെ കബളിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ഒത്താശ ചെയ്യുന്ന സിനിമാ താരങ്ങൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം അടുത്തിടെ വളരെ ശക്തമായി തന്നെ ഉയർന്നിരുന്നു. ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോൽപ്പന്നമായിരുന്ന മാഗി ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഇന്ത്യൻ സിനിമയിലെ തലതൊട്ടപ്പൻ അമിതാബ് ബച
തിരുവനന്തപുരം: നാട്ടുകാരെ കബളിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ഒത്താശ ചെയ്യുന്ന സിനിമാ താരങ്ങൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം അടുത്തിടെ വളരെ ശക്തമായി തന്നെ ഉയർന്നിരുന്നു. ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോൽപ്പന്നമായിരുന്ന മാഗി ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഇന്ത്യൻ സിനിമയിലെ തലതൊട്ടപ്പൻ അമിതാബ് ബച്ചനെതിരെ പോലും കേസെടുക്കുകയുണ്ടായി. ഇപ്പോൾ സമാനമായ ആവശ്യം ഉയരുകയാണ് നിറപറയുടെ ബ്രാൻഡ് അംബാസിഡറായ കാവ്യാ മാധവനെതിരെ ഉയരുന്നത്.
കേരളത്തിലെ പ്രമുഖ ഭക്ഷ്യബ്രാൻഡായ നിറപറയുടെ ഉൽപ്പന്നങ്ങളിൽ വൻതോതിൽ മായം ചേർക്കുന്നുണ്ടെന്ന് വ്യക്തായിട്ടും ആളുകളെ കബളിപ്പിക്കുന്ന വിധത്തിൽ പരസ്യത്തിൽ അഭിനയിച്ച കാവ്യാ മാധവനെതിരെ കേസെടുക്കണമന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിറപറയുടെ ഉൽപ്പന്നങ്ങളിൽ മായം ചേർത്തതിന്റെ പേരിൽ 34 കേസുകൾ ഉണ്ടായിട്ടും കാവ്യ വീണ്ടും പരസ്യത്തിൽ അഭിനയിച്ച് നാട്ടുകാരെ പറ്റിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് കാവ്യക്കെതിരെയും പരസ്യത്തിലെ മറ്റ് താരങ്ങൾക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമായത്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച സജീവ ചർച്ചകൾ നടക്കുകയാണിപ്പോൾ. അമിതാബിനെതിരെ മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് കേസെടുത്തെങ്കിൽ എന്തുകൊണ്ട് കാവ്യക്കെതിരെ എടുത്തുകൂടാ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്ന ചോദ്യം.
നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാൻഡിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിരോധനവും ഏർപ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിറപറയുടെ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണർ ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. ഇത് ഒരു പ്രാവശ്യമല്ല മായത്തിന്റെ പേരിൽ നിറപറ പിടിക്കപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളിൽ സ്റ്റാർച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
മുൻപും നിരവധി തവണ നിറപറ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചിരു്‌നു. 34 കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. എന്നാൽ, അന്നൊക്കെ പിഴ ഒടുക്കി തടിയൂരുകയാണ് നിറപറ ചെയ്ത്. ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവർ കൈക്കൊണ്ടില്ലെന്നം ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കൂടാതെ കൂടുതൽ പരസ്യങ്ങളിലൂടെ ആളുകളെ പറ്റിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തിൽ വീഴ്‌ച്ച വരുത്തിയ ഉൽപ്പന്നത്തിന് വേണ്ടി കാവ്യയെ പോലൊരു ആൾ അഭിനയിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.
നിറപറയുടെ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയയതാണ് കറിപ്പൊടികളിൽ കമ്പനിയുടെ കള്ളത്തരത്തെ പൊളിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല. എന്നാൽ, നിറപറയുടെ മൂന്ന് ഉത്പന്നങ്ങൾ നിരവധി തവണ പരിശോധിച്ചപ്പോഴും അതിൽ 15 മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചു. അതായാത് വലിയ തോതിൽ തന്നെ കറിപ്പൊടികളിൽ മായം നിറപറ പ്രയോഗിക്കുന്നുണ്ടെന്നാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായത്.
കേരളത്തിലെ മൂന്നു ലാഭുകളിലും സ്‌പൈസസ് ബോർഡിന്റെ പരിശോധനയിലുമാണ് നിറപറ ഉത്പന്നങ്ങളിൽ മായമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഉത്പന്നങ്ങൾ വിപണിയിൽനിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് കമ്പനിക്ക് നൽകിയതെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
മായത്തിന് പിടിക്കപ്പെട്ട വേളയിൽ മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിരുന്നത്. കേരളത്തിലെ ഭക്ഷ്യബ്രാൻഡുകളിലെ വലിയ ബ്രാൻഡാണ് നിറപറ. കോടികളുടെ വിറ്റുവരവുള്ള സ്ഥാപനം തെറ്റുതിരുത്താത്തത് നിയമത്തിലെ വീഴ്‌ച്ച കൂടി മുതലെടുത്താണ്. മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകുമ്പോൾ പലരും ഈ തട്ടിപ്പുകൾ കണ്ടില്ലെന്ന് നടിച്ച് തട്ടിപ്പിന് ഒത്താശ കൂടി ചെയ്യുകയാണ്. ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഇക്കൂട്ടർ കാവ്യയെ പോലുള്ളവരെയും കൂട്ടുപിടിക്കുന്നു.