- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ നിർമൽ കൗർ കോവിഡ് ബാധിച്ച് മരിച്ചു; കൗർ അത്ലറ്റിക് ഇതിഹാസം മിൽഖാസിംഗിന്റെ ഭാര്യ
മൊഹാലി: മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന്റെ ഭാര്യയാണ്. മൂന്നാഴ്ചയായി മൊഹൈലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വൈകുന്നേരം നാലോടെയായിരുന്നു മരണം. നിർമൽ കൗറിന്റെ കുടുംബമാണ് മരണ വാർത്ത അറിയിച്ചത്. നിർമലിനെ ശനിയാഴ്ച ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ ന്യുമോണിയ ബാധിക്കുകയും ചെയ്തു. മിൽഖ സിംഗും കോവിഡ് ബാധിതനാണ്. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
Next Story