ന്യൂഡൽഹി: ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവാണ് നിർഭയയ്ക്കുണ്ടായ പീഡനം. നിർഭയയുടെ കൊലയിലൂടെ ഇന്ത്യ മാറുമെന്ന് ഏവരും കരുതി. സ്ത്രീകൾ സുരക്ഷിതരാകുമെന്നും. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് തിരിച്ചറിയുകായണ് നിർഭയയുടെ അമ്മയും.

നിരവിധി പേർ ആ സമയത്ത് ഞങ്ങൾക്കൊപ്പം നിന്നു. വലിയ മാറ്റം ഉണ്ടാകുമെന്ന് ഏവരും കരുതി. ഒരു കുട്ടിക്കും ഇനിയൊരു ദുരന്തം ഉണ്ടാകില്ലെന്നും കരുതി. പക്ഷേ ഇപ്പോഴും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെ പോകുന്നു. അതിനിഷ്ഠൂരതയുടെ ഇരകളായി ഇപ്പോഴും യുവതികൾ മാറുന്നു. കഴിഞ്ഞ ആഴ്ചയും രണ്ട് കൂട്ടികൾ അപമാനിക്കപ്പെട്ടു. അഞ്ച് കൊല്ലം മുമ്പത്തെ മരവിച്ച അതേ അവസ്ഥയിൽ തന്നെയാണ് കാര്യങ്ങൾ ഇപ്പോഴും-നിർഭയയുടെ അമ്മ പറയുന്നു.

നാഷണൽ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കുകളും പീഡനം കുറയുന്നില്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. 40 ശതമാനം ഉയർച്ചയാണ് ുണ്ടായിരിക്കുന്നത്.